UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിപ: ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് പ്രത്യേക കരുതല്‍ നല്‍കി സര്‍ക്കാര്‍

ഇതര സംസ്ഥാനത്തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ നിരീക്ഷണം ശക്തമാക്കാന്‍ തൊഴില്‍ വകുപ്പിന് നിര്‍ദേശം നല്‍കി

എറണാകുളത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയില്‍ രോഗപ്രതിരോധത്തിനും ചികിത്സയ്ക്കുമായി വിപുലമായ സജ്ജീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇക്കൂട്ടത്തില്‍ ജില്ലയിലുള്ള ഇതരംസ്ഥാന തൊഴിലാളികളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധയും ചെലുത്തുന്നുണ്ട്. സംസ്ഥാനത്ത് ഇതരസംസ്ഥാന തൊഴിലാളികള്‍ എണ്ണത്തില്‍ കൂടുതലുള്ള ഇടമാണ് എറണാകുളം. അതുകൊണ്ട് നിപ ഭീഷണി ജില്ലയിലുള്ള ഇതരസംസ്ഥാനക്കാര്‍ക്കിടയില്‍ പടരാതിരിക്കാന്‍ ആവശ്യമായ കരുതലുമായാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്.

വിവിധ വകുപ്പുകളുടെ യോജിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ഉറപ്പ് വരുത്തുന്നതിനായി ആരോഗ്യ മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ എറണാകുളം ഗെസ്റ്റ് ഹൗസില്‍ വെച്ച് ചൊവ്വാഴ്ച്ച ചേര്‍ന്ന വകുപ്പ് മേധാവികളുടെ യോഗത്തില്‍ ഇതരസംസ്ഥാനക്കാരുടെ ആരോഗ്യസുരക്ഷയില്‍ വേണ്ട ഇടപെടലുകള്‍ നടത്തണമെന്ന നിര്‍ദേശം ഉണ്ടായി. ഇതിന്റെ ഭാഗമായി ഇതര സംസ്ഥാനത്തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ നിരീക്ഷണം ശക്തമാക്കാന്‍ തൊഴില്‍ വകുപ്പിന് നിര്‍ദേശം നല്‍കി. ഒന്നിടവിട്ട ദിവസങ്ങളില്‍ ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകള്‍ സന്ദര്‍ശിച്ച് രോഗലക്ഷണങ്ങളുള്ളവരുണ്ടോ എന്ന് വിലയിരുത്തുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. ലേബര്‍ ക്യാമ്പുകളില്‍ അവരുടെ ഭാഷയിലുള്ള ബോധവല്‍ക്കരണ പോസ്റ്ററുകള്‍ തയ്യാറാക്കി പ്രദര്‍ശിപ്പിക്കും. മലയാളം കൈകാര്യം ചെയ്യുവാന്‍ അറിയാവുന്ന ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് അവരുടെ ഇടയില്‍ ബോധവത്കരണവും നടത്തും.

സംസ്ഥാനത്ത് ഇപ്പോള്‍ 311 പേര്‍ നിരീക്ഷണത്തിലുണ്ട്. പനി ബാധിച്ച കാലയളവില്‍ രോഗിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയിരുന്നവരേയും, പരിചരിച്ചവരേയും ചേര്‍ത്തു തയ്യാറാക്കിയ വിശദമായ ലിസ്റ്റിലാണ് 311 പേര്‍ ഉള്‍പ്പെട്ടിരിക്കുന്നത്. അവരുടെ ഓരോരുത്തരുടെയും ആരോഗ്യ നില ദൈനംദിനം വിലയിരുത്തുന്നുണ്ട്. ഇവരോട് വീട്ടില്‍ തന്നെ കഴിയുവാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്. അഞ്ചുപേര്‍ ഇപ്പോള്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസലേഷന്‍ വാര്‍ഡില്‍ ചികിത്സയിലുണ്ട്. പനിയുടെ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് ഇവരെ വര്‍ഡിലേക്ക് മാറ്റിയത്. എന്നാല്‍ ഭയപ്പെടേണ്ടതായ ഒരു സാഹചര്യവും നിലവില്‍ ഇല്ലെന്നാണ് ആരോഗ്യമന്ത്രി പറയുന്നത്. നിപ സ്ഥിരീകരിച്ച യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണ്.

കാറ്റെടുത്തത് അച്ഛന്റെ കല്ലറയ്ക്ക് മുകളില്‍ കെട്ടിയ ഒറ്റമുറി ഷെഡ്; പെരുവഴിയിലായി വൃദ്ധ

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍