UPDATES

ട്രെന്‍ഡിങ്ങ്

ഞാനിന്നു മുതല്‍ സ്വതന്ത്രയാണ്; വാര്‍ത്ത സമ്മേളനത്തിനിടയില്‍ വിവാഹമോചനം പ്രഖ്യാപിച്ച് മുസ്ലിം വനിത

മുസ്ലിം സ്ത്രീകള്‍ക്ക് വിവാഹമോചനത്തിനു മുന്‍കൈ എടുക്കാവുന്ന ഇസ്ലാം നിയമത്തിലെ ‘ഖുല’ വഴിയാണ് ഷാജദ ബന്ധം പിരിയുന്നതായി പ്രഖ്യാപിച്ചത്

വാര്‍ത്ത സമ്മേളനത്തിനിടയില്‍ വിവാഹമോചനം പ്രഖ്യാപിച്ച് മുസ്ലിം വനിത. ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലക്‌നൗവില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടയിലാണ് അധ്യാപികയായ ഷജദ ഖട്ടൂണ്‍ ദുരിതപൂര്‍ണമായ വിവാഹബന്ധത്തില്‍ നിന്നും തനിക്ക് മോചിതയാകണമെന്ന് ചൂണ്ടിക്കാട്ടി വിവാഹമോചനം പ്രഖ്യാപിച്ചതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മുത്തലാഖ് ഭരണഘടനവിരുദ്ധമാണെന്നു കാണിച്ച് താത്കാലികമായി മുത്തലാഖ് വഴിയുള്ള വിവാഹമോചനങ്ങള്‍ നിരോധിച്ച സുപ്രിം കോടതി വിധി വന്ന് ആഴ്ചകള്‍ ആയിട്ടേയുള്ളൂ. ഈ സാഹചര്യത്തിലാണ് മുസ്ലിം സ്ത്രീകള്‍ക്ക് വിവാഹമോചനം നേടുന്നതിനായി ഇസ്ലാം നിയമത്തില്‍ പറഞ്ഞിട്ടുള്ള ‘ഖുല’ വഴി ഷജദ ഭര്‍ത്താവുമായി വിവാഹബന്ധം പിരിയുന്നതായി പ്രഖ്യാപിച്ചിരിക്കുന്നത്. വിവാഹസമയത്ത് വരനില്‍ നിന്നും സ്വീകരിച്ച മെഹര്‍ തിരികെ നല്‍കി കൊണ്ട് വിവാഹമോചനത്തിനു മുന്‍കൈ എടുക്കാന്‍ മുസ്ലിം വനിതകളെ അനുവദിക്കുന്നതാണ് ഖുല അഥവ ഖുല്‍. പരസ്പര സമ്മതത്തോടെയോ കോടതി ഉത്തരവ് വഴിയോ ഇത്തരം വിവാഹമോചനങ്ങള്‍ നടത്താം.

വിവാഹമോചനം ആവശ്യപ്പെട്ട് തയ്യാറാക്കിയ കത്ത് വാര്‍ത്താസമ്മേളനത്തില്‍വച്ച് ഒപ്പ് ഇട്ടാണ് ഷാജദ താന്‍ സ്വതന്ത്രയാകുന്നതായി പ്രഖ്യാപിച്ചത്. കഴിഞ്ഞ 18 മാസമായി താന്‍ വിവാഹമോചനം ആവശ്യപ്പെടുകയാണെന്നും എന്നാല്‍ ഭര്‍ത്താവും സമുദായ പുരോഹിതന്മാരും അവഗണിക്കുകയാണുണ്ടായതെന്നും ഷാജദ പറഞ്ഞു.

ജുബെര്‍ അലി (ഭര്‍ത്താവ്) എന്റെ ജീവിതം നരകതുല്യമാക്കി. 2005 നവംബര്‍ 14 നായിരുന്നു വവാഹം. വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോഴേ പ്രശ്‌നങ്ങള്‍ തുടങ്ങി. ഉപദ്രവം അസഹനീയമായപ്പോള്‍ ഞാന്‍ അയാള്‍ക്കെതിരേ കേസ് കൊടുത്തു. പക്ഷേ അതെനിക്ക് ഒരുതരത്തിലുള്ള ആശ്വാസവും കൊണ്ടുവന്നില്ല. എന്നാല്‍ ഇന്നുമുതല്‍ ഞാന്‍ സ്വതന്ത്രയാണ്.; ഷാജദ പറഞ്ഞു.

കഴിഞ്ഞ ഒന്നരവര്‍ഷമായി ഷാജദ ഖട്ടൂണ്‍ ഭര്‍ത്താവില്‍ നിന്നും പിരിഞ്ഞ് ഒറ്റയ്ക്കാണ് താമസിച്ചു വരുന്നത്. ലക്‌നൗവിലെ ഡലിഗഞ്ചില്‍ മെക്കാനിക് ആയി ജോലി ചെയ്യുന്ന ജുബെര്‍ അലിക്ക് സെപ്തംബര്‍ ആറിന് ഷാദജദ വിവാഹമോചനം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചതാണെങ്കിലും അതിനു മറുപടി ഉണ്ടായിരുന്നില്ല.

ഞാനിപ്പോള്‍ ഒറ്റയ്ക്കാണ് ജീവിക്കുന്നത്, ആരുടെയും പിന്തുണയോ സംരക്ഷണമോ ഇല്ലാതെ. പക്ഷേ ഒരാള്‍ക്കും ഞാന്‍ എന്റെ ഭര്‍ത്താവിനൊപ്പം താമസിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ അവകാശമില്ല. എന്റെ തീരുമാനത്തില്‍ ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ അവര്‍ക്ക് കോടതിയില്‍ പോകാം; ഷാജദ പറയുന്നു.

എന്നാല്‍ ഷാജദയുടെ നടപടി സ്വീകര്യമാകില്ലെന്നാണ് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് അംഗമായ മൗലാന ഖാലിദ് റഷീദ് ഫാരംഗി മഹ്‌ലി പറയുന്നതെന്നും റിപ്പോര്‍റ്റില്‍ പറയുന്നു. ഭാര്യയുടെ അപേക്ഷയില്‍ ഭര്‍ത്താവിനു വിവാഹമോചന നോട്ടീസ് അയക്കുന്ന നടപടിയാണ് ഖുല. മൂന്നുതവണയായി ഈ നോട്ടീസിനോട് പ്രതികരിക്കുന്നില്ലെങ്കില്‍ വിവാഹമോചനത്തില്‍ വിധി ഉണ്ടാകും. ചില സന്ദര്‍ഭങ്ങളില്‍ ആദ്യത്തെ നോട്ടീസില്‍ തന്നെ ഭര്‍ത്താവ് സമ്മതം അറിയിക്കുകയും തുടര്‍ന്ന് വിവാഹമോചനം നടക്കുകയും സ്ത്രീക്ക് അവര്‍ക്ക് ഇഷ്ടമുള്ളയാള്‍ക്കൊപ്പമോ അല്ലാതെയോ ജീവിക്കാം. ചില സന്ദര്‍ഭങ്ങളില്‍ ഭര്‍ത്താവ് നോട്ടീസിനോട് ആദ്യം പ്രതികരിക്കണമെന്നില്ല. ഇതിനു ചിലപ്പോള്‍ ഒരു വര്‍ഷത്തിനുമേല്‍ സമയം എടുത്തെന്നും വരാം. പക്ഷേ ഇതുപോലെ ഒരു കത്തിന്റെ അടിസ്ഥാനത്തില്‍ ഖുല സംഭവിക്കാറില്ലെന്നും മൗലാന ഖാലിദ് റഷീദ് പറയുന്നു.

എന്നാല്‍ ഷാജദയ്ക്ക് ഒപ്പം വാര്‍ത്താ സമ്മേളനത്തിനുണ്ടായിരുന്ന അഭിഭാഷകന്‍ റിജ്വാന്‍ അഹമദ് പറയുന്നതും ഷാജിദ് വിവാഹമോചന നോട്ടീസ് അയച്ചിട്ടുള്ളതാണെന്നും അതിനാല്‍ ഇനിയാര്‍ക്കും അവരെ ഭര്‍ത്താവിനൊപ്പം താമസിക്കണെന്നു നിര്‍ബന്ധിക്കാന്‍ അവകാശമില്ലെന്നാണ്. പരാതികള്‍ ഉള്ളവര്‍ക്ക് കോടതിയില്‍ പോകാമൈന്നും അഭിഭാഷകന്‍ പറയുന്നു.

മുസ്ലിം വുമണ്‍ ലീഗ് ജനറല്‍ സെക്രട്ടറിയും സാമൂഹ്യപ്രവര്‍ത്തകയുമായ നെയ്ഷ് ഹസന്‍ പറയുന്നത് സഹായം അഭ്യര്‍ത്ഥിച്ച് ഷാജിദ പലതവണ മുസ്ലിം പുരോഹിതന്മാരുടെ പക്കല്‍ ചെന്നെങ്കിലും അനുകൂലമായ ഒന്നും നടന്നില്ലെന്നാണ്.

ഫോട്ടോ കടപ്പാട്; ഹിന്ദുസ്ഥാന്‍ ടൈംസ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍