UPDATES

ബല്‍റാം പറഞ്ഞ കോണ്‍ഗ്രസ്സ് നേതാക്കളില്‍ താനില്ല; തെളിവുണ്ടെങ്കില്‍ കോടതിയില്‍ പോകാന്‍ തിരുവഞ്ചൂരിന്റെ വെല്ലുവിളി

ടിപി ചന്ദ്രശേഖരന്‍ വധക്കേസ് ശരിയായി അന്വേഷിച്ചത് കൊണ്ട് മന്ത്രിസ്ഥാനം പോയതെന്നും തിരുവഞ്ചൂര്‍

ടിപി ചന്ദ്രശേഖരന്‍ വധക്കേസ് ശരിയായി അന്വേഷിച്ചത് കൊണ്ട് മന്ത്രിസ്ഥാനം പോയ വ്യക്തിയാണ് താന്നെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ആഭ്യന്തര വകുപ്പില്‍ നിന്ന് മാറ്റിയതാണ് തിരുവഞ്ചൂര്‍ പറയുന്നത്. ഒരു ഒത്തുതീര്‍പ്പും തന്റെ കാലത്ത് ഉണ്ടായിട്ടില്ല. ഒത്തുതീര്‍പ്പ് സംബന്ധിച്ച് തെളിവുണ്ടെങ്കില്‍ വിടി ബല്‍റാം കോടതിയില്‍ അത് നല്‍കണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു. ആരോപണം തെളിയിക്കാന്‍ ബല്‍റാമിനെ വെല്ലുവിളിക്കുകയാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

മാതൃഭൂമി ന്യൂസിന്റെ ചോദ്യം ഉത്തരം എന്ന അഭിമുഖ പരിപാടിയിലാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇക്കാര്യം പറഞ്ഞത്. ടിപി വധക്കേസിലെ ഗൂഢാലോചന ശരിയായി അന്വേഷിച്ച് മുന്നോട്ട് കൊണ്ടുപോകാതെ, സിപിഎമ്മുമായി ഒത്തുകളിച്ചതിന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കിട്ടിയ പ്രതിഫലമാണ്, സോളാര്‍ അഴിമതിയുമായി ബന്ധപ്പെട്ട കേസുകളെന്ന് കോണ്‍ഗ്രസ് എംഎല്‍എയായ വിടി ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ പരിഹസിച്ചിരുന്നു.

വി ടി ബല്‍റാമിന്റെ വെളിപ്പെടുത്തല്‍ ബൂമറാംഗാകുമോ? ടി പി കേസില്‍ ബിജെപി സി ബി ഐയെ ഇറക്കുമോ?

അതേസമയം ടിപി കേസ് ശരിയായി അന്വേഷിച്ചത് കൊണ്ട് മന്ത്രിസ്ഥാനം പോയി എന്ന് താന്‍ മാതൃഭൂമി അഭിമുഖത്തില്‍ പറഞ്ഞതായി അംഗീകരിക്കാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തയ്യാറായില്ല. താന്‍ അത്തരത്തിലല്ല പറഞ്ഞതെന്നും മാതൃഭൂമി ന്യൂസിന്റെ അഭിമുഖം ഇതുവരെ സംപ്രേഷണം ചെയ്തിട്ടില്ലെന്നും ഇത് സംബന്ധിച്ച് ചാനലിലോ ഓണ്‍ലൈന്‍ വാര്‍ത്താപോര്‍ട്ടലുകളിലോ വരുന്ന വാര്‍ത്തകള്‍ തന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നുമാണ് തിരുവഞ്ചൂര്‍ അഴിമുഖത്തോട് പറഞ്ഞത്. ഗൂഢാലോചന അടക്കം കേസ് ശരിയായി അന്വേഷിച്ചത് കൊണ്ടാണ് 12 പേരെ ശിക്ഷിക്കാന്‍ സാധിച്ചതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. മൂന്ന് പേര്‍ ശിക്ഷിക്കപ്പെട്ടത് ഗൂഢാലോചന കുറ്റത്തിനാണ്. മറ്റ് കേസുകളില്‍ നിന്ന് വ്യത്യസ്തമാണ് ഇത്. കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ചരിത്രത്തില്‍ ഇത് ആദ്യമായിരുന്നുവെന്നും തിരുവഞ്ചൂര്‍ അവകാശപ്പെട്ടു.

ബല്‍റാം ഈ കേസിനെക്കുറിച്ച് ശരിക്ക് മനസിലാക്കിയിട്ടില്ലാത്തത് കൊണ്ടാണ് ഇങ്ങനെയൊക്കെ പറഞ്ഞത്. അദ്ദേഹത്തിന് ഒത്തുതീര്‍പ്പ് സംബന്ധിച്ച് കൃത്യമായ വിവരമോ തെളിവുകളോ ലഭിച്ചിട്ടുണ്ടെങ്കില്‍ അത് ഇങ്ങനെ വിളിച്ചുപറയുകയല്ല വേണ്ടത്. കോടതിയില്‍ കൊടുക്കട്ടെ എന്നും തിരുവഞ്ചൂര്‍ ആവര്‍ത്തിച്ചു. അതേസമയം കോണ്‍ഗ്രസ് നേതാക്കള്‍ ഒത്തുതീര്‍പ്പ് നടത്തി എന്ന് വിടി ബല്‍റാം പറയുന്നത് തന്നെക്കുറിച്ച് ആവണമെന്നില്ലെന്നും ഇതിനിടയില്‍ തിരുവഞ്ചൂര്‍ പറഞ്ഞു.

കുമ്മനം ഹാപ്പിയാണ്; ജനരക്ഷാ യാത്രയ്ക്ക് ഉഗ്രന്‍ ക്ലൈമാക്സ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍