UPDATES

ട്രെന്‍ഡിങ്ങ്

ഇവന്‍ മുങ്ങുമെന്ന് എനിക്ക് അറിയാമായിരുന്നു: നിരവ് മോദിയുടെ തട്ടിപ്പിനെക്കുറിച്ച് പ്രധാനമന്ത്രി മോദിക്ക് എഴുതിയ ഹരിപ്രസാദ്‌

പരാതിയുമായി പിഎംഒയെ സമീപിക്കുന്നതിന് മുമ്പ് സിബിഐയ്ക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും ഇ മെയില്‍ വഴി പരാതി നല്‍കിയിരുന്നു. എന്നാല്‍ ഒരു പ്രതികരണവുമുണ്ടായില്ലെന്ന് ഹരിപ്രസാദ് പറയുന്നു.

ഇവന്‍ മുങ്ങുമെന്ന് എനിക്ക് അറിയാമായിരുന്നു – ഇത് പറയുന്ന എസ് വി ഹരിപ്രസാദ്, നിരവ് മോദിയുടെ അമ്മാവന്‍ മെഹുല്‍ ചോക്‌സിയുടെ തട്ടിപ്പിനെക്കുറിച്ച് 2016ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതിയിരുന്നു. മുംബൈയിലെ ഗീതാഞ്ജലി ജെംസ് ലിമിറ്റഡ് നടത്തിയ പണ തട്ടിപ്പിന്റെ ഇരകളിലൊരാളാരാണ് ബംഗളൂരു സ്വദേശിയായ ഹരിപ്രസാദ്. ഗീതാഞ്ജലി തട്ടിപ്പില്‍ 13 കോടി രൂപ നഷ്ടപ്പെട്ടതിന് ശേഷമാണ് പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. ഹരിപ്രസാദ് ബംഗളൂരുവില്‍ ഗീതാഞ്ജലി ജെംസിന്റെ ഫ്രാഞ്ചൈസ് നടത്തിയിരുന്നു. ഇയാളുടെ കുടുംബം മൊത്തം വിദേശത്താണ്. മുങ്ങുമെന്ന് എനിക്ക് അറിയാമായിരുന്നു – ഹരിപ്രസാദ് ദ ടെലഗ്രാഫിനോട് പറഞ്ഞു.

പ്രധാനമന്ത്രിയുടെ ഓഫീസിന് സമര്‍പ്പിച്ച രേഖകള്‍ പ്രകാരം ചോക്‌സിക്കെതിരെ 42 കേസുകളാണുള്ളത്. പണം നല്‍കാതെ വഞ്ചിച്ചതിനും വ്യാജ രേഖ ചമച്ചതിനും നികുതി വെട്ടിപ്പിനും കേസുകളുണ്ട്. പ്രസാദിന്റെ പരാതിയില്‍ രണ്ട് കേസുകളാണ് ബംഗളൂരു സിറ്റി പൊലീസ് എടുത്തിരിക്കുന്നത്. നിലവില്‍ കര്‍ണാടക സിഐഡിയാണ് കേസ് അന്വേഷിച്ച് വരുന്നത്. പരാതിയുമായി പിഎംഒയെ സമീപിക്കുന്നതിന് മുമ്പ് സിബിഐയ്ക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും ഇ മെയില്‍ വഴി പരാതി നല്‍കിയിരുന്നു. എന്നാല്‍ ഒരു പ്രതികരണവുമുണ്ടായില്ലെന്ന് ഹരിപ്രസാദ് പറയുന്നു. നീരവ് മോദിയുമായല്ല, ചോക്‌സിയുമായാണ് തനിക്ക് ഇടപാടുണ്ടായിരുന്നതെന്ന് പ്രസാദ് പറയുന്നു. വിജയ് മല്യയെ പോലെ ചോക്‌സിയും മുങ്ങുമെന്ന് അറിയാമായിരുന്നു. എന്റെ പരാതിയില്‍ നേരത്തെ നടപടി എടുത്തിരുന്നെങ്കില്‍ എന്ന് ഇപ്പോള്‍ തോന്നുന്നു – ഹരിപ്രസാദ് പറഞ്ഞു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍