UPDATES

ട്രെന്‍ഡിങ്ങ്

സഖാവ് പറഞ്ഞതായി കരുതില്ല എന്നറിയാം, സഹോദരനായി കരുതിയാല്‍ മതി; ചിന്ത ജെറോമിന് ഉപദേശവുമായി മുരളി ഗോപി

തെറ്റുകള്‍ തിരുത്തി മുന്നേറേണ്ടത് മറ്റേതു പ്രസ്ഥാനത്തേക്കാളും ആവശ്യം ഇടതുപക്ഷത്തിനാണ്

ജിമിക്ക് കമ്മല്‍ ഗാനത്തെ വിമര്‍ശിച്ചുകൊണ്ടുള്ള യുവജന കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോമിന് ഉപദേശവുമായി ചലച്ചിത്രനടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. നേരത്തെ ചിന്ത ജെറോമിനെ വാക്കുകളെ പരിഹാസരൂപേണ വിമര്‍ശിച്ച് മുരളി ഗോപി ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു.ദേവരാജന്‍ മാസ്റ്ററും ഒ എന്‍ വി സാറും ഒന്നും ജീവിച്ചിരിപ്പില്ലാത്തത് നന്നായി. ഉണ്ടായിരുന്നെങ്കില്‍ ‘പൊന്നരിവാള്‍ എങ്ങിനെ അമ്പിളി ആവും?’, ‘അങ്ങനെ ആയാല്‍ തന്നെ, ആ അമ്പിളിയില്‍ എങ്ങിനെ കണ്ണ് ഏറിയും?’, ‘കണ്ണ് എറിയാനുള്ളതാണോ? കല്ല് അല്ലെ എറിയാനുള്ളത്?’ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടി വന്നേനെ…! എന്നായിരുന്നു ആ പോസ്റ്റ് ഇതിനു പിന്നാലെയാണ് ചിന്തയ്ക്ക് ചില ഉപദേശങ്ങളുമായി മുരളി ഗോപി വീണ്ടും എത്തുന്നത്. ഇടതുപക്ഷ യാത്രക്കാരിയായ ചിന്ത പരമ്പരാഗതവാദത്തില്‍ നിന്നും, യാഥാസ്ഥിതികവാദത്തില്‍ നിന്നും മാറി സഞ്ചരിക്കേണ്ട ആവശ്യകത ചൂണ്ടികാണിക്കുകയാണെന്നാണ് മുരളി ഗോപി പോസ്റ്റില്‍ പറയുന്നത്.

മുരളി ഗോപിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

 

കഴിഞ്ഞ ദിവസം ഒരു fb പോസ്റ്റിട്ടു. സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോമിന്റെ ഒരു പ്രസംഗത്തില്‍ അവര്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ യഥാര്‍ഥ ഇടതു പക്ഷത്തിന്റെ രീതിയുമായി ഒത്തുപോകുന്നവയല്ല എന്ന് ചൂണ്ടിക്കാണിക്കുക മാത്രമായിരുന്നു ഉദ്ദേശ്യം.
ആ പോസ്റ്റിന്റെ കൂട്ടുചേര്‍ന്ന് വന്ന ആയിരം ഷെയറുകളും അഭിപ്രായങ്ങളും ആ കുട്ടിയുടെ നേരെ ചീറിയടുക്കുന്ന കൗണ്ടര്‍ വിഡിയോകളും കാണാന്‍ ഇടയായി. ഉദ്ദേശ്യം അതായിരുന്നില്ല താനും. അതിനാല്‍, ഇതെഴുത്തുന്നു.
പാട്ടും കവിതയും കലയും യുക്തിയുടെ അളവുകോല്‍ കൊണ്ട് അളക്കുക എന്നത് ഒരുകാലത്തും ഇടതുപക്ഷത്തിന്റെ (കുറഞ്ഞ പക്ഷം, ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ എങ്കിലും) കടമയായിരുന്നില്ല. തീവ്ര വലതുപക്ഷ കക്ഷികള്‍ അങ്ങനെ ചെയ്യുമ്പോള്‍ അതിനെ ചെറുക്കുക എന്നതായിരുന്നു ഇടതുപക്ഷത്തിന്റെ മൗലിക നിലപാട്. ഇടത് പക്ഷത്തെ ഇടതുപക്ഷമാക്കിയതും ആക്കുന്നതും ആ നിലപാടാണ്.
തീവ്രമായ കവിതകള്‍ ഉറക്കെ ചൊല്ലി, പച്ചമനുഷ്യര്‍ പാടുന്ന വിഭക്തികളില്ലാത്ത ഗാനങ്ങള്‍ നെഞ്ചിലേറ്റി, പാവങ്ങള്‍ക്കൊപ്പം താളമിട്ടു വളര്‍ന്നു വന്ന ഒരു പ്രസ്ഥാനമാണ് അത്. കലയെ തളയ്ക്കാന്‍ ശ്രമിക്കാതെ, കലയിലൂടെ തന്നെ തര്‍ക്കിച്ചു വളര്‍ന്ന രീതി. മനുഷ്യഭാവനയെ പൂര്‍ണമായി അംഗീകരിച്ചാല്‍ മാത്രമേ അവന്റെ കരങ്ങള്‍ ഉയരുകയും മുഷ്ടി ചുരുളുകയും ഉള്ളൂ… എന്ന തിരിച്ചറിവിന്റെ പാത.
ആ കുട്ടി ഒരു ഇടതുപക്ഷ യാത്രക്കാരിയാണ്. പ്രസക്തമായ ഒരു തസ്തികയും ആളുന്നു. പാരമ്പരാഗതവാദത്തില്‍ നിന്നും, യാഥാസ്ഥിതികവാദത്തില്‍ നിന്നും മാറി സഞ്ചരിക്കേണ്ട ആവശ്യകത ചൂണ്ടികാണിച്ചു. അത്ര മാത്രം.
തെറ്റുകള്‍ തിരുത്തി മുന്നേറേണ്ടത് മറ്റേതു പ്രസ്ഥാനത്തേക്കാളും ആവശ്യം ഇടതുപക്ഷത്തിനാണ്. അങ്ങിനെ മുന്നേറുന്ന ഒരു ഇടതുപക്ഷം ഈ നാടിന്റെ ആവശ്യവും ആണ്. എക്കാലത്തേക്കാളും ഇപ്പോഴാണ് ആ ആവശ്യത്തിന് പ്രസക്തിയും.
ഓര്‍മ്മിപ്പിച്ചു എന്നേയുള്ളൂ. ഒരു സഖാവ് പറഞ്ഞതായി കരുതില്ല എന്നറിയാം. സഹോദരനായി കരുതിയാല്‍ മതി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍