UPDATES

ഇന്ന് രാജ്യമാകെ ഡോക്ടര്‍മാരുടെ പണിമുടക്ക്

അത്യാഹിത വിഭാഗങ്ങളില്‍ ഒഴികെയുള്ള സേവനങ്ങളൊന്നും ലഭിക്കില്ലെന്നാണ് ഐഎംഎ അറിയിച്ചിരിക്കുന്നത്

പശ്ചിമ ബംഗാളില്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് പിന്തുണയുമായി ഇന്ന്(തിങ്കളാഴ്ച്ച) രാജ്യമാകെയുള്ള ഡോക്ടര്‍മാര്‍ പണിമുടക്കുന്നു. 24 മണിക്കൂറാണ് പണിമുടക്ക്. തിങ്കളാഴ്ച്ച രാവിലെ ആറു മുതല്‍ ചൊവ്വാഴ്ച്ച രാവിലെ ആറുവരെയാണ് പണിമുടക്ക് . കേരളത്തിലും ഡോക്ടര്‍മാര്‍ പണിമുടക്കില്‍ പങ്കാളികളാകും. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(ഐ എം എ) ആണ് പണിമുട്ടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികള്‍ക്കു പുറമെ സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരും പണിമുടക്കുന്നുണ്ട്.

അത്യാഹിത വിഭാഗങ്ങളില്‍ ഒഴികെയുള്ള സേവനങ്ങളൊന്നും ലഭിക്കില്ലെന്നാണ് ഐഎംഎ അറിയിച്ചിരിക്കുന്നത്. കാഷ്വാലിറ്റി, ലേബര്‍ റൂം, തീവ്രപരിചരണ വിഭാഗം എന്നിവിടങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനം ഉണ്ടാകും. കെജിഎംഒയുടെ നേതൃത്വത്തില്‍ കേരളത്തില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ രാവിലെ പത്തുവരെ ഒ പി ബഹിഷ്‌കരിക്കും. കെജിഎസ്ഡിഎയുടെ നേതൃത്വത്തില്‍ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരും ഒ പി യില്‍ നിന്നും വിട്ടുനില്‍ക്കും. അതേ സമയം സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ 24 മണിക്കൂറും പണിമുടക്കും. എന്നാല്‍ അടിയന്തര സേവനങ്ങള്‍ ലഭ്യമാകും.

സര്‍ക്കാര്‍ ജനറല്‍ ആശുപത്രികളില്‍ രാവിലെ എട്ടുമുതല്‍ പത്തു മണിവരെയും, പ്രാഥമിക കേന്ദ്രങ്ങളിലും രാവിലെ ഒമ്പത് മുതല്‍ പത്തുവരെയും മെഡിക്കല്‍ കോളേജുകളില്‍ പത്തു മുതല്‍ പതിനൊന്നുവരെയും ഒ പി ബഹിഷ്‌കരിക്കും. മെഡിക്കല്‍ കോളേജില്‍ അധ്യാപനത്തില്‍ നിന്നും ഡോക്ടര്‍മാരും പ്രൊഫസര്‍മാരും ഒരു മണിക്കൂര്‍ വിട്ടുനില്‍ക്കും.

മെഡിക്കല്‍ വിദ്യാര്‍ത്ഥികളും ജൂനിയര്‍ ഡോക്ടര്‍മാരും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇവര്‍ കറുത്ത ബാഡ്ജ് ധരിച്ചായിരിക്കും എത്തുക. സ്വകാര്യ ആശുപത്രികളിലും പണിമുടക്ക് ഉണ്ടായിരിക്കും. സ്വകാര്യ പ്രാക്ടീസുകള്‍ പൂര്‍ണമായും ഒഴിവാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഡെന്റല്‍ ക്ലിനിക്കുകളും അടച്ചിടും. സമരത്തിന്റെ ഭാഗമായി രാവിലെ 10 മുതല്‍ 11 വരെ ഡോക്ടര്‍മാര്‍ രാജ്ഭവനു മുന്നില്‍ ധര്‍ണ നടത്തും.

കൊല്‍ക്കത്തയില്‍ ഡോക്ടര്‍മാര്‍ക്ക് നേരെ ഉണ്ടായ ആക്രമണമാണ് അവിടെ വലിയ സമരമായി മാറിയത്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഡോക്ടര്‍മാര്‍ക്കും മറ്റു ജീവനക്കാര്‍ക്കും ആശുപത്രികള്‍ക്കും നേരെയുണ്ടാകുന്ന അക്രമം നേരിടാന്‍ സമഗ്രമായ കേന്ദ്രനിയമം വേണമെന്ന് ഐ എം എ യുടെ ആവശ്യം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍