UPDATES

ട്രെന്‍ഡിങ്ങ്

മൂന്നാറില്‍ സര്‍ക്കാരിന്റെ ‘ഒഴിപ്പിക്കല്‍’: ശ്രീരാം വെങ്കിട്ടരാമനെ മാറ്റി

കയ്യേറ്റമൊഴിപ്പിക്കല്‍ നടപടി തുടങ്ങിയത് മുതല്‍ ശക്തമായ എതിര്‍പ്പാണ് സിപിഎമ്മിന്റേത് അടക്കമുള്ള പ്രാദേശിക പാര്‍ട്ടി നേതൃത്വങ്ങളില്‍ നിന്ന് ശ്രീരാം വെങ്കിട്ടരാമന്‍ നേരിട്ടത്.

മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി വരുന്ന ദേവീകുളം സബ്കളക്ടര്‍ ശ്രീരാം വെങ്കിട്ടരാമനെ സര്‍ക്കാര്‍ സ്ഥലം മാറ്റി.  എംപ്ലോയ്‌മെന്റ് ഡയറക്ടറായാണ് മാറ്റം. മൂന്നാറില്‍ വിവി ജോര്‍ജ് എന്നയാള്‍ കയ്യേറിയ 22 ഏക്കര്‍ ഭൂമി ഒഴിപ്പിച്ച സബ്കളക്ടറുടെ നടപടി ഹൈക്കോടതി ശരിവച്ചിരുന്നു. കയ്യേറ്റമൊഴിപ്പിക്കല്‍ നടപടി തുടങ്ങിയത് മുതല്‍ ശക്തമായ എതിര്‍പ്പാണ് സിപിഎമ്മിന്റേത് അടക്കമുള്ള പ്രാദേശിക പാര്‍ട്ടി നേതൃത്വങ്ങളില്‍ നിന്ന് ശ്രീരാം വെങ്കിട്ടരാമന്‍ നേരിട്ടത്.

മന്ത്രി എംഎം മണി, സിപിഎം എംഎല്‍എ എസ് രാജേന്ദ്രന്‍, സിപിഎമ്മിന്റേയും കോണ്‍ഗ്രസിന്റേയും പ്രാദേശിക നേതാക്കള്‍ എന്നിവരെല്ലാം കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടിയുമായി ബന്ധപ്പെട്ട് ശ്രീരാം വെങ്കിട്ടരാമനെതിരെ രംഗത്ത് വന്നിരുന്നു. സിപിഎം പ്രാദേശിക നേതൃത്വമാണ് ഏറ്റവും ശക്തമായ എതിര്‍പ്പുയര്‍ത്തിയത്. പാപ്പാത്തിച്ചോലയില്‍ ‘സ്പിരിറ്റ് ഇന്‍ ജീസസ്’ എന്ന ക്രിസ്ത്യന്‍ സംഘടന കയ്യേറിയ ഭൂമിയില്‍ സ്ഥാപിച്ചിരുന്ന കുരിശ് പൊളിച്ച് നീക്കിയ നടപടിയെ തുടര്‍ന്ന് ശ്രീരാം വെങ്കിട്ടരാമനെതിരെ രൂക്ഷ വിമര്‍ശനവും താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ രംഗത്തെത്തിയിരുന്നു. ശ്രീരാം വെങ്കിട്ടരാമനെ ‘ചെറ്റ’ എന്ന് ഒരു പൊതുയോഗത്തില്‍ മന്ത്രി എംഎം മണി ഒരു പൊതുയോഗത്തില്‍ വിളിച്ചത് ഇത് വലിയ പ്രതിഷേധം ഉയര്‍ത്തുകയും വലിയ വിവാദമായി മാറുകയും ചെയ്തിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍