UPDATES

ട്രെന്‍ഡിങ്ങ്

‘ഷിബു എന്നാൽ അയ്യപ്പന്റെ അച്ഛൻ’; സന്ദീപാനന്ദ ഗിരിക്കെതിരെയുള്ള പരിഹാസങ്ങൾക്ക് മറുപടിയുമായി ബിജിബാൽ

പൂർവ്വാശ്രമത്തിലെ തന്റെ പേര് തുളസീധരൻ എന്നാണെന്നും തന്റെ വാദങ്ങൾക്ക് മറുപടി ഇല്ലാതാകുമ്പോഴാണ് ‘ഷിബു’ എന്നും മറ്റുമൊക്കെ ചിലർ അഭിസംബോധന ചെയ്യുന്നതെന്നും സന്ദീപാനന്ദ ഗിരി തിരിച്ചടിച്ചിരുന്നു.

ഷിബു എന്ന് സ്വാമി സന്ദീപാനന്ദഗിരിയെ പരിഹസിക്കുന്നവർക്ക് മറുപടിയുമായി സംഗീത സംവിധായകൻ ബിജിബാൽ രംഗത്ത്. ‘ഷിബു ഒരു ചിന്ത’ എന്ന പേരിൽ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം എതിരാളികൾക്ക് മറുപടി നൽകിയിരിക്കുന്നത്. ഷിബു എന്നാൽ ശിവ എന്നാണ് അർത്ഥമെന്നും, അങ്ങനെ വരുമ്പോൾ അയ്യപ്പന്റെ അച്ഛൻ എന്ന അർത്ഥമാണ് ആ പേരിന് ഉണ്ടാകുന്നതെന്നും ഫേസ്ബുക്ക് പോസ്‌റ്റിൽ പറയുന്നു.

തന്ത്രി കുടുംബാംഗവും, ശബരിമല സ്ത്രീ പ്രവേശന പ്രതിഷേധസമരങ്ങളുടെ അനുകൂലിയായ ദീപ രാഹുൽ ഈശ്വർ അടക്കമുള്ളവർ ചാനൽ സംവാദങ്ങൾക്കിടയിലാണ് സന്ദീപാനന്ദഗിരിയെ ‘ഷിബു’ എന്നഭിസംബോധന ചെയ്തിരിക്കുന്നത്. പൂർവ്വാശ്രമത്തിലെ തന്റെ പേര് തുളസീധരൻ എന്നാണെന്നും തന്റെ വാദങ്ങൾക്ക് മറുപടി ഇല്ലാതാകുമ്പോഴാണ് ‘ഷിബു’ എന്നും മറ്റുമൊക്കെ ചിലർ അഭിസംബോധന ചെയ്യുന്നതെന്നും സന്ദീപാനന്ദ ഗിരി തിരിച്ചടിച്ചിരുന്നു.

ബിജിബാലിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം ;

ഷിബു : ഒരു ചിന്ത.
നമ്മൾ മലയാളികളിൽ ചിലരുടെ പേരുകൾ ബിജോയ്, ഷിബു, എന്നിങ്ങനെയുണ്ടല്ലോ. ഇവ ശരിക്കു ബംഗാൾ, ആസ്സാം തുടങ്ങി സ്ഥലങ്ങളിലെ പേരുകളാണ്. ‘വ’ എന്ന ശബ്ദം അവർ ‘ബ’ എന്നും ‘അ’ എന്നത് ‘ഒ’ എന്നും ‘ശ’ എന്ന ശബ്ദം ‘ഷ’ എന്നും ഉച്ഛരിക്കുന്നു. വിജയ് എന്ന വാക്കു അവർക്കു ബിജോയ് ആണ്. വിജയ എന്നത് ബിജോയ. ജ്യോതി ബോഷു എന്ന പേര് യഥാർത്ഥത്തിൽ ജ്യോതി വാസു ആണ്. ‘ഷിബു’ എന്നത് മറ്റൊന്നുമല്ല ‘ശിവ’ എന്നാണ്. പൂർവാശ്രമത്തിൽ തുളസീദാസ് എന്ന് പേരുള്ള സന്ദീപാനന്ദഗിരിയെ എതിരാളികൾ വിളിക്കുന്നത് അയ്യപ്പന്റെ അച്ഛനായ ശിവന്റെ പേര് ഷിബു. ശാസ്താവിന്റെ ഓരോ ലീലകൾ.

എന്നും ഹിന്ദുത്വ തീവ്രവാദികളുടെ കണ്ണിലെ കരട്; സന്ദീപാനന്ദ ഗിരി ‘പി കെ ഷിബു’ ആയി മാറുമ്പോള്‍!

ഇന്നാണെങ്കില്‍ വിവേകാനന്ദനെ അവര്‍ തല്ലിക്കൊന്നിട്ടുണ്ടാകും, ശബരിമലയില്‍ മുഖ്യമന്ത്രി പറഞ്ഞത് കേരളത്തിന്റെ നിലപാട്: സ്വാമി സന്ദീപാനന്ദഗിരി സംസാരിക്കുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍