UPDATES

ട്രെന്‍ഡിങ്ങ്

‘അന്ന് ക്രിമിനലെന്നു മുദ്രകുത്തി പോലീസ് ജീപ്പില്‍ കൊണ്ടുപോയി, ഇന്ന് അതേ വീട്ടിലേക്ക് സര്‍ക്കാര്‍ കാറില്‍’; പോരാട്ടം ഓര്‍ത്തെടുത്ത് നമ്പി നാരായണന്‍

ഒരുപാട് ജോലികൾ ഇനിയും ബാക്കിയുണ്ട്, ദൈവം എന്നിൽ അർപ്പിച്ച കർത്തവ്യങ്ങൾ പൂർണമാക്കാൻ എല്ലാവരുടെയും പ്രാർത്ഥനകൾ ഉണ്ടാവണം. നമ്പി നാരായണൻ കൂട്ടി ചേർത്തു.

’24 വർഷങ്ങൾക്ക് മുൻപ് തന്നെ കൊണ്ട് പോയത് ഒരു ക്രിമിനലിനെ പോലെ പോലീസ് ജീപ്പിൽ ആണെങ്കിൽ ഇച്ഛാശക്തിയുടെയും, നിശ്ചയദാർഢ്യത്തിന്റെയും ബലത്തിൽ നടത്തിയ പോരാട്ടം വിജയം കണ്ടതിന്റെ ഫലമായി  ഇപ്പോൾ സർക്കാർ വാഹനത്തിലാണ് വീട്ടിൽ വന്നിറങ്ങിയതെന്ന്’ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ. സുപ്രീം കോടതി വിധി പ്രകാരം മുഖ്യമന്ത്രിയുടെ കയ്യിൽ നിന്നും നഷ്ട്ട പരിഹാരമായ 50 ലക്ഷം സ്വീകരിച്ച നമ്പി നാരായണൻ ഫേസ്ബുക്കിൽ കുറിച്ച വരികളാണിത്. ജീവിതം തിരിച്ചു കിട്ടിയതിപ്പോഴാണെന്നും ഒരുപാട് സന്തോഷം ഉണ്ടെന്നും നമ്പി നാരായണൻ പറഞ്ഞു.

ഐഎസ്ആർഒ ചാരക്കേസിൽ കുടുങ്ങിയ നമ്പി നാരായണന് 24 വർഷത്തെ നിയമ പോരാട്ടങ്ങൾക്ക് ശേഷമാണ് നീതി ലഭിച്ചത്.ഒരുപാട് ജോലികൾ ഇനിയും ബാക്കിയുണ്ട്, ദൈവം എന്നിൽ അർപ്പിച്ച കർത്തവ്യങ്ങൾ പൂർണമാക്കാൻ എല്ലാവരുടെയും പ്രാർത്ഥനകൾ ഉണ്ടാവണം. നമ്പി നാരായണൻ കൂട്ടി ചേർത്തു.

ചാരക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മുന്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് നഷ്ടപരിഹാരമായി 50 ലക്ഷം രൂപ നല്‍കണമെന്ന് കഴിഞ്ഞ സെപ്റ്റംബര്‍ 14 നാണ് സുപ്രീംകോടതി ഉത്തരവിട്ടത്. കേസില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള പങ്ക് അന്വേഷിക്കാന്‍ റിട്ട. ജസ്റ്റിസ് ഡി കെ ജെയിന്‍ അധ്യക്ഷനായ സമിതിയെ നിയോഗിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

ഇന്നലെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ സുപ്രീം കോടതി വിധി പ്രകാരമുള്ള 50 ലക്ഷം രൂപ നമ്പി നാരായണന് നിയമസഭയിലെ ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങിലാണ് കൈ മാറിയത്. കേസുകള്‍ മുന്‍വിധിയോടെ കൈകാര്യം ചെയ്യുന്നവരും സ്വകാര്യ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് ഉപയോഗിക്കുന്നവരും മാധ്യമങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങിൽ സംബന്ധിച്ചു കൊണ്ട് പറഞ്ഞു.

അതേസമയം താന്‍ കണ്ട മുഖ്യമന്ത്രിമാരില്‍ വ്യത്യസ്തനായ വ്യക്തിയാണ് പിണറായി വിജയനെന്ന് നഷ്ടപരിഹാരതുക ഏറ്റുവാങ്ങിയ ശേഷം ചടങ്ങില്‍ സംസാരിച്ച നമ്പിനാരായന്‍ പ്രതികരിച്ചു. വ്യത്യസ്തമായ കാഴ്ചപ്പാടാണ് അദ്ദേഹത്തിനുള്ളത്. കേസിന്റെ സത്യാവസ്ഥ അദ്ദേഹത്തിന് ബോധ്യപ്പെട്ടിട്ടുണ്ടെന്നാണ് വിശ്വാസം. സുപ്രീം കോടതി വിധി വേഗത്തില്‍ നടപ്പാക്കാന്‍ അതുകൊണ്ടാണ് അദ്ദേഹം തയ്യാറായത്. അന്ന് മുഖ്യമന്ത്രിയായിരുന്ന കരുണാകരനെതിരായ ഗൂഡാലോചന മാത്രമല്ല കേസിന് പിറകില്‍ പ്രവര്‍ത്തിച്ചത്, വേറേയും ശക്തികളുണ്ടെന്നാണ് കരുതുന്നതെന്നും നമ്പി നാരായണന്‍ മറുപടി പ്രസംഗത്തില്‍ വ്യക്തമാക്കി.

നമ്പി നാരായണന്‍/അഭിമുഖം: ഒരു മീന്‍ കുട്ടയില്‍ വെച്ച് കടത്തിക്കൊടുക്കാന്‍ കഴിയുന്നതാണോ ഈ സങ്കേതിക വിദ്യ?

ചാരക്കേസ്: മുഖ്യ പ്രതി ആര്? പോലീസിനൊപ്പം വേട്ടപ്പട്ടികളെ പോലെ ഏറ്റു കുരച്ച മാധ്യമങ്ങളേ, നിങ്ങള്‍ തന്നെ

ചാരക്കേസ്: ആരാണ് യഥാര്‍ത്ഥ പ്രതി?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍