UPDATES

ട്രെന്‍ഡിങ്ങ്

ആധാറില്ലാതെയും മരിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍; പക്ഷെ ബന്ധുക്കള്‍ ബുദ്ധിമുട്ടും

ആധാര്‍ നമ്പറോ അല്ലെങ്കില്‍ എന്റോള്‍മെന്റ് ഐഡി നമ്പറോ (ഇഐഡി) നല്‍കി വേണം മരണ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാനെന്ന് ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ വരുന്ന ഓഫീസ് ഓഫ് രജിസ്ട്രാര്‍ അറിയിച്ചു.

മരണസര്‍ട്ടിഫിക്കറ്റിന് ആധാര്‍ നിര്‍ബന്ധമാക്കിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. അതേസമയം ആധാര്‍ നമ്പര്‍ ഇല്ലാത്തയാള്‍ മരിച്ചാല്‍, ആധാര്‍ ഇല്ലെന്ന കാര്യം ബോധിപ്പിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. എന്നാല്‍ മാത്രമേ മരണ സര്‍ട്ടിഫിക്കറ്റ് ഇഷ്യു ചെയ്ത് കിട്ടൂ. വ്യാജരേഖാ തട്ടിപ്പ് ഒഴിവാക്കാന്‍ ഇത് സഹായകമാകുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട്. മരിച്ചയാളുടെ ആധാര്‍ നമ്പറോ അല്ലെങ്കില്‍ എന്റോള്‍മെന്റ് ഐഡി നമ്പറോ (ഇഐഡി) നല്‍കി വേണം മരണ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാനെന്നന്ന് ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ വരുന്ന ഓഫീസ് ഓഫ് രജിസ്ട്രാര്‍ അറിയിച്ചു. മരിച്ചത് ഇന്നയാളാണെന്ന് ഉറപ്പ് വരുത്തുന്നതിനാണിത്. ഒക്ടോബര്‍ ഒന്ന് മുതല്‍ ഈ സംവിധാനം നിവില്‍ വരും.

ജമ്മു കാശ്മീര്‍, ആസാം, മേഘാലയ എന്നിവയൊഴികെ ബാക്കി എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും പുതിയ ചട്ടം ബാധകമായിരിക്കും. ഈ മൂന്ന് സംസ്ഥാനങ്ങളുടെ കാര്യത്തില്‍ വിജ്ഞാപനം പ്രത്യേകമിറക്കും. ഇക്കാര്യത്തില്‍ സെപ്റ്റംബര്‍ ഒന്നിന് മുമ്പ് കണ്‍ഫിമേഷന്‍ ലെറ്റര്‍ നല്‍കാനാണ് സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും രജിസ്ട്രാര്‍ ജനറല്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. വ്യാജ വിവരങ്ങള്‍ സമര്‍പ്പിക്കുന്നത് ആധാര്‍ ആക്ട് അനുസരിച്ചും രജിസ്‌ട്രേഷന്‍ ഓഫ് ബെര്‍ത്ത് ആന്‍ഡ് ഡെത്ത് ആക്ട് അനുസരിച്ചും കുറ്റകരമായിരിക്കും. മരിച്ച വ്യക്തിയുടെ മാതാപിതാക്കളുടേയോ പങ്കാളിയുടേയോ ആധാര്‍ നമ്പറും അപേക്ഷിക്കുന്ന വ്യക്തിയുടെ നമ്പറും നല്‍കണം.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍