UPDATES

ട്രെന്‍ഡിങ്ങ്

നാടുകാണി മഖാം തകര്‍ക്കല്‍: ചന്ദ്രിക ദിനപത്രം സലഫിപക്ഷത്തോ?

ഇനി ‘സാംസ്കാരിക നായകരുടെ’ കാര്യമോ. ബാമിയാനിൽ ബുദ്ധ പ്രതിമകൾ തകർത്തത്തിലാണല്ലോ ഇവിടെ കവർസ്റ്റോറിക്ക് സാധ്യത ഉള്ളത്. അക്രമണോല്സുക സലഫിസമല്ല; ഈജിപ്തിലെ മഹത്തായ ചിന്തയാണ് കേരളത്തിലേത് എന്ന് ലേഖനം എഴുതിയ എം.എൻ കാരശ്ശേരി ആണല്ലോ മാധ്യങ്ങൾക്ക് മുസ്‌ലിം സാംസ്കാരിക പ്രതിനിധാനം. അതുകൊണ്ടു, ഇ.ടി മുഹമ്മദ് ബഷീറിൽ നിന്നും എം.എൻ കാരശ്ശേരിയിൽ നിന്നും സമാന സ്വരമേ ഉയരുകയുള്ളൂ ; ചന്ദ്രികയിൽ നിന്നും

എം ലുഖ്മാന്റെ ഫേസ്ബുക്ക് പോസറ്റില്‍ നിന്ന്‌:

നാടുകാണി മഖാം തകർത്തതിൽ മുജാഹിദുകൾ അറസ്റ്റ് ചെയ്യപ്പെട്ട വാർത്ത മുസ്ലിം ലീഗ് മുഖപത്രം ചന്ദ്രിക ഇന്നലെ റിപ്പോർട്ട് ചെയ്‌തത്‌, മഖാം ആക്രമണത്തെ ന്യായീകരിക്കുന്ന സലഫികളുടെ/ സലഫി സിമ്പതൈസേഴ്സിന്റെ കൃത്യമായ സമീപനം ഉൾക്കൊള്ളുന്ന വിധത്തിലാണ്. പോലീസ് പുറത്തുവിട്ട പ്രസ് റിലീസിൽ , ആരാണ് മഖാം തകർത്തത് എന്നും ഏത് ആശയ ധാരകളാണ് അവർക്ക് പ്രചോദനം നൽകിയത് എന്നും വളരെ കൃത്യമായി പറയുന്നുണ്ട്. കേരളത്തിൽ സലഫി വേദികളിൽ നടക്കുന്ന പ്രഭാഷങ്ങൾ കേൾക്കുന്ന ഒരാൾ മഖാം തകർക്കാൻ, അവിശ്വാസികൾ എന്ന രൂപത്തിൽ അവർ നിരന്തരം ടാർഗറ്റ് ചെയ്യുന്ന സുന്നികളെ ആക്രമിക്കാൻ, സുന്നികളുടെ സാംസ്‌കാരിക- മതകീയ സ്വത്വ മുദ്രകളെ നിഗ്രഹിക്കാൻ പുറപ്പെട്ടാൽ അതിശയിക്കേണ്ടതില്ല.അത്ര അപകടകരവും വിദ്വേഷജനകവുമായ കാര്യങ്ങളാണ് മതത്തിന്റെ ടെസ്റ്റുകൾക്ക് സ്വയം വ്യാഖ്യാനങ്ങൾ നൽകി ഇവർ പറയാറ്.

ഉദാഹരണത്തിന് , മുഹിയുദ്ധീൻ മാല ആലപിക്കുന്ന, ഈ റബീഉൽ അവ്വലിൽ പ്രിയപ്പെട്ട നബിയോരെ വാഴ്ത്തുന്ന വിശ്വാസികൾ ഒക്കെ ഇസ്‌ലാമിന്റെ പുറത്താണിവർക്ക്. ഒരു കാവ്യാത്മകതയും അലങ്കാര ശാസ്ത്രവും അറിയാത്തവർ. വായിച്ച ഏറ്റവും മനോഹരമായ കവിതകൾ റസൂലിനെ(സ്വ) പറ്റി അറബിയിൽ എഴുതപ്പെട്ടവയാണ്. റസൂൽ(സ) എന്ന അല്ലാഹുവിന്റെ ഏറ്റവും ഉൽകൃഷ്ടമായ സ്രഷ്ടിയെ എത്ര വാക്കുകൾ ഉപയോഗിച്ചാലും ആവിഷ്‌കരണം പൂർണ്ണമാകില്ല; മാത്രവുമല്ല അല്ലാഹു തന്നെ പറയുന്നതാണ് നിങ്ങളെ നബിയോരെ പ്രകീർത്തിക്കുവീൻ എന്ന്. ലോക മുസ്ലിംകൾ മുഴുവൻ ആഹ്ലാദത്തോടെ നബിയോരെ(സ) സ്വീകരിക്കുന്നത് അതിനാലാണ് വാഴ്ത്തുന്നത് അതിനാലാണ്. പക്ഷേ, ഈ അനുരാഗത്തിന്റെ തീവ്രത മുജാഹിദുകൾക്ക് കണ്ടുകൂട. സഹിഷ്ണുതയെ പറ്റി സമ്മേളനം നടത്തുന്ന ഇതേ മുജാഹിദ് പ്രസ്ഥാനത്തിന്റെ ഭാഗമായി നിന്നപ്പോൾ ആണ് സകരിയ്യ സലാഹി എന്ന മുജാഹിദ് മൗലവി മദീനയിൽ അധികാരം കിട്ടിയാൽ റസൂൽ (സ)യുടെ ഖുബ്ബ തകർക്കും എന്ന് പ്രസംഗിച്ചത്. അത്തരം ആശയങ്ങൾ നൽകുന്ന സംഘടയുടെ അണികൾ മഖ്ബറകൾ തകർക്കാൻ പുറപ്പെടാതിരിക്കുമോ?

മുജാഹിദ് പ്രസ്ഥാനം മതേതരത്വത്തിന് ഭീഷണിയാണെന്ന് പറയുന്നത് ആശയപരമായ സത്യസന്ധതയില്ലായ്മയാണ്

എഴുപതുകളിൽ ചന്ദ്രിക പത്രത്തിൽ നബിദിന വാർത്തകൾ പ്രസിദ്ധീകരിക്കാത്തതിന്റെ കാരണം ചോദിച്ചു ചെന്ന സുന്നി പ്രവർത്തകരെ അപമാനിച്ചു വിട്ടത് പറയുന്നത് കേട്ടിട്ടുണ്ട്. അത്ര മാത്രം സലഫിസത്തിനു വേണ്ടി അക്ഷരങ്ങൾ നിരത്തിയ പത്രമാണിത്. ആ വംശാവലി അവർ സൂക്ഷിക്കും. മുജാഹിദുകാരായിരുന്ന കെ.എം മൗലവിയുടെയും സീതി ഹാജിയുടെയും വംശാവലി തികവോടെ കെ.പി.എ മജീദും ഇ.ടി ബഷീറും നിലനിറുത്തുന്നത് പോലെ.

ഇനി ‘സാംസ്കാരിക നായകരുടെ’ കാര്യമോ. ബാമിയാനിൽ ബുദ്ധ പ്രതിമകൾ തകർത്തത്തിലാണല്ലോ ഇവിടെ കവർസ്റ്റോറിക്ക് സാധ്യത ഉള്ളത്. അക്രമണോല്സുക സലഫിസമല്ല; ഈജിപ്തിലെ മഹത്തായ ചിന്തയാണ് കേരളത്തിലേത് എന്ന് ലേഖനം എഴുതിയ എം.എൻ കാരശ്ശേരി ആണല്ലോ മാധ്യങ്ങൾക്ക് മുസ്‌ലിം സാംസ്കാരിക പ്രതിനിധാനം. അതുകൊണ്ടു, ഇ.ടി മുഹമ്മദ് ബഷീറിൽ നിന്നും എം.എൻ കാരശ്ശേരിയിൽ നിന്നും സമാന സ്വരമേ ഉയരുകയുള്ളൂ ; ചന്ദ്രികയിൽ നിന്നും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍