UPDATES

ട്രെന്‍ഡിങ്ങ്

‘ഹിന്ദു വിരുദ്ധന്‍ പിണറായി വിജയനെ വെടിവച്ച് കൊല്ലണം’: മുഖ്യമന്ത്രിക്കെതിരെ വീണ്ടും വധഭീഷണി

പ്രചരണം ഹര്‍ത്താല്‍ അനുകൂല പോസ്റ്റിലെ കമന്റില്‍

മുഖ്യമന്ത്രി പിണറായി വിജയനെ വെടിവച്ച് കൊല്ലണമെന്ന് ആഹ്വാനം. ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ കമന്റ് ആയിട്ടാണ് ആഹ്വാനമുണ്ടായിരിക്കുന്നത്. കെപി ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് നടത്തിയ ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പോസ്റ്റിന് താഴെയാണ് പിണറായിയെ കൊല്ലാനുള്ള ആഹ്വാനം.

ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമാകുകയാണ്. മങ്കുഴി മുരളി എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റിന് കീഴിലാണ് കമന്റ്. ‘ഇരുമുടിക്കെട്ടേന്തി മല ചവിട്ടാനെത്തിയ കെ പി ശശികല ടീച്ചറെ പോലീസ് അറസ്റ്റ് ചെയ്ത ശബരിമലയിലെ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍’. എന്നായിരുന്നു പോസ്റ്റ്. പ്രതിഷേധിക്കുക, പ്രതികരിക്കുക എന്നും ഇന്ന് ഹര്‍ത്താല്‍ എന്നും ആഹ്വാനം ചെയ്തുള്ള പോസ്റ്റായിരുന്നു ഇത്.

ഇതിന് കമന്റായാണ് ‘ഹിന്ദു വിരുദ്ധന്‍ പിണറായി വിജയനെ വെടിവച്ചു കൊല്ലുക’ എന്ന ആഹ്വാനമുണ്ടായത്. ദിനേഷ് ബാബു എന്നയാളാണ് ഈ കമന്റ് ഇട്ടിരിക്കുന്നത്. ഇന്ദിര എന്‍ സി എന്ന മറ്റൊരാള്‍ സമാന കമന്റ് ഇട്ടിട്ടുണ്ട്. ‘വെടിവച്ച് കൊല്ലണം. എന്നും മുഖ്യന്‍ ആകില്ല’ എന്നാണ് ഇവര്‍ പറയുന്നത്. മുമ്പ് ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയെ ജാതി പേര് പറഞ്ഞ് തെറി വിളിച്ചിരുന്നു. ‘ആ ചോക്കൂതി മോന്റെ മോന്തയടിച്ച് പറിക്കണം’ എന്നാണ് നാമജപ ഘോഷയാത്രയില്‍ പങ്കെടുത്ത ഒരു സ്ത്രീയുടെ പ്രതികരണം. അതേസമയം ഈ കമന്റുകള്‍ രണ്ടും ഡിലീറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ദിര തന്റെ കമന്റ് തെറ്റിപ്പോയതാണെന്ന് വിശദീകരണം നല്‍കി. എന്നാല്‍ ഈ കമന്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ‘സാരമില്ല സ്‌ക്രീന്‍ ഷോട്ട് ഉണ്ട്. പരിഹാരവും ഉണ്ട്’ എന്നായിരുന്നു ഈ കമന്റിനുള്ള മറുപടി.

അയ്യപ്പനെ രക്ഷിക്കാന്‍ ഇത് മൂന്നാം ഹര്‍ത്താല്‍; ജനത്തിനെ ആര് രക്ഷിക്കും?

ഹിന്ദുത്വ രാഷ്ട്രീയത്തിന് കേരളത്തില്‍ തീവ്രതയേറ്റുന്ന കെ പി ശശികല

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍