UPDATES

വൈറല്‍

“കള്ളാ, കള്ളാ”….ലണ്ടനില്‍ ഇന്ത്യയുടെ കളി കാണാനെത്തിയ വിജയ്‌ മല്യയെ കൂക്കിവിളിച്ച് ഇന്ത്യക്കാര്‍

നിയമത്തിന്റെ കുരുക്കുകളില്‍ നിന്നും രക്ഷപെട്ടേക്കും. പക്ഷെ പൊതുജനം വെറുതെ വിടുമെന്ന് കരുതരുത്. തെരുവിലിറങ്ങിയാല്‍ സംഗതി കുളമാകുമെന്ന് ഇന്നലെ മല്യയ്ക്ക് നന്നായി മനസിലായി.

ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ നിന്നും 9000 കോടി രൂപയും വെട്ടിച്ച് ബ്രിട്ടനിലേക്ക് കടന്ന വിജയ് മല്യ ഒരു പക്ഷേ നിയമത്തിന്റെ കുരുക്കുകളില്‍ നിന്നും രക്ഷപെട്ടേക്കും. പക്ഷെ പൊതുജനം വെറുതെ വിടുമെന്ന് കരുതരുത്. തെരുവിലിറങ്ങിയാല്‍ സംഗതി കുളമാകുമെന്ന് ഇന്നലെ മദ്യരാജാവിന് നന്നായി മനസിലായി. അത് ലണ്ടനിലെ തെരുവുകളില്‍ ആയാല്‍ പോലും. ഇന്നലെ നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ചാമ്പ്യന്‍സ് ട്രോഫി കളി കാണാന്‍ എത്തിയ മല്യയ്ക്ക് ഇന്ത്യക്കാര്‍ നല്ല സ്വീകരണമാണ് നല്‍കിയത്.

‘അതാ കള്ളന്‍ പോകുന്നു,’ ‘കള്ളാ, കള്ളാ’ (“ചോര്‍, ചോര്‍”) എന്ന കൂക്കിവിളികളാണ് മല്യയ്ക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. ഓടി സ്‌റ്റേഡിയത്തില്‍ കയറുകയല്ലാതെ പുള്ളിക്ക് വേറെ മാര്‍ഗ്ഗമില്ലായിരുന്നു. 2016 മാര്‍ച്ചിലാണ് 9000 കോടി രൂപയും അടിച്ചുമാറ്റി വിജയ് മല്യ ലണ്ടനിലേക്ക് കടന്നത്. എന്നാല്‍ ഇപ്പോള്‍ ബ്രിട്ടനില്‍ നിന്ന് പുറത്താക്കുന്നതുമായി ബന്ധപ്പെട്ട നിയമനടപടികള്‍ നേരിടുകയാണ് മല്യ. എഡ്ജ്ബാസ്റ്റണില്‍ നടന്ന ഇന്ത്യ-പാക് കളി കാണാന്‍ എത്തിയ മല്യ വലിയ മാധ്യമശ്രദ്ധ നേടിയിരുന്നു. ഇന്ത്യയുടെ എല്ലാ കളികളും കാണുമെന്നാണ് മല്യ ട്വീറ്റ് ചെയ്തത്. ദേശസ്‌നേഹ പ്രചോദിതമായ തീരുമാനമായതിനാല്‍ ഇന്ത്യയിലെ ചിലര്‍ക്കെങ്കിലും രോമാഞ്ചം കൊള്ളാന്‍ സാധ്യതയുള്ളതാണ് ഈ തീരുമാനം. എന്നാല്‍, സാധാരണ ജനം വെറുതെ വിടില്ലെന്ന് ഇന്നലെ മല്യയ്ക്ക് ബോധ്യമായിട്ടുണ്ടാവണം.

ഇതിനിടയില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള ഫൗണ്ടേഷന്‍ ധനശേഖരണാര്‍ത്ഥം നടത്തിയ വിരുന്നില്‍ പങ്കെടുത്ത് മറ്റൊരു വിവാദവും മല്യ സൃഷ്ടിച്ചിരുന്നു. അവസാനം മല്യയെ ചടങ്ങിന് ക്ഷണിച്ചിരുന്നില്ല എന്ന് വിശദീകരിച്ച് ബിസിസിഐയ്ക്ക് തലയൂരേണ്ടി വന്നു. വീഡിയോ കാണാം:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍