UPDATES

ട്രെന്‍ഡിങ്ങ്

എം വി ആർ കാൻസർ സെന്റർ ബാലഭാസ്കറിന്റെ പേരിൽ അവാർഡ് ഏർപ്പെടുത്തും

കാൻസർ സെന്ററിന്റെ ഉദ്ഘാടനവേളയിൽ ബാലഭാസ്കർ സൗജന്യമായി പരിപാടി അവതരിപ്പിച്ചിരുന്നു.

ചുലൂർ എം.വി.ആർ. കാൻസർ സെന്റർ ബാലഭാസ്കറിന്റെ സ്മരാണർഥം സംസ്ഥാന സ്കൂൾ കലോത്സവങ്ങളിൽ വയലിനിൽ ഒന്നാംസ്ഥാനം ലഭിക്കുന്നവർക്ക് ഒരുലക്ഷം രൂപയുടെ അവാർഡ് ഏർപ്പെടുത്തും. 2027 വരെയുള്ള കലോത്സവങ്ങളിൽ ഹൈസ്കൂൾ വിഭാഗം വയലിൻ മത്സരവിജയിക്കാണ് അവാർഡ് നൽകുക.

ഇക്കാര്യം ഡി.പി.ഐ. കെ.വി. മോഹൻകുമാറുമായി സംസാരിച്ചെന്നും പൊതുവിദ്യാഭ്യാസവകുപ്പ് സമ്മതം അറിയിച്ചിട്ടുണ്ടെന്നും ആസ്പത്രി ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ അറിയിച്ചു. കാൻസർ സെന്ററിന്റെ ഉദ്ഘാടനവേളയിൽ ബാലഭാസ്കർ സൗജന്യമായി പരിപാടി അവതരിപ്പിച്ചിരുന്നു.

കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്കിന്റെ സംരംഭമായ കെയര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത്.സഹകരണ മേഖലയിലെ ആദ്യ കാൻസർ ചികിൽസാകേന്ദ്രം ആണിത്.

പ്രശസ്ത വയലിനിസ്റ്റും, സംഗീത സംവിധായകനുമായ ബാലഭാസ്കറുടെ മരണം കേരള സമൂഹത്തിനും സംഗീത പ്രേമികൾക്കും വലിയ ആഘാതം ആണ് സൃഷ്ടിച്ചിരിക്കുന്നത്. തിരുവനന്തപുരം യുണിവേഴിസിറ്റി കോളേജിൽ പൊതുദർശനത്തിനു വെച്ചിരിക്കുന്ന ബാലഭാസ്കറിന്റെ മൃതദേഹം ഒരു നോക്ക് കാണാൻ നൂറു കണക്കിനാളുകളാണ് ഓടിയെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, നടന്മാരായ മോഹൻലാൽ, പൃഥ്വിരാജ്, സംഗീത സംവിധയകാൻ എം ജയചന്ദ്രൻ തുടങ്ങിയ രാഷ്ട്രീയ സിനിമ രംഗത്തെ പ്രമുഖർ ആദരാഞ്ജലികൾ അർപ്പിച്ചു.

തൈക്കാട് ശാന്തി കാവാടത്തിലാണ് ബാലഭാസ്‌ക്കറിന് അന്ത്യവിശ്രമം ഒരിക്കിയിരിക്കുന്നത്. ഇന്ന് പതിനൊന്നരയോടെ ഭൗതികദേഹം സംസ്‌കരിക്കും.

ബാലഭാസ്കറും യാത്രയാകുമ്പോൾ; ഈ നിർദ്ദേശങ്ങൾ നിങ്ങളുടെ ജീവനും രക്ഷിച്ചേക്കാം; മുരളീ തുമ്മാരുകുടി എഴുതുന്നു

പ്രിയ ബാലഭാസ്‌കര്‍, ഏറ്റവും കുറഞ്ഞത്‌ താങ്കൾ അഞ്ച് പേരിലൂടെ എങ്കിലും ജീവിക്കേണ്ടതായിരുന്നു!

യൂണിവേഴ്സിറ്റി കോളേജില്‍ അവരെത്തി, തങ്ങളുടെ ബാലുവിനെ അവസാനമായി ഒരു നോക്ക് കാണാന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍