UPDATES

ട്രെന്‍ഡിങ്ങ്

“ഇന്ത്യക്കാരിയാണോ? ഭാരത് മാതാ കി ജയ് എന്ന് ഉറക്കെ വിളിക്കൂ”; ലണ്ടനില്‍ പുൽവാമ ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ചവര്‍ ഒരു മാധ്യമപ്രവർത്തകയോട് ചെയ്തത്

പെട്ടെന്ന് അവർക്ക് ആക്രമിക്കാൻ ഒരു ഇര എന്നോണം എന്നെ കിട്ടിയപ്പോൾ അവരുടെ വിദ്വേഷപ്രകടനകൾ മുഴുവൻ എന്റെ നേർക്കായി. ഞാൻ ആകെപ്പാടെ ഒറ്റപ്പെട്ടതുപോലെയായി.

“നിങ്ങൾ ഒരു ഇന്ത്യക്കാരിയാണോ? എന്നാൽ  ഭാരത് മാതാ കി ജയ് എന്ന് ഉറക്കെ വിളിക്ക്,” പുൽവാമ ഏറ്റുമുട്ടലിൽ പ്രതിഷേധിച്ച് ലണ്ടനിൽ പ്രകടനം നടത്തുന്ന ഒരുകൂട്ടം ഇന്ത്യക്കാർ രാധിക അയ്യരെന്ന മാധ്യമപ്രവർത്തകയെ തടഞ്ഞ് വെച്ച് ആക്രോശിക്കുച്ചത് ഇങ്ങനെയൊക്കെയാണ്. എൻ ഡി ടിവിലെ മാധ്യമപ്രവർത്തകയായ നിങ്ങൾ ഇവിടെ നിൽക്കാനേ പാടില്ലെന്നാണ് അതിദേശീയതാ വാദികളായ അവിടുത്തെ തീവ്ര വലതുപക്ഷ പ്രതിഷേധക്കാർ രാധികയോട് പറഞ്ഞത്. ലണ്ടനിൽ വെച്ച് തനിക്കുണ്ടായ ഭീതിദമായ അനുഭവത്തെ രാധിക തന്നെ തന്റെ സുഹൃത്തിനോട് വിവരിക്കുന്നത് ഇങ്ങനെയാണ്:

“ഒരു മാധ്യമപ്രവർത്തകയ്ക്ക് ചിലപ്പോൾ അപ്രതീക്ഷിതമായി പലവിധത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. ചിലതൊക്കെ നമ്മളെ വൈകാരികമായി ബാധിക്കുകയും ചെയ്തേക്കാം. പതിനാലു വർഷത്തിൽ കൂടുതലായി വർഷമായി ഞാൻ ഈ തൊഴിൽ ചെയ്യാൻ തുടങ്ങിയിട്ട്. നിർണ്ണായകമായ പല റിപ്പോർട്ടുകളും ഞാൻ ചെയ്തിട്ടുണ്ട്, സുനാമി, വിമാനാപകടങ്ങർ, ഭീകരാക്രമണങ്ങൾ അങ്ങനെ പലതും ഇക്കാലത്തിനിടയിൽ ബ്രോഡ്‌കാസ്റ്റ് മാധ്യമങ്ങൾക്കായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇപ്പോൾ ലണ്ടനിൽ എനിക്കുണ്ടായ അനുഭവത്തോളം എന്നെ മുൻപ് ഒരനുഭവവും ഭയപ്പെടുത്തിയിട്ടില്ല.

കശ്മീരീലെ പുൽവാമ ഏറ്റുമുട്ടലിൽ പ്രതിഷേധിച്ച് ലണ്ടനിലുള്ള ഇന്ത്യക്കാർ കഴിഞ്ഞ ദിവസം നടത്തിയ പ്രതിഷേധ പ്രകടനം ഞാൻ റിപ്പോർട്ട് ചെയ്യുകയായിരുന്നു. ഞാൻ എന്‍ഡിടിവിയിൽ നിന്നാണെന്ന് അറിഞ്ഞതോടെ പ്രതിഷേധക്കാരിൽ ഒരു വിഭാഗം എനിക്ക് ചുറ്റുംചേരുകയും ആക്രോശിക്കുകയും ചെയ്തു. ഇതു കാര്യമാക്കാതെ ഞാൻ പിന്നെയും ഷൂട്ട് ചെയ്യാൻ തുടങ്ങിയപ്പോൾ അവർ എന്നെ എന്റെ തൊഴിൽ ചെയ്യാൻ അനുവദിക്കാത്ത വിധം വളഞ്ഞു.

തീവ്രവാദത്തിനും പാക്കിസ്ഥാനും എതിരെ നടന്ന ഒരു പ്രതിഷേധ പ്രകടനമായിരുന്നു അത്. പെട്ടെന്ന് അവർക്ക് ആക്രമിക്കാൻ ഒരു ഇര എന്നോണം എന്നെ കിട്ടിയപ്പോൾ അവരുടെ വിദ്വേഷപ്രകടനകൾ മുഴുവൻ എന്റെ നേർക്കായി. ഞാൻ ആകെപ്പാടെ ഒറ്റപ്പെട്ടതുപോലെയായി. ഞാൻ തൊഴിൽ ചെയ്യുന്ന സ്ഥാപനമായിരുന്നു അവരുടെ പ്രശ്‌നം. ഞാൻ  ചെയ്യുന്നതോ എന്റെ സ്ഥാപനം ചെയ്യുന്നതോ ആയ വാർത്തകളിൽ എന്തെങ്കിലും അഭിപ്രായവ്യത്യാസമുണ്ടെങ്കിൽ അത് സമാധാനത്തോടെ എന്നോടോ എന്റെ സ്ഥാപനത്തിന്റെ അധികാരികളോടോ സംസാരിക്കുകയാണ് വേണ്ടത്. അല്ലാതെ തൊഴിൽ ഇടത്തിൽ വെച്ച് ഒരാളെ ഭയപ്പെടുത്തിയും അയാളെ തൊഴിൽ ചെയ്യാൻ അനുവദിക്കാതിരിക്കുകയുമല്ല വേണ്ടത്”

ഈ സംഭവം തന്നെ വല്ലാതെ അസ്വസ്ഥപ്പെടുത്തിയതായി ഇവർ സമൂഹമാധ്യമങ്ങളിൽ തുറന്നെഴുതി. എന്നാൽ നിങ്ങൾ കള്ളം പറയുകയാണ് ഞാൻ ഈ സംഭവങ്ങൾക്കെല്ലാം സാക്ഷിയാണ്, വളരെ ചുരുക്കം പേർ നിങ്ങളോട് കയർക്കാനെത്തിയത് സത്യം തന്നെയാണ്. പക്ഷെ നിങ്ങൾ ഈ പറയുന്നതുപോലുള്ള വിഷയങ്ങളൊന്നും അവിടെ പിന്നീട് നടന്നിട്ടില്ലെന്നാണ് അവരുടെ പോസ്റ്റിനു താഴെ ഒരാൾ കമന്റ് ചെയ്യുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍