UPDATES

ട്രെന്‍ഡിങ്ങ്

യെച്ചൂരിയെ ആക്രമിച്ച ഹിന്ദുസേനയുടെ നേതാവ് ഡല്‍ഹിയിലെ സജീവ സംഘപരിവാര്‍ പ്രവര്‍ത്തകന്‍

വിഎച്ച്പി നേതാക്കള്‍ പ്രവീണ്‍ തൊഗാഡിയ, മരിച്ച അശോക് സിംഗാള്‍, ബിജെപി നേതാക്കളായ മീനാക്ഷി ലേഖി, സുബ്രഹ്മണ്യന്‍ സ്വാമി തുടങ്ങിയവര്‍ക്കെല്ലാം ഒപ്പമുള്ള വിഷ്ണു ഗുപ്തയുടെ ഫോട്ടോകള്‍ പുറത്തുവന്നിട്ടുണ്ട്.

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ആക്രമിച്ച ഭാരതീയ ഹിന്ദുസേനാ പ്രവര്‍ത്തകരുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന ആര്‍എസ്എസിന്റേയും ബിജെപിയുടേയും വാദങ്ങള്‍ പൊളിയുന്നു. ഡല്‍ഹിയില്‍ സജീവ സംഘപരിവാര്‍ പ്രവര്‍ത്തകനായ വിഷ്ണു ഗുപ്തയാണ് ഹിന്ദു സേന അധ്യക്ഷന്‍. ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടി വാരണാസിയില്‍ ഇയാള്‍ പ്രചാരണം നടത്തിയിരുന്നു. വിഎച്ച്പി നേതാക്കള്‍ പ്രവീണ്‍ തൊഗാഡിയയ്ക്കും മരിച്ച അശോക് സിംഗാള്‍, ബിജെപി നേതാക്കളായ മീനാക്ഷി ലേഖി, സുബ്രഹ്മണ്യന്‍ സ്വാമി,സാക്ഷി മഹാരാജ് തുടങ്ങിയവര്‍ക്കെല്ലാം ഒപ്പമുള്ള വിഷ്ണു ഗുപ്തയുടെ ഫോട്ടോകള്‍ പുറത്തുവന്നിട്ടുണ്ട്. ഡല്‍ഹിയിലെ ആര്‍എസ്എസ്, വിഎച്ച്പി പ്രവര്‍ത്തനങ്ങളിലും പരിപാടികളിലും സജീവമാണ് വിഷ്ണു ഗുപ്ത.

കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തിയ ഹിന്ദു സംഘടനാ പ്രവര്‍ത്തകരുടെ കൂട്ടത്തിലും വിഷ്ണു ഗുപ്തയുണ്ട്. ഡല്‍ഹി കേരള ഹൗസില്‍ ബീഫ് വിളമ്പുന്നതിനെതിരെ പരാതി കൊടുത്തത് വിഷ്ണു ഗുപ്തയാണ്. വിഷ്ണു ഗുപ്തയും മലയാളിയായ വിഎച്ച്പി പ്രവര്‍ത്തകന്‍ പ്രതീഷ് വിശ്വനാഥനും ആയിരുന്നു ഇതിന് പിന്നില്‍. പ്രതീഷിന്‍റെ വിവാഹത്തില്‍ പ്രവീണ്‍ തൊഗാഡിയയ്ക്കൊപ്പം വിഷ്ണു ഗുപ്ത പങ്കെടുത്തിരുന്നു. ഡല്‍ഹിയില്‍ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, എഴുത്തുകാരി അരുന്ധതി റോയ്, സ്വാമി അഗ്‌നിവേശ്, ജമ്മു കശ്മീരിലെ സ്വതന്ത്ര എംഎല്‍എ എന്‍ജിനിയര്‍ റഷീദ് തുടങ്ങിയവരെ ഇവര്‍ ആക്രമിച്ചിരുന്നു. ഏറെ അഭിമാനത്തോടെയാണ് സിപിഎം കേന്ദ്രകമ്മിറ്റി ഓഫീസായ ന്യൂഡല്‍ഹിയിലെ എകെജി ഭവനില്‍ കയറി അക്രമം നടത്തിയ ഹിന്ദുസേനാ പ്രവര്‍ത്തകരുടെ നടപടിയെ ഫേസ്ബുക്കിലും മറ്റും വിഷ്ണുഗുപ്ത അവതരിപ്പിക്കുന്നത്. യെച്ചൂരിയെ ആക്രമിച്ച സംഭവത്തില്‍ വിഷ്ണു ഗുപ്തയെയും ഹിന്ദു സേനയേയും അഭിനന്ദിച്ചുകൊണ്ടുള്ള നിരവധി കമന്റുകളും കാണാം.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍