UPDATES

ട്രെന്‍ഡിങ്ങ്

പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; തിരുവനന്തപുരത്ത് യുവതിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം

തിരുവനന്തപുരത്താണ് സംഭവം

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ യുവതിയെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. തിരുവനന്തപുരം എസ്എടി ആശുപത്രി ജീവനക്കാരി ചെങ്ങന്നൂര്‍ സ്വദേശിയായ പുഷ്പലതയെ(32)ആണ് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ പുഷ്പലതയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുഷ്പലതയെ വെട്ടിയ കൊല്ലം സ്വദേശി നിധിനെ(35) മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച്ച രാവിലെ ആറരയോടെയായിരുന്നു സംഭവം. മെഡിക്കല്‍ കോളേജിന് സമീപത്തുള്ള ബാറിന്റെ പരിസരത്ത് വച്ചായിരുന്നു പുഷ്പലതയെ നിധിന്‍ വെട്ടിയത്. വെട്ടേറ്റ് യുവതിയുടെ ചെവി അറ്റുതൂങ്ങി. തലയില്‍ ആഴത്തില്‍ മുറിവേറ്റു. ഈ സമയം അതുവഴി വന്ന പൊലീസ് പെട്രോളിംഗ് സംഘമാണ് പ്രതിയെ ബലപ്രയോഗത്തിലൂടെ കീഴടക്കിയത്. പുഷ്പലതയെ കൊല്ലാന്‍ ഉദ്ദേശിച്ച് തന്നെയാണ് നിധിന്‍ വെട്ടിയതെന്നു പൊലീസ് പറയുന്നു. വാളിനായിരുന്നു നിധിന്‍ ആക്രമിച്ചത്. ഇത് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

കൊല്ലത്ത് ഓട്ടോ ഓടിക്കുന്ന നിധിന്‍ മുമ്പ് പുഷ്പലത ജോലി ചെയ്യുന്ന ആശുപപത്രിയിലെ ആംബുലന്‍സ് ഡ്രൈവര്‍ ആയിരുന്നു. അതുവഴിയുണ്ടായ പരിചയത്തിലാണ് പ്രണയാഭ്യര്‍ത്ഥന നടത്തിയത്. സംഭവം നടക്കുമ്പോള്‍ നിധിന്‍ മദ്യലഹരിയിലായിരുന്നുവെന്നും പൊലീസ് പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍