UPDATES

ട്രെന്‍ഡിങ്ങ്

ടിപി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കെസി രാമചന്ദ്രനെ പുകഴ്ത്തി സിപിഎമ്മിന്റെ ഫ്‌ളക്സ്‌; ആഘോഷിച്ച് ഫേസ്ബുക്ക് സഖാക്കള്‍

രാമചന്ദ്രന്‍ കുറ്റക്കാരനാണെന്ന് പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയതായും രാമചന്ദ്രന്‍റെ വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നുമാണ് അന്ന് സിപിഎം പറഞ്ഞത്.

ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം കെസി രാമചന്ദ്രനെ പുകഴ്ത്തി സിപിഎമ്മുകാരുടെ ഫ്‌ളക്‌സ് ബോഡ്. ഇത് മോസ്‌കോ എന്ന തലവാചകവുമായാണ് വടകര നെല്ലാചെരിയില്‍ രാമചന്ദ്രന്റെ വലിയ ചിത്രവുമായുള്ള ഫ്‌ളക്‌സ്. “ആശയത്തെ ആശയം കൊണ്ടും ആള്‍ബലത്തെ ആള്‍ബലം കൊണ്ടും ആയുധബലത്തെ ആയുധം കൊണ്ടും പ്രതിരോധിച്ചവരുടെ ചുവന്ന മണ്ണ്” എന്നെല്ലാം ഫ്‌ളക്‌സില്‍ പറയുന്നു. “ഞങ്ങള്‍ക്കിഷ്ടം ചുവപ്പാണ്. അതിന് സര്‍വസംഹാരത്തിന്റെ കരുത്തുണ്ട്” എന്നും പറയുന്നു. സ്വരൂപ്‌മോഹന്‍ ഒഞ്ചിയം എന്ന പ്രൊഫൈലില്‍ നിന്നാണ് ഈ പോസ്റ്റ്.

കണ്ണൂര്‍ പറശിനിക്കടവില്‍ സിപിഎം നടത്തുന്ന വിസ്മയ വാട്ടര്‍ തീം പാര്‍ക്കില്‍ ജോലി ചെയ്യുന്നു എന്നാണ് ഇയാളുടെ പ്രൊഫൈലില്‍ കൊടുത്തിരിക്കുന്നത്. ചിലര്‍ക്ക് ഇത് കാണുമ്പോള്‍ കുരു പൊട്ടാന്‍ വേണ്ടി തന്നെയാണ് ഈ ഫ്‌ളക്‌സ് വച്ചതെന്ന് സ്വരൂപ് പറയുന്നു. കോടതി ശിക്ഷിച്ചതിനെ തുടര്‍ന്ന് രാമചന്ദ്രനെ സിപിഎം പുറത്താക്കിയിരുന്നു. അന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ആയിരുന്ന പ്രകാശ് കാരാട്ട് ആണ് തീരുമാനം പ്രഖ്യാപിച്ചത്. രാമചന്ദ്രന്‍ കുറ്റക്കാരനാണെന്ന് പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയതായും രാമചന്ദ്രന്‍റെ വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നുമാണ് അന്ന് സിപിഎം പറഞ്ഞത്. കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിപ്പെട്ട മറ്റൊരു പ്രതിയും ക്വട്ടേഷന്‍ സംഘാംഗവുമായിരുന്ന മുഹമ്മദ് ഷാഫിയുടെ വിവാഹച്ചടങ്ങില്‍ സിപിഎം നേതാവും തലശേരി എംഎല്‍എയുമായ എഎന്‍ ഷംസീര്‍ അടക്കമുള്ളവര്‍ പങ്കെടുത്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍