UPDATES

ട്രെന്‍ഡിങ്ങ്

എന്റെ തെരുവില്‍ എന്റെ പ്രതിഷേധം; ആഹ്വാനവുമായി ആഷിഖ് അബുവും

ആസഫിയ്ക്കും ഉന്നാവോ പെണ്‍കുട്ടിക്കും നീതി തേടിയാണ് ഏപ്രില്‍ 15 ല്‍ തെരുവുകള്‍ പ്രതിഷേധയിടങ്ങളാകുന്നത്

കതുവായില്‍ ക്രൂരപീഡനത്തിനിരായശേഷം നിഷ്ഠൂരമായി കൊല ചെയ്യപ്പെട്ട എട്ടുവയസുകാരി ആസിഫയ്ക്കും ബിജെപി എംഎല്‍എ ആയാല്‍ പീഡിപ്പിക്കപ്പെട്ടെന്ന് പരാതി ഉയര്‍ത്തിയ പെണ്‍കുട്ടിക്കും വേണ്ടി തെരുവുകള്‍ പ്രതിഷേധനിലങ്ങളാകുന്നു. ഏപ്രില്‍ 15 ഞായറാഴ്ച വൈകിട്ട് അഞ്ചും മണിക്കും ഏഴുമണിക്കും ഇടയില്‍ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ അവരുടെ അടുത്തുള്ള തെരുവകളില്‍ ഇരകള്‍ക്ക് നീതി ആവശ്യപ്പെട്ട് ഒത്തുചേരണമെന്നാണ് ആഹ്വാനം. ചലച്ചിത്ര സംവിധായകന്‍ ആഷിഖ് അബുവും ഈ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ എല്ലാവരോടും ആഹ്വാനം ചെയ്യുന്നുണ്ട്. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ആഷിഖ് ആഹ്വാനം നടത്തുന്നത്. പ്രതിഷേധരീതി വിശദീകരിക്കുന്നതാണ് ഈ പോസ്റ്റ്.

ആഷിഖിന്റെ പോസ്റ്റ് താഴെ;

ആസിഫയ്ക്കും ഉന്നാവോയിലെ പെണ്‍കുട്ടിക്കും വേണ്ടി,
നമ്മള്‍ നമ്മുടെ തെരുവില്‍ പ്രതിഷേധിക്കുന്നു.
ഏപ്രില്‍ 15 ഞായറാഴ്ച വൈകിട്ട് 5 നും 7 നും ഇടയ്ക്ക്.

നമ്മള്‍ എവിടെയാണോ ഉള്ളത് അവിടെയുള്ള തെരുവിന്റെ ഒരു ശ്രദ്ധേയമായ ഭാഗത്ത് നമുക്ക് ഒത്തുചേരാം. ആസിഫയുടെയുടെ ചിത്രങ്ങളും പോസ്റ്ററുകളുമായി. ആസിഫയ്ക്കും ഉന്നാവോയില്‍ റേപ്പ് ചെയ്യപ്പെട്ട ആ പെണ്‍കുട്ടിക്കും നീതി ആവശ്യപ്പെട്ടുകൊണ്ട്.

ഇത് ക്രൂരമായ ആക്രമണങ്ങള്‍ക്ക് കാരണക്കാരായവര്‍ക്കെതിരായുള്ള നമ്മുടെ പ്രതികരണമാണ്. കാരണക്കാരായവരെ പിന്തുണയ്ക്കുന്നവര്‍ക്കെതിരായ നമ്മുടെ പ്രതിഷേധമാണ്. നമുക്ക് തെരുവിലിറങ്ങാം. സുഹൃത്തുക്കളേയും അയല്‍ക്കാരേയും കൂട്ടി ഒന്നിച്ച്.

1) ഒത്തുചേരാനുള്ള സ്ഥലം തീരുമാനിക്കുക. നമ്മുടെ ഏറ്റവും അടുത്ത തെരുവിലെ ശ്രദ്ധേയമായ ഒരു ഭാഗം .

2) സുഹൃത്തുക്കളേയും അയല്‍ക്കാരേയും വിളിക്കുക. പ്രതിഷേധത്തിന്റെ സമയവും ദിവസവും അറിയിക്കുക. വിവരങ്ങള്‍ ഇമെയില്‍ ചെയ്യുക. എഫ്.ബി യില്‍ സുഹൃത്തുക്കളെ ടാഗ് ചെയ്തു കൊണ്ട് സ്ഥലത്തിന്റെ വിവരങ്ങള്‍ ഉള്‍പ്പെടെ പോസ്റ്റ് ഇടുക.

3) പോസ്റ്ററുകള്‍ ഉണ്ടാക്കുക.

4) 15ാം തിയതി വൈകിട്ട് 5 മണിക്കു തന്നെ തീരുമാനിച്ച സ്ഥലത്ത് എത്തുക.

5) സുഹൃത്തുക്കളുടേയും അയല്‍ക്കാരുടേയും സാന്നിദ്ധ്യം ഒന്നുകൂടി ഉറപ്പ് വരുത്തുക.

6) തെരുവില്‍ നമ്മള്‍ക്ക് കഴിയുന്നത്ര സമയം നില്‍ക്കാം. അത് നമ്മള്‍ ഒറ്റയ്ക്കാണെങ്കില്‍ പോലും. നമുക്കൊപ്പം കൂട്ടുകാര്‍ ചേരുമെന്ന പ്രതീക്ഷിച്ചു കൊണ്ട് തന്നെ.

7) പ്രതിഷേധത്തെപ്പറ്റി ചോദിക്കുന്നവരോട് അത് വിശദീകരിച്ചു കൊടുക്കുക.

8 ) ചിത്രമെടുത്ത് # MytSreet My Protest എന്ന ഹാഷ് ടാഗോടു കൂടി അപ് ലോഡ് ചെയ്യുക.

കടപ്പാട്: അരുന്ധതി ഘോഷ്
ബാംഗ്ലൂര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍