UPDATES

ട്രെന്‍ഡിങ്ങ്

ഒരിക്കലും മറക്കില്ല, ഒരിക്കലും പൊറുക്കില്ല; രോഹിത് വെമുലയുടെ ഓര്‍മ്മയ്ക്ക് മുന്നില്‍ രാജ്യം

ക്യാമ്പസിന് പുറത്ത് നടന്ന വിദ്യാര്‍ത്ഥികളുടെ റാലി രാധിക വെമുല, പ്രകാശ് അംബേദ്കര്‍, കാഞ്ച ഐലയ്യ എന്നിവര്‍ നയിച്ചു

ഹൈദ്രാബാദ് സര്‍വകലാശാലയിലെ ദലിത് പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ഗവേഷക വിദ്യാര്‍ത്ഥി രോഹിത് വെമുല രണ്ടാം ചരമ വാര്‍ഷികം ആചരിച്ചു. രാജ്യത്തെ വിവിധ ക്യാമ്പസുകളില്‍ അനുസ്മരണ ചടങ്ങുകള്‍ സംഘടിപ്പിച്ചു.

രോഹിത് വെമുല ശഹാദ് ദിന്‍ ആയാണ് ഹൈദ്രാബാദ് സര്‍വകലാശാലയിലെ സഹപാഠികള്‍ അനുസ്മരണം നടത്തിയത്. ഇന്ന് വൈകിട്ട് നടന്ന ബഹുജന റാലിയിലും അനുസ്മരണ സമ്മേളനത്തിലും രോഹിത് വെമുലയുടെ മാതാവ് രാധിക വെമുല, ദാദ്രിയില്‍ സംഘപരിവാര്‍ തല്ലിക്കൊന്ന മുഹമ്മദ് അഖ്‌ലാഖിന്റെ സഹോദരന്‍ ജാന്‍ മുഹമ്മദ്, ഗുജറാത്തിലെ ഉനയില്‍ ദലിത് ആക്രമണങ്ങളെ അതിജീവിച്ചവര്‍ എന്നിവര്‍ പങ്കെടുക്കും. ഇത്തവണ ക്യാമ്പസിലെ എല്ലാ ഹോസ്റ്റലുകളിലും വെമുലയുടെ ചിത്രം സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്.

രോഹിത് വെമുല പറഞ്ഞത് റാഡിക്കല്‍ അംബേദ്കറൈറ്റ് ആവാനാണ്; സവര്‍ണര്‍ പേടിക്കണം: സുങ്കണ്ണ വേല്‍പുല/അഭിമുഖം

ക്യാമ്പസിന് പുറത്ത് നടന്ന വിദ്യാര്‍ത്ഥികളുടെ റാലി രാധിക വെമുല, പ്രകാശ് അംബേദ്കര്‍, കാഞ്ച ഐലയ്യ എന്നിവര്‍ നയിച്ചു. ‘രാധിക അമ്മയ്ക്ക് ഒരു തുള്ളി കണ്ണീര്‍ പോലും പാഴാക്കി കളയാനില്ല’ എന്ന് ഉമര്‍ ഖാലിദിന്റെ ട്വീറ്റ് ചെയ്തു. ‘ജാതി വെറിയന്മാരും ഫാസിസ്റ്റുകളുമായ ആര്‍എസ്എസുകാരെ പൂര്‍ണമായും ഇല്ലാതാക്കുകയാണ് വെമുലയ്ക്കുള്ള യഥാര്‍ത്ഥ ആദരാഞ്ജലി. ജനുവരി 17 ഒരിക്കലും മറക്കില്ല. ഒരിക്കലും പൊറുക്കില്ല’ എന്നും ഖാലിദിന്റെ ട്വീറ്റില്‍ പറയുന്നു.

 

രോഹിത് വെമുല: പൂര്‍ത്തിയാകാത്ത ഒരു ഛായാചിത്രം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍