UPDATES

ട്രെന്‍ഡിങ്ങ്

നടിയെ ആക്രമിച്ച കേസ്: നാദിര്‍ഷായെ വീണ്ടും ചോദ്യം ചെയ്യും

ഗൂഢാലോചനയില്‍ നാദിര്‍ഷാക്ക് പങ്കുണ്ടെന്നത് സംബന്ധിച്ച് തെളിവൊന്നും ഇതുവരെ കിട്ടിയിട്ടില്ലെങ്കിലും തെളിവ് നശിപ്പിച്ചതില്‍ നാദിര്‍ഷായ്ക്ക് പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷായെ വീണ്ടും ചോദ്യം ചെയ്യും. ഗൂഢാലോചനയില്‍ നാദിര്‍ഷാക്ക് പങ്കുണ്ടെന്നത് സംബന്ധിച്ച് തെളിവൊന്നും ഇതുവരെ കിട്ടിയിട്ടില്ലെങ്കിലും തെളിവ് നശിപ്പിച്ചതില്‍ നാദിര്‍ഷായ്ക്ക് പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു. സുഹൃത്തായ ദിലീപിനെ രക്ഷിക്കാന്‍ നാദിര്‍ഷാ ശ്രമിച്ചിട്ടുണ്ട്. തെളിവ് നശിപ്പിക്കലുമായി ബന്ധപ്പെട്ട് നാദിര്‍ഷായെ പ്രതി ചേര്‍ക്കുന്ന കാര്യം പൊലീസ് പരിശോധിച്ചുവരുകയാണ്. സുനിയെ തനിക്ക് അറിയില്ലായെന്നും സുനി ജയിലില്‍ നിന്ന് തന്നെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് പരാതി നല്‍കിയതെന്നുമായിരുന്നു നാദിര്‍ഷാ നേരത്തെ പൊലീസിനോട് പറഞ്ഞത്. നടിയെ ആക്രമിച്ച സംഭവത്തെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നായിരുന്നു നാദിര്‍ഷായുടെ മൊഴി.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍