UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മിണ്ടാതിരിക്കാനുള്ള തരൂരിന്റെ അവകാശം മാനിക്കണം: റിപ്പബ്ലികിനും അര്‍ണാബിനും ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്

റിപ്പബ്ലിക്കിന്റെ അപക്വവും മര്യാദയില്ലാത്തതുമായ റിപ്പോര്‍ട്ടിംഗ് ശൈലിയ്‌ക്കെതിരെ വലിയൊരു വിഭാഗം മാധ്യമപ്രവര്‍ത്തകര്‍ തന്നെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിക്കഴിഞ്ഞു.

പ്രതികരിക്കാതിരിക്കാനുള്ള ശശി തരൂരിന്റെ അവകാശം മാനിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി. ഇക്കാര്യം വ്യക്തമാക്കി റിപ്പബ്ലിക് ടിവിക്കും എംഡി അര്‍ണാബ് ഗോസ്വാമിക്കും ഹൈക്കോടതി നോട്ടീസ് അയച്ചു. സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു എന്ന് ആരോപിച്ച ശശി തരൂര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ശശി തരൂര്‍ എവിടെയെത്തിയാലും നിരന്തരം ശല്യം ചെയ്യുന്ന റിപ്പബ്ലിക്കിന്റെ അപക്വവും മര്യാദയില്ലാത്തതുമായ റിപ്പോര്‍ട്ടിംഗ് ശൈലിയ്‌ക്കെതിരെ വലിയൊരു വിഭാഗം മാധ്യമപ്രവര്‍ത്തകര്‍ തന്നെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിക്കഴിഞ്ഞു. കൂടംകുളം ആണവനിലയത്തിനെതിരായ പ്രക്ഷോഭത്തിന്റെ നേതാവ് എസ് പി ഉദയകുമാര്‍ അടക്കം പലരും ഒട്ടും മര്യാദയില്ലാത്ത റിപ്പബ്ലിക്കിന്റെ രീതികള്‍ക്കെതിരെ പരാതിയുമായി രംഗത്ത് വന്നിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍