UPDATES

ട്രെന്‍ഡിങ്ങ്

ബോളിവുഡ് താരത്തിന്‌ നേര്‍ക്ക് വിമാനത്തില്‍ ലൈംഗിക ഉപദ്രവം; ബിസിനസ് എക്‌സിക്യൂട്ടീവ്‌ അറസ്റ്റില്‍

പോസ്‌കോ അടക്കമുള്ള വകുപ്പുകള്‍ ഇയാള്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്

ദംഗല്‍ ഗേള്‍ എന്നറിയപ്പെടുന്ന ബോളിവുഡ് ടീനേജ് താരത്തെ വിമാനത്തില്‍വച്ച് ലൈംഗികമായി ഉപദ്രവിച്ചയാളെ അറസ്റ്റ് ചെയ്തു. മുംബൈയില്‍ വച്ചാണ് ഇയാളെ പിടികൂടിയത്. 39 വയസുള്ള ഒരു ബിസിനസ് എക്‌സിക്യൂട്ടീവ്‌ ആണ്‌ ദേശീയ അവാര്‍ഡ് ജേതാവായ, 17 കാരി സൈറയെ അപമാനിച്ചത്. ഞായറാഴ്ച വൈകിട്ടോടെയായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച്ച പ്രതിയെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കും. സൈറ നല്‍കിയ വിവരങ്ങള്‍ അനുസരിച്ച് വിസ്താര വിമാന കമ്പനിയധികൃതര്‍ നല്‍കിയ രേഖകള്‍ പ്രകാരമാണ് പ്രതിയെ പിടികൂടിയത്.

എയര്‍ വിസ്താര വിമാനത്തില്‍ ഡല്‍ഹിയില്‍ നിന്നും മുംബൈയിലേക്ക് പോവുകയായിരുന്നു താരം. രാത്രി സമയമായിരുന്നു. വിമാനത്തിനുള്ളില്‍ മങ്ങിയ വെളിച്ചം മാത്രമാണ് ഉണ്ടായിരുന്നത്. ഈ സമയത്താണ് താരത്തിന്റെ തൊട്ടു പിന്നിലെ സീറ്റില്‍ ഇരിക്കുകയായിരുന്ന ബിസിനസ് എക്‌സിക്യൂട്ടീവ്  താരത്തെ ലൈംഗികമായി ഉപദ്രവിക്കാന്‍ തുടങ്ങിയത്. ആദ്യം ഇയാള്‍ തന്റെ കാലെടുത്ത് സൈറയുടെ സീറ്റിന്റെ ആംചെയറില്‍ വയ്ക്കുകയായിരുന്നു. കാലുകൊണ്ട് താരത്തിന്റെ പിറകുവശത്ത് ഇയാള്‍ സ്പര്‍ശിക്കുകയും ചെയ്തു. ഈ പ്രവര്‍ത്തികള്‍ താരം തന്റെ മൊബൈല്‍ വീഡിയോയില്‍ പകര്‍ത്തിയിരുന്നു. പിന്നീട് മയങ്ങുന്ന സമയത്ത് ഇയാള്‍ താരത്തിന്റെ  കഴുത്തില്‍ തഴുകുകയും തോളില്‍ പിടിക്കുകയുമൊക്കെ ചെയ്തു.

തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ തെളിവോടെ എല്ലാവര്‍ക്കും മുന്നില്‍ അവതരിപ്പിക്കാനായി അയാളുടെ പ്രവര്‍ത്തികള്‍ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ചെങ്കിലും വിമാനത്തിനുള്ളിലെ മങ്ങിയ വെളിച്ചമൂലം നടന്നില്ലെന്നു താരം പറയുന്നു. പിന്നീട് ഇന്‍സ്റ്റഗ്രാമില്‍ ലൈവില്‍ വന്നാണ് തനിക്കു നേരിട്ട അനുഭവത്തേക്കുറിച്ച് സൈറ എല്ലാവരോടുമായി പറഞ്ഞത്. ഒരു പെണ്‍കുട്ടിക്കും ഇനിയിങ്ങനെ സംഭവിക്കരുതെന്നും ഈ രീതിയിലാണോ പെണ്‍കുട്ടികളെ ഇവിടെ സംരക്ഷിക്കുന്നതെന്നും കരഞ്ഞുകൊണ്ടാണ് വീഡിയോയിലൂടെ സൈറ ചോദിക്കുന്നത്.

താന്‍ ഇത്തരത്തില്‍ ഉപദ്രവിക്കപ്പെട്ട സമയത്ത് വിമാനജീവനക്കാരുടെ സഹായം ലഭിക്കാതെ പോയെന്നും താരം കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ തങ്ങളുടെ ഭാഗത്തു നിന്നും മനപൂര്‍വമായ വീഴ്ചകളൊന്നും ഉണ്ടായിട്ടില്ലെന്നും താരത്തിന്‌ വേണ്ട എല്ലാ പിന്തുണയും സഹായവും ചെയ്തുകൊടുക്കുമെന്നും എയര്‍ വിസ്താര പ്രസ്താവന ഇറക്കിയിരുന്നു. താരത്തിന്റെ പരാതിയില്‍ ഐപിസി സെക്ഷന്‍ 354, പോസ്‌കോ എന്നിവ കുറ്റാരോപിതനെതിരേ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍