UPDATES

ട്രെന്‍ഡിങ്ങ്

ഗൗരി ലങ്കേഷ് വധം: ആന്ധ്ര സ്വദേശി കസ്റ്റഡിയില്‍

സിസിടിവി ദൃശ്യങ്ങളില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ടയാളുമായി സാദൃശ്യമുള്ളയാളെയാണ് കസ്റ്റഡിയിലെടുത്തിയിരിക്കുന്നത്.

ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട് ആന്ധ്ര സ്വദേശിയെ ബംഗളൂരു പൊലീസ് കസ്റ്റഡിയിലെടുത്തി. സിസിടിവി ദൃശ്യങ്ങളില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ടയാളുമായി സാദൃശ്യമുള്ളയാളെയാണ് കസ്റ്റഡിയിലെടുത്തിയിരിക്കുന്നത്. പല സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങളില്‍ ഇയാളെ കണ്ടതായി പൊലീസ് പറയുന്നു.

കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) നേരത്തെ വിപുലീകരിച്ചിരുന്നു. രണ്ട് ഇന്‍സ്‌പെക്ടര്‍മാരടക്കം 44 പേരെയാണ് അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സംഘാംഗങ്ങളുടെ എണ്ണം 65ആയി. ഗിരീഷ് കര്‍ണാട് അടക്കം സംഘപരിവാര്‍ ഭീഷണിയുള്ള 21 സാമൂഹ്യ – രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കുള്ള സുരക്ഷ വര്‍ദ്ധിപ്പിക്കാനും കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍