UPDATES

ട്രെന്‍ഡിങ്ങ്

പരശുരാമന്‍ മികച്ച എന്‍ജിനീയര്‍ ആയിരുന്നുവെന്നു മനോഹര്‍ പരീഖര്‍

ദേശീയ എന്‍ജിനീയേഴ്‌സ് ദിനത്തോടനുബന്ധിച്ചായിരുന്നു ബിജെപി മുഖ്യമന്ത്രിയുടെ പരശുരാമ സ്തുതി

പുരണാകഥാപാത്രമായ പരശുരാമന്‍ ഒരു മികച്ച എന്‍ജിനീയര്‍ ആയിരുന്നുവെന്നു ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീഖര്‍. എന്‍ജിനീയേഴ്‌സ് ഡേയോട് അനുബന്ധിച്ച് പനജിയില്‍ സംഘടപ്പിച്ച ചടങ്ങില്‍ സംസാരിക്കവെയാണ് പരശുരാമനിലെ എന്‍ജിനീയറിംഗ് വൈദഗ്ധ്യത്തെക്കുറിച്ച് വാചാലനായത്. കടലില്‍ നിന്നും കര ഉയര്‍ത്തിയെടുത്തുവെന്നു വിശ്വസിക്കപ്പെടുന്ന പരുശുരാമന്‍ മികച്ച എന്‍ജിനീയറായിരുന്നുവെന്നാണ് ബിജെപി മുഖ്യമന്ത്രിയുടെ കണ്ടെത്തല്‍. ഇന്ത്യയുടെ മഹാനായ എന്‍ജിനീയര്‍ എന്നു വിശേഷിപ്പിക്കപ്പെട്ടുന്ന ഭാരതരത്‌ന എം വിശ്വേശരയ്യയുടെ ജന്മദിനമായ സെപ്തംബര്‍ 15 ആണ് ഇന്ത്യയില്‍ എന്‍ജിനീയേഴ്‌സ് ഡേ ആയി ആഘോഷിക്കുന്നത്. ഈ ദിവസമാണ് പരുശരാമാന്റെ എന്‍ജിനീയറിംഗ് മികവിനെ പുകഴ്ത്തി പരീഖര്‍ സംസാരിച്ചത്.

ഇന്ത്യന്‍ പുരണാങ്ങളിലെ കഥയും കഥാപാത്രങ്ങളും ആധുനിക ശാസ്ത്രവുമായി ബന്ധപ്പെടുത്തി ബിജെപി-സംഘപരിവാര്‍ നേതാക്കളും കേന്ദ്രമന്ത്രിമാരുമൊക്കെ പ്രസ്താവനകള്‍ നടത്തുന്നത് ഇപ്പോള്‍ പതിവാണ്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്മാറണമെന്നാവശ്യപ്പെട്ട് ഇന്ത്യയിലെ ശാസ്ത്രജ്ഞര്‍ പ്രതിഷേധ കൂട്ടായ്മകള്‍ സംഘടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും ഹൈന്ദവ പുരാണങ്ങളെ പുകഴ്ത്തി ബിജെപി നേതാവും മുഖ്യമന്ത്രിയുമായൊരാള്‍ രംഗത്തു വരുന്നത്.

കടലില്‍ നിന്നും കര സൃഷ്ടിച്ചെടുക്കുന്ന എന്‍ജിനീയര്‍മാരുടെ വിഭാഗത്തിലാണ് പരശുരാമന്റെയും സ്ഥാനം. ഹസ്തിനപുരവും പാണ്ഡവരുടെ കൊട്ടാരവും പോലുള്ള ഒട്ടേറെ മാതൃകകള്‍ ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പേ നമുക്ക് പരിചിതമാണ്. എല്ലാത്തരം സാങ്കേതികവിദ്യയും ഉപയോഗിച്ച് തയ്യാറാക്കിയതായിരുന്നു അവയെല്ലാം. ഇന്ത്യയെ സംബന്ധിച്ച് എന്‍ജിനീയറിംഗ് ഏറെ പഴക്കമുള്ള കലയും വൈദഗ്ധ്യവുമാണ്. ആധുനികകാലത്ത് അത് അംഗീകരിക്കപ്പെടുന്നുണ്ടെന്നും മനോഹര്‍ പരീഖര്‍ പറയുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍