UPDATES

നിപ ബാധിച്ചത് 23 കാരന്; ആശുപത്രിയില്‍ എത്തിയത് ഒരാഴ്ച്ച നീണ്ട പനി, സംസാരിക്കുമ്പോള്‍ നാവ് കുഴയല്‍, ശരീരത്തിന്റെ ബാലന്‍സ് കുറവ് എന്നീ രോഗലക്ഷണങ്ങളുമായി

നിലവില്‍ രോഗിയുടെ നില തൃപ്തികരമാണ്. പനി കുറയുകയും ആരോഗ്യനില മെച്ചപ്പെടുകയും ചെയ്യുന്നുണ്ട്.

നിപ വൈറസ് ബാധിതനായത് 23 കാരനായ വിദ്യാര്‍ത്ഥിക്ക്. ഒരാഴ്ച്ച നീണ്ട പനി, സംസാരിക്കുമ്പോള്‍ നാവ് കുഴയല്‍, ശരീരത്തിന്റെ ബാലന്‍സ് കുറവ് തുടങ്ങിയ ലക്ഷണങ്ങളുമായാണ് വിദ്യാര്‍ത്ഥി ചികിത്സ തേടിയെത്തുന്നത്. തുടര്‍ന്ന് നടത്തിയ വിദഗ്ധ പരിശോധനയിലാണ് നിപ വൈറസ് ബാധ കണ്ടെത്തിയത്. വിദ്യാര്‍ത്ഥി ചികിത്സയിലുള്ള വരാപ്പുഴയിലെ ആസ്റ്റര്‍ മെഡിസിറ്റി പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലാണ് ഈ വിവരങ്ങള്‍ പങ്കുവയ്ക്കുന്നത്.

കണ്‍സള്‍ട്ടന്റ് ന്യൂറോളജിസ്റ്റ് ഡോ. ബോബി വര്‍ക്കി മാരാമറ്റത്തിന്റെ കീഴില്‍ മേയ് 30 നാണ് വിദ്യാര്‍ത്ഥിയെ ആസ്റ്റര്‍ മെഡിസിറ്റിയില്‍ പ്രവേശിപ്പിക്കുന്നത്. ചികിത്സയുടെ ഭാഗമായി എം ആര്‍ ഐ സ്‌കാന്‍ അടക്കമുള്ള സൂക്ഷ്മ പരിശോധനകള്‍ക്ക് വിദ്യാര്‍ത്ഥിയെ വിധേയമാക്കി. തുടര്‍ന്ന് ഇന്‍ഫെക്ഷ്യസ് ഡിസീസസ് വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. അനൂപ് വാര്യരില്‍ നിന്നും വിദഗ്ധാഭിപ്രായം തേടുകയും അതിനുശേഷം എന്‍എബിഎല്‍ അംഗീകൃത ലാബിലേക്ക് രോഗിയുടെ സാമ്പിളുകള്‍ അയക്കുകയും ചെയ്തു. അവിടെ നടത്തിയ പരിശോധനാഫലങ്ങള്‍ രോഗിക്ക് നിപ വൈറല്‍ എന്‍സഫലൈറ്റി ആകാമെന്ന സൂചന നല്‍കി. ഉടന്‍ തന്നെ ജില്ല മെഡിക്കല്‍ ഓഫിസറെ വിരമറിയിക്കുകയും രോഗിയെ ഐസൊലേഷന്‍ റൂമിലേക്ക് മാറ്റുകയും ചെയ്തു. ഉടന്‍ തന്നെ വിദഗ്ധ പരിശീലനം ലഭിച്ച ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ മറ്റ് പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവരടങ്ങിയ സംഘത്തിന്റെ നേതത്വത്തില്‍ മുന്‍കരുതല്‍ നടപടികള്‍ ആരംഭിക്കുകയും രോഗം പടരാനുള്ള സാധ്യതകള്‍ ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.

ഡിഎംഒയും സംസ്ഥാന ആരോഗ്യ വകുപ്പ് അധകൃതരും രോഗിയുടെ ക്ലിനിക്കല്‍ സാമ്പിളുകള്‍ മൂന്ന് സര്‍ക്കാര്‍ അംഗീകൃത ലാബുകളിലേക്ക് പരിശോധനകള്‍ക്കായി അയക്കുകയും പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍(എന്‍ ഐ വി) നിന്നും ചൊവ്വാഴ്ച്ച രാവിലെ സ്ഥിരീകരണം ലഭിക്കുകയും ചെയ്തു. രോഗിയുടെ ശരീരസ്രവങ്ങളില്‍ നിന്നു മാത്രമെ വൈറസ് ബാധ പടരുകയുള്ളൂവെന്നതിനാല്‍ രോഗിയെയും രോഗിയുടെ പരിചരണ പരിസരവും സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. മുന്‍കരുതല്‍ എന്ന നിലയില്‍ പനി, തലവേദന തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന രോഗിയെ പരിചരിച്ചിട്ടുള്ള ആശുപത്രി ജീവനക്കാരെ ഡിഎംഒയുടെ നിര്‍ദേശപ്രകാരം ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഐസൊലേഷനില്‍ നിര്‍ത്തിയിരിക്കുകയാണ്. നിലവില്‍ ആശുപത്രി ജീവനക്കാര്‍ക്കോ മറ്റ് രോഗികള്‍ക്കോ രോഗബാധ ഉണ്ടാവാനുള്ള യാതൊരു സാഹചര്യവും ഇല്ല.

വിവരം അറിയിച്ചയുടനെ തന്നെ ഡിഎംഒ ആവശ്യമായ ആന്റി വൈറല്‍ മരുന്നുകള്‍ എത്തിക്കുകയും ആശുപത്രി ഉടന്‍ തന്നെ തുടര്‍ ചികിത്സ ആരംഭിച്ചു. നിലവില്‍ രോഗിയുടെ നില തൃപ്തികരമാണ്. പനി കുറയുകയും ആരോഗ്യനില മെച്ചപ്പെടുകയും ചെയ്യുന്നുണ്ട്. പൊതുജനാരോഗ്യം മുന്‍നിര്‍ത്തി സംസ്ഥാന-ജില്ല ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം അനുസരിച്ചുള്ള തുടര്‍പ്രവര്‍ത്തനങ്ങളാണ് ആശുപത്രി നടത്തുതെന്നും ആസ്റ്റര്‍ മമെഡിസിറ്റി ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസ് ഡോ. ടി ആര്‍ ജോണ്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിക്കുന്നു.

വവ്വാല്‍ കടിച്ചതെന്നു പറഞ്ഞ് എവിടുന്നോ പെറുക്കി കൊണ്ടു വന്ന മാമ്പഴം ഞാന്‍ തിന്നു നിങ്ങളും തിന്നോളൂ എന്നു പറഞ്ഞ് ഇത്തവണ ആരും വന്നേക്കരുത്; മന്ത്രിയുടെ മുന്നറിയിപ്പ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍