UPDATES

ട്രെന്‍ഡിങ്ങ്

അവര്‍ക്കല്ല, നമുക്കാണ് തെറ്റിദ്ധാരണകള്‍….പുതുവൈപ്പ് ഒരു ബോംബാണ്….

രാജസ്ഥാന്‍ തലസ്ഥാനമായ ജയ്പൂരില്‍ 2009ല്‍ നടന്ന അപകടത്തെ കുറിച്ച് പറയുന്നു.

കൊച്ചി പുതുവൈപ്പിലെ ഐഒസിയുടെ എല്‍പിജി ടെര്‍മിനല്‍ നിര്‍മ്മാണത്തിനെതിരായ ജനകീയ പ്രക്ഷോഭവും അതിനെ അടിച്ചമര്‍ത്തുന്ന പൊലീസ് നടപടിയുമെല്ലാം വലിയ ചര്‍്ച്ചയായിരിക്കുകയാണ്. സമരത്തിന് പിന്നില്‍ പതിവ് പോലെ ഗൂഢാലോചനയും തീവ്രവാദ ബന്ധവുമെല്ലാം ആരോപിക്കുന്ന ഏര്‍പ്പാട് പൊലീസ് തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ആ പ്രദേശത്ത് ജീവിക്കുന്ന മനുഷ്യരുടെ ആശങ്കകള്‍ വ്യക്തമായ ഉത്തരമോ വിശദീകരണമോ ഇല്ല താനും. ജനങ്ങളുടെ ആശങ്ക വെറുതെയാണെന്നും അനാവശ്യമായ ഭീതി പടര്‍ത്തി പ്രശ്‌നമുണ്ടാക്കാനുള്ള ശ്രമങ്ങളാണ് സ്ഥാപിത താല്‍പര്യക്കാര്‍ നടത്തുന്നതെന്ന വാദം ശക്തമാണ്. എന്നാല്‍ പ്രദേശവാസികളായ ജനങ്ങളുടെ ഭീതിയിലും ആശങ്കയിലും കാര്യമുണ്ടെന്ന് ഉദാഹരണസഹിതം ചൂണ്ടിക്കാട്ടുകയാണ് ഫേസ്ബുക്ക പോസ്റ്റില്‍ അബ്ദുള്‍ റഷീദ്.

രാജസ്ഥാന്‍ തലസ്ഥാനമായ ജയ്പൂരില്‍ 2009ല്‍ നടന്ന അപകടത്തെ കുറിച്ച് പറയുന്നു. 8000 കിലോ ലിറ്റര്‍ പെട്രോള്‍ സംഭരിച്ചിരുന്ന ഭൂഗര്‍ഭ ടാങ്കിലുണ്ടായ തീ പിടുത്തത്തില്‍ 12 പേര്‍ മരിച്ച സംഭവം അബ്ദുള്‍ റഷീദ് ചൂണ്ടിക്കാട്ടുന്നു. മുന്നൂറിലധികം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിരുന്നു. 2.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം വരെയുണ്ടായി. സമീപത്തുള്ള കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ദിവസങ്ങളോളം തീ അണയ്ക്കാനായില്ല. മുംബൈയില്‍ നിന്ന് ഐഒസി വിളിച്ചുവരുത്തിയ സാങ്കേതിക വിദഗ്ധര്‍ നിസഹായരായി നിന്നു. വലിയ ജനസാന്ദ്രതയുള്ള ജയ്പൂര്‍ പോലൊരു നഗരത്തില്‍ ഇത്തരമൊരു പ്ലാന്റ് കൊണ്ടുവരുമ്പോള്‍ പുതുവൈപ്പില്‍ എല്‍പിജി ടെര്‍മിനലിന്റെ കാര്യത്തില്‍ പറയുന്ന അതേ ന്യായീകരണം തന്നെയാണ് ഐഒസിയ്ക്ക് പറയാനുണ്ടായിരുന്നത് -”അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായി പാലിച്ചുളള ഈ സംഭരണശാലയില്‍ ഒരപകടവും സംഭവിക്കില്ല. എല്ലാം പൂര്‍ണ്ണസുരക്ഷിതം..!” എന്ന്. ആന്ധ്രാപ്രദേശില്‍ 2014 ജൂണ്‍ 26ന് ഗെയില്‍ വാതക പൈപ്പ് ലൈനിലുണ്ടായ അപകടത്തില്‍ 14 പേര്‍ മരിച്ച സംഭവവും അബ്ദുള്‍ റഷീദ് പറയുന്നു.

അബ്ദുള്‍ റഷീദിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌: 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍