UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വൈശ്യരെ അപമാനിക്കുന്ന പുസ്തകം എന്ന് ആരോപണം: പിന്‍വലിച്ചില്ലെങ്കില്‍ കാഞ്ച ഐലയ്യയുടെ നാവരിയുമെന്ന് ഭീഷണി

കാഞ്ച ഐലയ്യയുടെ Vysyas are social smugglers (തെലുങ്കില്‍ – സാമാജിക സ്മഗ്ലുര്‍ലു കൊമടൊല്ലു) എന്ന പുസ്തകം വൈശ്യരെ അപമാനിക്കുന്നു എന്ന് ആരോപിച്ചാണ് ഭീഷണി.

ദളിത് ചിന്തകനും എഴുത്തുകാരനുമായ ഡോ.കാഞ്ച ഐലയ്യയ്ക്ക് നേരെ ഭീഷണി. കാഞ്ച ഐലയ്യയുടെ Vysyas are social smugglers (തെലുങ്കില്‍ – സാമാജിക സ്മഗ്ലുര്‍ലു കൊമടൊല്ലു) എന്ന പുസ്തകം വൈശ്യരെ അപമാനിക്കുന്നു എന്ന് ആരോപിച്ചാണ് ഭീഷണി. പുസ്തകം പിന്‍വലിച്ചില്ലെങ്കില്‍ തന്റെ നാവരിയുമെന്നാണ് അജ്ഞാതരില്‍ നിന്ന് ഭീഷണി വന്നിരിക്കുന്നതെന്ന് ഒസ്മാനിയ യൂണിവേഴ്‌സിറ്റി പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ ഡോ.ഐലയ്യ പറയുന്നു.

പലരും ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞു. കെ രാമകൃഷ്ണയുടെ നേതൃത്വത്തിലുള്ള ഇന്റര്‍നാഷണല്‍ ആര്യ – വൈശ്യ സംഘത്തിന്റെ പ്രതിനിധി ടിവി ചര്‍ച്ചയില്‍ എന്റെ എഴുത്തുകളെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ആര്യ വൈശ്യ സംഘമായിരിക്കും ഉത്തരവാദികളെന്നും പരാതിയില്‍ കാഞ്ച ഐലയ്യ പറയുന്നു. അതേസമയം വൈശ്യസമുദായത്തെ അധിക്ഷേപിച്ച കാഞ്ച ഐലയ്യയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍കുമെന്നാണ് ആന്ധ്രപ്രദേശ് ആര്യ – വൈശ്യ മഹാസഭ പ്രസിഡന്റ് ജെ വെങ്കിടേശ്വര്‍ പറയുന്നത്.

കാഞ്ച ഐലയ്യ നല്‍കിയ പരാതി:

.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍