UPDATES

ട്രെന്‍ഡിങ്ങ്

കമല്‍ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടി ഈ മാസം അവസാനം?

ഡിഎംകെയോ ഭരണപക്ഷത്തുള്ള എഐഎഡിഎംകെയിലെ ഗ്രൂപ്പുകളോ ഏതെങ്കിലും തരത്തിലുള്ള സഖ്യം രൂപീകരിക്കുന്നതിന് മുന്നോടിയായി പാര്‍ട്ടി രൂപീകരിക്കാനാണ് കമല്‍ഹാസന്‍ താല്‍പര്യപ്പെടുന്നത്.

തമിഴ്‌നാട്ടില്‍ രാഷ്ട്രീയ നിരീക്ഷകരുടെ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് കമല്‍ഹാസന്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കുന്നു. ഈ മാസം അവസാനത്തോടെയോ അടുത്ത മാസം ആദ്യമോ പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനമുണ്ടാകുമെന്നാണ് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് കമല്‍ഹാസനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. നവംബറില്‍ തമിഴ്‌നാട്ടില്‍ തദ്ദേശതിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഇത് കൂടി കമല്‍ഹാസന്‍ മുന്നില്‍ കാണുന്നുണ്ട്. വിജയദശമി ദിവസമോ അല്ലെങ്കില്‍ ഗാന്ധി ജയന്തിയുടെ പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനത്തിനായി തിരഞ്ഞെടുത്തേക്കും. ഡിഎംകെയോ ഭരണപക്ഷത്തുള്ള എഐഎഡിഎംകെയിലെ ഗ്രൂപ്പുകളോ ഏതെങ്കിലും തരത്തിലുള്ള സഖ്യം രൂപീകരിക്കുന്നതിന് മുന്നോടിയായി പാര്‍ട്ടി രൂപീകരിക്കാനാണ് കമല്‍ഹാസന്‍ താല്‍പര്യപ്പെടുന്നത്.

ജയലളിതയുടെ മരണത്തിന് ശേഷം എഐഎഡിഎംകെയിലുണ്ടായ പിളര്‍പ്പിന്റെ തമിഴ്‌നാട്ടിലെ രാഷ്ട്രീയ അരക്ഷിതാവസ്ഥയുടേയും പശ്ചാത്തലത്തില്‍ കമല്‍ഹാസന്‍ നിരന്തരം സര്‍ക്കാരിനെതിരെ നടത്തിയ രൂക്ഷ വിമര്‍ശനങ്ങളും രാഷ്ട്രീയ പ്രസ്താവനകളും ശ്രദ്ധേയമായിരുന്നു. സെക്രട്ടറിയേറ്റായ സെന്റ് ജോര്‍ജ് കോട്ടയിലേയ്ക്ക് മാര്‍ച്ച് ചെയ്യാനാണ് കമല്‍ തന്റെ ആരാധകര്‍ അടക്കമുള്ളവരോട് ആവശ്യപ്പെട്ടത്. സെപ്റ്റംബര്‍ ഒന്നിന് കേരള മുഖ്യമന്ത്രി പിണറായി വിജനുമായി തിരുവനന്തപുരത്ത് നടത്തിയ സംഭാഷണത്തിലും കമല്‍ സജീവരാഷ്ട്രീയത്തിന്റെ ഭാഗമാകാനുള്ള ഉദ്ദേശം വ്യക്തമാക്കിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിനെ ജനങ്ങളിലേയ്ക്കിറങ്ങാനുള്ള ഏറ്റവും നല്ല അവസരമായാണ് കമല്‍ഹാസന്‍ കാണുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പിനെ ജനങ്ങളിലേയ്ക്കിറങ്ങാനുള്ള ഏറ്റവും നല്ല അവസരമായാണ് കമല്‍ഹാസന്‍ കാണുന്നത്. സെപ്റ്റംബര്‍ 15ന് ചെന്നൈയിലും 16ന് കോഴിക്കോടും നടക്കുന്ന രണ്ട് പരിപാടികളില്‍ കമല്‍ഹാസന്‍ പങ്കെടുക്കുന്നുണ്ട്. കോഴിക്കോട് സിപിഎമ്മിന്റെ ആഭിമുഖ്യത്തില്‍ ഫാഷിസത്തിനെതിരായ ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കുന്ന പരിപാടിയില്‍ കമല്‍ഹാസന്‍ സംസാരിക്കും. എന്തുകൊണ്ട് ഇടതുപക്ഷ നേതാക്കളുമായി കമല്‍ഹാസന്‍ കൂടുതല്‍ അടുപ്പം കാണിക്കുന്നു എന്ന ചോദ്യത്തിനും കമലിനോട് അടുത്ത വൃത്തങ്ങള്‍ക്ക് വ്യക്തമായ മറുപടിയുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങളായി അദ്ദേഹം പലരേയും കണ്ടിരുന്നു. വിജയകാന്ത് ഉണ്ടാക്കിയ തരത്തിലുള്ള ആരു തിരഞ്ഞെടുപ്പ് രാഷ്ട്രീയ കക്ഷിയല്ല കമല്‍ ലക്ഷ്യമിടുന്നത്. തമിഴ്‌നാട്ടിലെ ജനങ്ങളെ മൊത്തം രാഷ്ട്രീയവത്കരിക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. കമലിന്റെ രാഷ്ട്രീയ കക്ഷി അണ്ണാഡിഎംകെയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കാമെങ്കിലും കൂടുതല്‍ തലവേദനയാവുക പ്രതിപക്ഷത്തിരിക്കുന്ന ഡിഎംകെയ്ക്ക് ആണെന്ന വിലയിരുത്തലുണ്ട്. പ്രത്യേകിച്ച് പ്രതിപക്ഷ നേതാവ് എംകെ സ്റ്റാലിന് അണ്ണാ ഡിഎംകെയി പ്രതിസന്ധി മുതലെടുത്ത് അവസരം ഉപയോഗപ്പെടുത്താന്‍ കഴിയുന്നില്ലെന്ന വിലയിരുത്തലുള്ളപ്പോള്‍.

അതേസമയം കമല്‍ഹാസന്‍ തന്റെ ബിഗ് ബോസ് ടിവിയ ഷോയ്ക്ക് ജനപിന്തുണയുണ്ടാക്കാനും വലിയ കടബാദ്ധ്യതയില്‍ നിന്ന് രക്ഷപ്പെടാനുമുള്ള ശ്രമമാണ് നടത്തുന്നതെന്നും അല്ലാതെ പാര്‍ട്ടിയുണ്ടാക്കൊന്നും പോകുന്നില്ലെന്നുമായിരുന്നു ഒരു ഡിഎംകെ നേതാവിന്റെ പ്രതികരണം. അഥവാ അദ്ദേഹം രാഷ്ട്രീയത്തില്‍ വരാന്‍ തയ്യാറാവുകയാണെങ്കില്‍ തന്നെ വര്‍ഗീയതയ്‌ക്കെതിരെ ശക്തമായ നിലപാടുള്ളയാള്‍ എന്ന നിലയില്‍ അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നതായും ഡിഎംകെ നേതാവ് പറഞ്ഞു. അതേസമയം തിരക്കിട്ട് കമല്‍ഹാസന്‍ രാഷ്ട്രീയ പാര്‍ട്ടിയുമായി വരുകയാണെങ്കില്‍ അത് മതിയായ തയ്യാറെടുപ്പില്ലാത്തതിന്റെ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുമെന്ന് മദ്രാസ് സര്‍വകലാശാലയിലെ അധ്യാപകവനും രാഷ്ട്രീയ നിരീക്ഷകനുമായ പ്രൊഫ.രാമു മണിവണ്ണന്‍ അഭിപ്രായപ്പെടുന്നു. തമിഴ്‌നാട്ടിലെ പൗരസമൂഹത്തില്‍ വലിയ സ്വാധീനമുള്ള വ്യക്തിയാണ് കമല്‍ഹാസന്‍. പല വലിയ പാര്‍ട്ടികള്‍ക്കും അദ്ദേഹത്തെ ഉപയോഗപ്പെടുത്തി വോട്ടുകള്‍ നേടാന്‍ കഴിഞ്ഞേക്കും. അതേസമയം നിലവിലുള്ള പ്രധാന കക്ഷികളേക്കാള്‍ വളരാനൊന്നും അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് കഴിയില്ല. കമല്‍ഹാസനേക്കാന്‍ മുമ്പ് രാഷ്ട്രീയപ്രവേശന സാധ്യതകള്‍ മുന്നോട്ട് വച്ചത് രജനീകാന്ത് ആയിരുന്നെങ്കിലും കുറച്ചുകാലമായി അദ്ദേഹം നിശബ്ദനാണ് ഡിഎംകെ നേതാവ് എംകെ സ്റ്റാലിനൊപ്പം ഇരുവരും പരിപാടിയില്‍ പങ്കെടുത്തത് ശ്രദ്ധേയമായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍