UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഭൂമിക്കു വേണ്ടി, ട്രംപിനെതിരേ; ഡികാപ്രിയോയുടെ ആഹ്വാനം

കാലാവസ്ഥാ വ്യതിയാനം തടയുന്നതിനാവശ്യമായ നടപടികളെ പിന്തുണയ്ക്കുന്ന സംഘടനകള്‍ക്കൊപ്പം നില്‍ക്കാനും പ്രതിഷേധിക്കാനും ട്വിറ്ററിലൂടെ ഡി കാപ്രിയോ ആഹ്വാനം ചെയ്തു.

കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതിനുള്ള പാരിസ്  ഉടമ്പടിയില്‍ നിന്ന് അമേരിക്ക പിന്മാറിയ തീരുമാനത്തില്‍ പ്രസിഡന്റ്‌ ഡൊണാള്‍ഡ് ട്രംപിനെതിരേ ഹോളിവുഡ് താരവും ഓസ്‌കര്‍ ജേതാവുമായ ലിയനാഡോ ഡി കാപ്രിയോ. കാലാവസ്ഥ വ്യതിയാനത്തിനെതിരായ നടപടികള്‍ക്കായി ശക്തമായ പ്രചാരണം നടത്തുന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍ കൂടിയാണ് ഡി കാപ്രിയോ. കാലാവസ്ഥാ വ്യതിയാനം തടയുന്നതിനാവശ്യമായ നടപടികളെ പിന്തുണയ്ക്കുന്ന സംഘടനകള്‍ക്കൊപ്പം നില്‍ക്കാനും പ്രതിഷേധിക്കാനും ട്വിറ്ററിലൂടെ ഡി കാപ്രിയോ ആഹ്വാനം ചെയ്തു. ഇന്‍ഡിവൈസിബിള്‍, സ്റ്റാന്‍ഡ് അപ്പ് അമേരിക്ക, നാഷണല്‍ റിസോഴ്‌സസ് ഡിഫന്‍സ് കൗണ്‍സില്‍ (എന്‍ആര്‍ഡിസി) എന്നിവയെ പിന്തുണക്കാനാണ് ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്.

ട്രംപിന്റെ പരിസ്ഥിതി നയങ്ങള്‍ക്കെതിരായ നിയമ നടപടികള്‍ക്ക് വേണ്ടി എന്‍ആര്‍ഡിസി ഫണ്ട് ശേഖരിക്കുന്നുണ്ട്. നമ്മുടെ ഭൂമി വല്ലാത്ത പ്രതിസന്ധി നേരിടുന്നു. മുമ്പെന്നത്തേക്കാളും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമാണിത് – ട്രംപിന്റെ പ്രഖ്യാപനം വന്നതിന് പിന്നാലെ ഡി കാപ്രിയോ ട്വീറ്റ് ചെയ്തു. അമേരിക്ക ഫസ്റ്റ്, എര്‍ത്ത് ലാസ്റ്റ് എന്നായിരുന്നു നടപടിയില്‍ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ടും ട്രംപിനെ പരിഹസിച്ചും കൊണ്ട് ഡോക്യുമെന്ററി സംവിധായകന്‍ മൈക്കള്‍ മൂറിന്റെ ട്വീറ്റ്.

ഡി കാപ്രിയോയുടെ ട്വീറ്റുകള്‍:

മൈക്കള്‍ മൂറിന്‍റെ ട്വീറ്റ്:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍