UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വോട്ട് ചോദിച്ച് കോടതി മുറിയിലും; അല്‍ഫോന്‍സ് കണ്ണന്താനത്തിനെതിരേ പരാതി

ചട്ടലംഘനത്തിന്റെ പേരില്‍ തെരഞ്ഞെടുപ്പ് കമ്മിഷനില്‍ പരാതി നല്‍കുമെന്ന് അഭിഭാഷകര്‍

എറണാകുളം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അല്‍ഫോന്‍സ് കണ്ണന്താനം കോടതിയ മുറിയില്‍ കയറി വോട്ട് ചോദിച്ചെന്ന് ആരോപണം. പറവൂര്‍ അഡീഷണല്‍ സബ് കോടതി മുറിയിലാണ് പ്രചാരണ പരിപാടിക്കിടെ അല്‍ഫോന്‍സ് കണ്ണന്താനം കയറി ചെന്നത്. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം. പ്രവര്‍ത്തകര്‍ക്കൊപ്പം കണ്ണന്താനം കോടതി മുറിയിലേക്ക് കയറി ചെല്ലുന്നത് കോടതി ചേരാന്‍ പോകുന്നതിനു തൊട്ടുമുമ്പായിരുന്നു. ജഡ്ജിയെത്തുന്നതിനു തൊട്ടുമുമ്പായി തിരിച്ചിറങ്ങുകയും ചെയ്തു.

അഭിഭാഷകരും കക്ഷികളും കോടതി മുറിക്കുള്ളില്‍ ഈ സമയം ഉണ്ടായിരുന്നു. കണ്ണന്താനത്തിന്റെ പ്രവൃത്തിയില്‍ അഭിഭാഷകരില്‍ ചിലര്‍ പ്രതിഷേധം ഉയര്‍ത്തുകയും ചെയ്തു. കണ്ണന്താനത്തിനെതിരേ തെരഞ്ഞെടുപ്പ് കമ്മിഷനില്‍ പരാതി കൊടുക്കാനും ആലോചിക്കുന്നുണ്ട്. എന്നാല്‍ കോടതി മുറിയില്‍ കയറിയെങ്കിലും ആരോടും വോട്ട് അഭ്യര്‍ത്ഥിച്ചിട്ടില്ലെന്നാണ് അല്‍ഫോന്‍സ് കണ്ണന്താനത്തിനൊപ്പം ഉണ്ടായിരുന്ന ബിജെപി നേതാക്കള്‍ പറയുന്നതെന്നു മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

നെടുമ്പാശ്ശേരിയില്‍ ചെന്ന് വോട്ട് ചോദിച്ചും അല്‍ഫോന്‍സ് കണ്ണന്താനം തന്റെ തെരഞ്ഞെടുപ്പ് പ്രചാരണം വാര്‍ത്തയാക്കിയിരുന്നു. അല്‍ഫോന്‍സ കണ്ണന്താനം എറണാകുളം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാണ്. നെടുമ്പാശ്ശേരി ചാലക്കുടി മണ്ഡലത്തില്‍ പെടുന്ന പ്രദേശവും. അവിടെയാണ് കണ്ണന്താനത്തിന് അമിളി പറ്റിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍