UPDATES

ട്രെന്‍ഡിങ്ങ്

ഹിജാബ് ധരിച്ചു: ഉന്നത ബിരുദം ഉണ്ടായിട്ടും നേഡല്‍ സോയക്ക് ജോലി നഷ്ടമായി

മാനുഷികതയ്ക്കപ്പുറം യാഥാസ്ഥിതിക ഇസ്ലാമിനാണ് നേഡല്‍ പ്രാധാന്യം നല്‍കുന്നത് എന്നകാര്യം തന്നെ ഞെട്ടിച്ചതായും അവരുടെ ഉന്നത ബിരുദം നിരര്‍ത്ഥകമായതായും നേഡലിന്റെ മോലുദ്യോഗസ്ഥന്‍ രേഖപ്പെടുത്തി

ഇസ്ലാമോഫോബിയ അഥവാ മുസ്ലീങ്ങംകളോടുള്ള ഭയം ഇന്ത്യയില്‍ ഒരു മനോരോഗമായി വളരുന്നു എന്ന് വേണം വിലയിരുത്താന്‍. അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ മുസ്ലീങ്ങളോടുള്ള ഭയം ഇതിനകം വലിയ സാമൂഹിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായി വേണം ഡല്‍ഹിയിലെ ഒരു അനാഥാലയത്തില്‍ തൊഴില്‍ നിഷേധിക്കപ്പെട്ട നേഡല്‍ സോയയുടെ കഥയെ വിലയിരുത്താന്‍. മുംബെയിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സില്‍ (ടിഐഎസ്എസ്) നിന്നും സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദമുള്ള നേഡലിന് മതിയായ യോഗ്യതയില്ലെന്ന് ആരും പറയില്ല. പക്ഷെ, അവര്‍ ധരിക്കുന്ന ഹിജാബാണ് കോട്ട്‌ല മുബാറക്പൂരില്‍ പെണ്‍കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന അനാഥാലയത്തിന്റെ അധികൃതരെ അസ്വസ്ഥരാക്കിയത്.

ഹിജാബ് ധരിച്ചുവരുന്ന നേഡലിനെ ഒരു കിലോമീറ്റര്‍ ദൂരത്തുനിന്ന് കണ്ടാല്‍ പോലും മുസ്ലീമാണെന്ന് തിരിച്ചറിയാന്‍ സാധിക്കുമെന്ന് അനാഥാലയത്തിന്റെ അധികൃതര്‍ അവരോട് പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ഒക്ടോബറില്‍ ഒഴിവുകള്‍ സംബന്ധിച്ച പരസ്യം ഒരു വെബ്‌സൈറ്റില്‍ കണ്ടാണ് നേഡല്‍ സോയ ജോലിക്ക് അപേക്ഷ അയച്ചത്. ഒരു ഓണ്‍ലൈന്‍ പരീക്ഷയില്‍ പങ്കെടുക്കാനും ഫോട്ടോഗ്രാഫുകള്‍ അയച്ചുകൊടുക്കാനും അനാഥാലയ അധികൃതര്‍ അവരോ അന്ന് തന്നെ ആവശ്യപ്പെട്ടു. സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും മതവിമുക്തരായിരിക്കണം എന്നാണ് നിയമമെന്നും നേഡലിന്റെ വേഷം അവര്‍ മുസ്ലീമാണെന്ന് വ്യക്തമാക്കുന്നു എന്നാണ് ഡല്‍ഹി അനാഥാലയത്തിന്റെ പ്രസിഡന്റും സിഇഒയുമായ ഹരീഷ് വര്‍മ്മ ഒപ്പിട്ട മെയിലില്‍ തൊഴില്‍ നല്‍കാതിരിക്കാനുള്ള കാരണമായി വിശദീകരിക്കുന്നത്. എന്നാല്‍ ഹിജാബ് ധരിക്കുന്നതിന്റെ പേരില്‍ ഇതിന് മുമ്പും ഒറ്റപ്പെടലുകള്‍ അനുഭവിച്ചിട്ടുള്ള നേഡലിന്റെ മറുപടി കൃത്യമായിരുന്നു. താന്‍ ഒരു മുസ്ലീം വനിതയാണെന്നും തലമറയ്ക്കുക എന്നത് തന്റെ പ്രഥമ പരിഗണനകളില്‍ ഒന്നാണെന്നും അവര്‍ മറുപടി നല്‍കി. മാത്രമല്ല സ്ഥാപനം മതമുക്തമായിരിക്കണം എന്ന വര്‍മ്മയുടെ അവകാശവാദത്തെ അവര്‍ ചോദ്യം ചെയ്യുകയും ചെയ്തു. മത ഉത്സവങ്ങള്‍ക്കിടയില്‍ പൂജ നടത്താറുണ്ടോയെന്നും അനാഥാലയത്തിലെ പെണ്‍കുട്ടികളെ നമസോ പൂജയോ ചെയ്യാന്‍ അനുവദിക്കാറുണ്ടോ എന്നും അവര്‍ മറുപടിയില്‍ ആരാഞ്ഞു.

എന്നാല്‍ വളരെ രോഷത്തോടെയുള്ള ഒരു മറുപടിയാണ് വര്‍മ്മയില്‍ നിന്നും നേഡലിന് ലഭിച്ചത്. മാനുഷികതയ്ക്കപ്പുറം യാഥാസ്ഥിതിക ഇസ്ലാമിനാണ് നേഡല്‍ പ്രാധാന്യം നല്‍കുന്നത് എന്നകാര്യം തന്നെ ഞെട്ടിച്ചതായും അവരുടെ ഉന്നത ബിരുദം നിരര്‍ത്ഥകമായതായും അദ്ദേഹം രേഖപ്പെടുത്തി. ഹിന്ദുവിശ്വാസത്തിലുള്ള ആചാരങ്ങളില്‍ നിന്ന് പോലും സ്ഥാപനത്തെ വിമുക്തമാക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും മതം ഒരു സ്വകാര്യവിഷയമാണെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലെ ബാട്‌ല ഹൗസില്‍ ജനിക്കുകയും വളരുകയും ചെയ്തതിനാല്‍ ആധുനിക കാഴ്ചപ്പാടുകള്‍ ഉള്ള ഒരു മുസ്ലീം പെണ്‍കുട്ടിയെ സ്ഥാപനത്തില്‍ നിയമിച്ചതായും അദ്ദേഹം കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍