UPDATES

ട്രെന്‍ഡിങ്ങ്

എനിക്ക് ഭയമില്ലെന്ന് എന്റെ മക്കളെ ബോധ്യപ്പെടുത്തണമായിരുന്നു; തന്നെ പിന്തുടര്‍ന്നയാളെ നേരിട്ട വീട്ടമ്മയുടെ അനുഭവം

മുംബൈ സ്വദേശി 36 കാരിയായ അതിഥി നാഗ്പാലാണ് തന്നെ പിന്തുടര്‍ന്ന അക്രമിയെ ധൈര്യപൂര്‍വം നേരിട്ടത്

വീടിന്റെ പടിവാതില്‍ വരെ ഒരു അക്രമി തന്നെയും രണ്ട് ആണ്‍മക്കളെയും പിന്തുടര്‍ന്നപ്പോള്‍ ഫാഷന്‍ ഡിസൈനറായ അതിഥി നാഗ്പാലിന് മുന്നില്‍ രണ്ട് മാര്‍ഗ്ഗങ്ങളെ ഉണ്ടായിരുന്നുള്ളു. ഒന്നിുകില്‍ അക്രമിക്ക് നേരെ മുഖം തിരിച്ച് വീട്ടില്‍ കയറി രക്ഷപ്പെടുക. അല്ലെങ്കില്‍ ആണ്‍മക്കള്‍ക്ക് മാതൃകയാകുന്ന തരത്തില്‍ അയാളെ നേരിടുകയും നിയമത്തിന്റെ കരങ്ങളില്‍ ഏല്‍പ്പിക്കുകയും ചെയ്യുക. ഇതില്‍ രണ്ടാമത്തെ വഴി സ്വീകരിക്കാനാണ് അതിഥി തീരുമാനിച്ചത്.

മുംബെയിലെ മലാഡില്‍ താമസിക്കുന്ന ഐടി ഉദ്യോഗസ്ഥനായ നിതേഷ്‌കുമാര്‍ ശര്‍മ എന്ന ആള്‍ ഞായറാഴ്ച വൈകിട്ട് അതിഥി നാഗ്പാലിനെ പിന്തുടരുകയും വീടിന്റെ ബല്ലടിക്കുകയും ചെയ്തതായിരുന്നു സംഭവം. 36 വയസുള്ള ഇയാളെ തിങ്കളാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. ആ രാത്രിയിലെ സംഭവങ്ങള്‍ ആലോചിക്കുമ്പോള്‍ അതിഥി ഇപ്പോഴും ഞെട്ടും. ആറും പത്തും വയസ് പ്രായമുള്ള മക്കള്‍ ആ രാത്രിയില്‍ പേടിച്ച് വിറയ്ക്കുകയായിരുന്നുവെന്ന് അവര്‍ പറയുന്നു. വീര്‍ ദേശായി റോഡില്‍ പോയി മരുന്ന വാങ്ങി മടങ്ങുമ്പോഴാണ് ശര്‍മ്മ കുടുംബത്തെ പിന്തുടരാന്‍ തൂടങ്ങിയത്. ഒടുവില്‍ അവര്‍ താമസിക്കുന്ന അപ്പാര്‍ട്ടുമെന്റിന്റെ കോമ്പൗണ്ടില്‍ അയാള്‍ പ്രവേശിക്കുകയായിരുന്നു. അതിഥിയുടെ ഫഌറ്റിന്റെ നമ്പര്‍ നോക്കി വെച്ച ശര്‍മ്മ പിന്നീട് സന്ദര്‍ശകര്‍ക്കുള്ള രജിസ്റ്ററില്‍ അവരുടെ ഫഌറ്റിന്റെ നമ്പറും അയാളുടെ കാറിന്റെ രജിസ്‌ട്രേഷന്‍ നമ്പറും എഴുതുകയായിരുന്നു.

അതിഥിയുടെ ഫഌറ്റിന്റെ മുന്നില്‍ ശര്‍മ്മ എത്തിയതോടെ കാര്യങ്ങള്‍ കൈവിട്ടുപോവുകയായിരുന്നു. ശര്‍മ്മ ബല്ലടിക്കുകയും അതിഥി വാതില്‍ തുറക്കുകയും ചെയ്തു. സുരക്ഷ വാതില്‍ അടഞ്ഞുകിടന്നതാണ് അതിഥിക്കും കുട്ടികള്‍ക്കും രക്ഷയായത്. പുറത്തുനില്‍ക്കുന്ന അപരിചിതന് എന്തോ കുഴപ്പമുണ്ടെന്ന് മനസിലാക്കിയ അതിഥി ഉറക്കെ നിലവിളിച്ചതോടെ കുട്ടികള്‍ പേടിച്ചു. അതിഥി അതിഥി ബഹളം വെക്കുകയും സെക്യൂരിറ്റിയെ വിളിക്കുകയും ചെയ്ത ശേഷമാണ് മടങ്ങിപ്പോകാന്‍ ശര്‍മ്മ തയ്യാറായതെന്നും അവര്‍ പറയുന്നു. അയാള്‍ മടങ്ങി എന്ന് ഉറപ്പാക്കാന്‍ അതിഥി താഴേക്ക് പോകാന്‍ തുനിഞ്ഞപ്പോള്‍ മക്കള്‍ തടഞ്ഞെങ്കിലും അവര്‍ സുരക്ഷ ഗാര്‍ഡിനെ വിളിച്ച് പുറത്തേക്ക് പോയി പരിശോധിക്കുകയായിരുന്നു. തനിക്ക് ഭയമില്ലെന്ന് കുട്ടികളുടെ മുന്നില്‍ തെളിയിക്കണമായിരുന്നു എന്ന് അതിഥി പറയുന്നു.

വെളിയില്‍ ഇറങ്ങി നോക്കിയപ്പോള്‍ ശര്‍മ്മ ഒന്നും സംഭവിക്കാത്തത് പോലെ തന്റെ കാറില്‍ ഇരിക്കുകയായിരുന്നു എന്ന് അതിഥി പറഞ്ഞു. അവര്‍ തന്റെ ഭര്‍ത്താവിനെ വിളിച്ച് വിവരം അറിയിച്ചു. അദ്ദേഹമാണ് പോലീസിനെ വിവരം അറിയിച്ചത്. ശര്‍മ്മയുടെ കണ്ണുകളില്‍ ഒരു ഭീതിയും ഇല്ലാതിരുന്നതാണ് തന്നെ കൂടുതല്‍ ഞെട്ടിപ്പിച്ചതെന്നും അതിഥി പറയുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍