UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആ ചോരക്കറ നിങ്ങളുടെ കുപ്പായത്തില്‍: പിണറായിയോട് അമിത് ഷാ

കേരളത്തില്‍ സിപിഎമ്മിന്റെ മേധാവിത്തം അവസാനിച്ചാല്‍ മാത്രമേ സമാധാനമുണ്ടാവൂ എന്നും അമിത് ഷാ അഭിപ്രായപ്പെട്ടു. അക്രമം അവസാനിപ്പിക്കണമെങ്കില്‍ സിപിഎമ്മിനെ അധികാരത്തില്‍ നിന്ന് പുറത്താക്കണം.

കേരളത്തില്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ചോരക്കറ മുഖ്യമന്ത്രി പിണറായി വിജയന്റെ കുപ്പായത്തിലാണ് പതിഞ്ഞിരിക്കുന്നതെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. കേരളത്തില്‍ സിപിഎമ്മിന്റെ മേധാവിത്തം അവസാനിച്ചാല്‍ മാത്രമേ സമാധാനമുണ്ടാവൂ എന്നും അമിത് ഷാ അഭിപ്രായപ്പെട്ടു. അക്രമം അവസാനിപ്പിക്കണമെങ്കില്‍ സിപിഎമ്മിനെ അധികാരത്തില്‍ നിന്ന് പുറത്താക്കണം. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയുടെ ഉദ്ഘാടനം പയ്യന്നൂരില്‍ നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അമിത്ഷാ. സംസ്ഥാനത്തെ അക്രമങ്ങള്‍ക്ക് പ്രധാന ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് അമിത് ഷാ അഭിപ്രായപ്പെട്ടു.

‘ജിഹാദി-ചുവപ്പ് ഭീകരത’കള്‍ക്കെതിരെ എന്നതാണ് ജനരക്ഷായാത്രയുടെ മുദ്രാവാക്യം. കേരളത്തില്‍ ഇടതുപക്ഷം അധികാരത്തില്‍ വരുമ്പോള്‍ വ്യാപക അക്രമങ്ങളുണ്ടാകുന്നതെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. 120ലധികം ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കേരളത്തില്‍ കൊല്ലപ്പെട്ടിരിക്കുന്നു. ഇതില്‍ 84 പേര്‍ കൊല്ലപ്പെട്ടത് മുഖ്യമന്ത്രി പിണറായി വിജയന്റെ ജില്ലയായ കണ്ണൂരിലാണ്. ഇതിന് പിണറായി മറുപടി പറയണം. സിപിഎമ്മിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം നടത്തും. മനുഷ്യാവകാശ സംഘടനകള്‍ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ കൊലപാതകങ്ങളില്‍ പ്രതികരിക്കുന്നില്ലെന്നും അമിത് ഷാ പറഞ്ഞു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍