UPDATES

ട്രെന്‍ഡിങ്ങ്

സാലറി ചലഞ്ച് സെക്രട്ടേറിയറ്റിൽ സൂപ്പർ ഹിറ്റ് : 90 ശതമാനം ജീവനക്കാരും പങ്കാളികളെന്ന് തോമസ് ഐസക്

സാലറി ചലഞ്ചിനെതിരെയുള്ള രാഷ്ട്രീയപ്രചരണം ജീവനക്കാർ തള്ളിക്കളഞ്ഞുവെന്നാണ് സെക്രട്ടേറിയറ്റ് ജീവനക്കാരുടെ പങ്കാളിത്തം തെളിയിക്കുന്നതിന് അദ്ദേഹം ഫെയ്സ്ബൂക് കുറിപ്പിൽ പറഞ്ഞു.

നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയക്കെടുതിയിൽ നിന്നും കേരളത്തെ കര കയറ്റാൻ മുഖ്യമന്ത്രി പിണറായി വിജയൻ ആഹ്വാനം ചെയ്ത സാലറി ചലഞ്ചിന് മികച്ച പ്രതികരണം. സാലറി ചലഞ്ച‌ിനുള്ള സമ്മതപത്രം സമർപ്പിക്കാനുള്ള സമയപരിധി ശനിയാഴ‌്ച അവസാനിച്ചപ്പോൾ ജീവനക്കാരും അധ്യാപകരുമായി എട്ടര ശതമാനത്തോളംപേർ മാത്രമാണ‌് വിയോജിപ്പറിയിച്ചത‌്. സെക്രട്ടറിയറ്റ് മുതൽ വില്ലേജ‌്‌ ഓഫീസുകൾ വരെയുള്ള മുഴുവൻ സർക്കാർ ഓഫീസുകളിലെയും വിദ്യാലയങ്ങളിലെയും ബഹുഭൂരിപക്ഷം ജീവനക്കാരും അധ്യാപകരും ഒരുമാസ വേതനം ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ സന്നദ്ധരായി.

സെക്രട്ടേറിയറ്റിൽ ആകെ 4439 ജീവനക്കാരില്‍ 3741 പേരും ചലഞ്ച് ഏറ്റെടുത്തെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് വ്യക്തമാക്കി. 698 പേര്‍ മാത്രമാണ് വിസമ്മതിച്ചതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.സാലറി ചലഞ്ചിനെതിരെയുള്ള രാഷ്ട്രീയപ്രചരണം ജീവനക്കാർ തള്ളിക്കളഞ്ഞുവെന്നാണ് സെക്രട്ടേറിയറ്റ് ജീവനക്കാരുടെ പങ്കാളിത്തം തെളിയിക്കുന്നതിന് അദ്ദേഹം ഫെയ്സ്ബൂക് കുറിപ്പിൽ പറഞ്ഞു.

“മഹാഭൂരിപക്ഷം ജീവനക്കാരും സമാനതകളില്ലാത്ത പ്രകൃതി ദുരന്തത്തിനിരയായ കേരളീയരുടെ അതിജീവനത്തിന് സ്വന്തം അധ്വാനഫലത്തിൽനിന്നൊരു വിഹിതം നൽകാൻ അഭിമാനത്തോടെ തയ്യാറായി.സമ്മർദ്ദത്തിന്റെയോ ഭീഷണിയുടെയോ ഫലമായല്ല ഈ പങ്കാളിത്തം. സംഘബോധമുള്ള ജീവനക്കാരെ അങ്ങനെ വരുതിയ്ക്കു നിർത്താൻ കേരളത്തിന്റെ സാഹചര്യത്തിൽ കഴിയുമെന്ന് ആരും വിശ്വസിക്കുമെന്നും തോന്നുന്നില്ല. ഈ ദുരന്തത്തെ അതിജീവിക്കാൻ രൂപപ്പെട്ട ഒരുമയുടെ തുടർച്ചയാണ് ഈ പങ്കാളിത്തം. ലോകമെങ്ങുമുള്ള മലയാളികളും മലയാളികളല്ലാത്തവരും ഈ ദുരന്തത്തെ അതിജീവിക്കാൻ കൈകോർത്തു. രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസപ്രവർത്തനത്തിലും കണ്ട ഈ ഒരുമ പുനർനിർമ്മാണത്തിലും തുടരുന്നുവെന്ന കാര്യം ആവേശകരം തന്നെയാണ്.” ധനമന്ത്രി പറഞ്ഞു.

“ഒരു മാസത്തെ വേതനം, ഒരായുസോളം അഭിമാനം” എന്ന ആഹ്വാനവുമായി സാലറി ചലഞ്ചു വിജയിപ്പിക്കാൻ യത്നിച്ച സംഘടനകളും ഈ ഒരുമ നിലനിർത്തുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. അവരെയും കേരളം നെഞ്ചോടു ചേർക്കും.
രാഷ്ട്രീയകാരണങ്ങൾ കൊണ്ട് ഇപ്പോഴും വിട്ടുനിൽക്കുന്ന ജീവനക്കാരോട് എനിക്ക് ഒരഭ്യർത്ഥനയേ ഉള്ളൂ. ബുദ്ധിമുട്ടുകാരണം ഒഴിവായി നിൽക്കുന്നവരുടെ കാര്യമല്ല പറയുന്നത്. എതിർപ്രചരണം നടത്താനും ജീവനക്കാരെ പിന്തിരിപ്പിക്കാനും ഓഫീസുകൾ തോറും സ്ക്വാഡുകൾ നടത്തുകയും നോട്ടീസിറക്കുകയും ചെയ്തവരോടും അവരുടെ ആഹ്വാനം ശിരസാവഹിച്ചവരോടുമാണ്. നിങ്ങളും സഹകരിക്കണം. തോമസ് ഐസക് അഭ്യർത്ഥിച്ചു.

പുനർനിർമ്മാണപ്രവർത്തനത്തിൽ രാഷ്ട്രീയമില്ല. എല്ലാ രാഷ്ട്രീയാനുഭാവികളുടെയും ഒരു രാഷ്ട്രീയവുമില്ലാത്തവരുടെയും ആവശ്യമാണത്. ആ അനിവാര്യത നിങ്ങളും മനസിലാക്കണം. സഹകരിക്കണം. നമ്മുടെ നാടിനുവേണ്ടിയാണ്.അദ്ദേഹം കൂട്ടിച്ചേർത്തു.

അതെ സമയം സെക്രട്ടേറിയറ്റിൽ മാത്രമല്ല സാമൂഹ്യനീതിവകുപ്പ് ഡയറക്ടറേറ്റ്, സൈനികക്ഷേമവകുപ്പ് ഡയറക്ടറേറ്റ്, എംപ്ലോയ്‌മെന്റ് വകുപ്പ് ഡയറക്ടറേറ്റ്, സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസ്, വിഎച്ച്എസ്ഇ ഡയറക്ടറേറ്റ്, പട്ടികജാതി വികസന ഡയറക്ടറേറ്റ്, ഭക്ഷ്യസുരക്ഷാ കമീഷണറേറ്റ്, ഇഎസ്ഐ ഡയറക്ടറേറ്റ്, സർവേ ഡയറക്ടറേറ്റ്, സിവിൽ സപ്ലൈസ് ഡയറക്ടറേറ്റ്, പൊലീസ് ആസ്ഥാനം, സ്റ്റാറ്റിസ്റ്റിക്‌സ് ഡയറക്ടറേറ്റ്, ഫിഷറീസ്, ലോക്കൽഫണ്ട്, ലേബർ ഡയറക്ടറേറ്റ് തുടങ്ങിയ സ്ഥാപനങ്ങളിലെ നൂറ് ശതമാനത്തോളം ജീവനക്കാരും സാലറി ചലഞ്ചിൽ പങ്കാളികളായി. ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ മുപ്പതിൽ താഴെ പേർ മാത്രമാണ് വിട്ടുനിന്നത്.

സാലറി ചലഞ്ചില്‍ അള്ള് വയ്ക്കുന്നവര്‍ ഗതികേടുകൊണ്ട് മാത്രം ചെയ്യുന്നതാണ് അതെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട്

സാലറി ചലഞ്ച് : ആളുകളെ കൂടെ നിർത്താനുള്ള വൈഭവം കാണിക്കേണ്ട സമയമാണ്, വെല്ലുവിളിക്കാനുള്ളതല്ല

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍