UPDATES

ട്രെന്‍ഡിങ്ങ്

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെക്കുറിച്ച് പഠിക്കാന്‍ രാഹുല്‍ ഗാന്ധി അമേരിക്കയിലേയ്ക്ക്

നോര്‍വെ സന്ദര്‍ശനത്തിനിടെ ബയോടെക്‌നോളജി രംഗത്തെ വിദഗ്ധരുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെക്കുറിച്ചുള്ള (എഐ) ചര്‍ച്ചകള്‍ക്കും കൂടുതല്‍ കാര്യങ്ങള്‍ അറിയുന്നതിനുമായി കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേരിക്കയിലേയ്ക്ക്. മനുഷ്യനെ പോലെ ചിന്തിക്കാന്‍ കഴിയുന്ന റോബോട്ടുകളെ സൃഷ്ടിക്കുന്ന ശാസ്ത്ര ശാഖയിലെ വിദഗ്ധരുമായി രാഹുല്‍ ചര്‍ച്ച നടത്തും. കഴിഞ്ഞ ദിവസം നോര്‍വെ സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയിട്ടേ ഉള്ളൂ രാഹുല്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ രാഹുല്‍ സിലിക്കണ്‍വാലിയിലേയ്ക്ക് പോകുന്നതായി കോണ്‍ഗ്രസ് വൃത്തങ്ങളും വ്യക്തമാക്കി.

സോഫ്റ്റ്‌വെയര്‍ രംഗത്ത് ലോകത്ത് മുന്‍നിരയിലാണ് ഇന്ത്യയുടെ സ്ഥാനമെങ്കിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാര്യത്തില്‍ ഇന്ത്യ ഏറെ പിന്നിലാണെന്ന കാര്യം മുന്‍നിര്‍ത്തിയാണ് രാഹുല്‍ ഇത്തരമൊരു ഉദ്യമത്തിന് പ്രാധാന്യം നല്‍കുന്നതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. ഈ രംഗത്ത് ഇന്ത്യയുടെ മുന്നേറ്റമാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. എഐ മേഖലയില്‍ നിക്ഷപം തുടങ്ങിയിരിക്കുന്ന ചൈന ഗവേഷണ പദ്ധതികള്‍ സജീവമാക്കിക്കൊണ്ടിരിക്കുകയാണ്. ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാനും ഇന്ത്യയിലെ ടെലികോം വിപ്ലവത്തിന്റെ ഉപജ്ഞാതാവായി അറിയപ്പെടുകയും ചെയ്യുന്ന സാം പിത്രോദയാണ് രാഹുലിന്റെ സിലിക്കണ്‍വാലി സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. നോര്‍വെ സന്ദര്‍ശനത്തിനിടെ ബയോടെക്‌നോളജി രംഗത്തെ വിദഗ്ധരുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. സെപ്റ്റംബര്‍ 11ന് കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ ‘India At 70: Reflections On The Path Forward’ എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയിലും രാഹുല്‍ ഗാന്ധി സംസാരിക്കും.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍