UPDATES

ട്രെന്‍ഡിങ്ങ്

നിര്‍മ്മല്‍ ചിട്ടിതട്ടിപ്പ്: വിഎസ് ശിവകുമാറും കുടുങ്ങിയേക്കും

പേഴ്‌സണല്‍ സ്റ്റാഫ് അംഗം തമിഴ്‌നാട് പോലീസിന്റെ കസ്റ്റഡിയില്‍

നിര്‍മ്മല്‍കൃഷ്ണ ചിട്ടിതട്ടിപ്പ് കേസില്‍ മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വിഎസ് ശിവകുമാര്‍ എംഎല്‍എയെ പ്രതിയാക്കിയേക്കുമെന്ന് സൂചന. ഇതിനായി തമിഴ്‌നാട് പോലീസ് നിയമോപദേശം തേടിയെന്നാണ് ദേശാഭിമാനി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. ശിവകുമാറിനെ ഉടന്‍ തന്നെ തമിഴ്‌നാട് പോലീസ് ചോദ്യം ചെയ്യുമെന്നും വിവരമുണ്ട്.

ശിവകുമാറിന്റെ അടുത്ത ബന്ധുക്കളും സഹായികളുമായ രണ്ട് പേരെ ചോദ്യം ചെയ്തതില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതോടെയാണ് ശിവകുമാറിനെയും ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചതെന്നാണ് അറിയുന്നത്. ശിവകുമാറിന്റെ അടുത്ത ബന്ധുവും എന്‍ആര്‍എച്ച്എം മുന്‍അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറും എച്ച്ആര്‍ മാനേജരുമായിരുന്ന ഹരികൃഷ്ണനെ രണ്ട് ദിവസം ചോദ്യം ചെയ്തശേഷം വിട്ടയച്ചു. ശിവകുമാറിന്റെ സഹായി വാസുദേവനെ ഇന്നലെ രാത്രിയിലും പോലീസ് ചോദ്യം ചെയ്യുന്നുണ്ടായിരുന്നു. ഇയാള്‍ ഇപ്പോഴും പോലീസ് കസ്റ്റഡിയിലാണ്.

ശിവകുമാറിന്റെയും സഹോദരന്മാരായ വിഎസ് ജയകുമാറും ശ്രീകുമാറും തങ്ങളുടെ ഉടമസ്ഥതയിലുള്ള ഒന്നര ഏക്കര്‍ സ്ഥലം നിര്‍മലന്റെ ഭാര്യയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത രേഖകളും സ്‌കെച്ചും തമിഴ്‌നാട് പോലീസ് കണ്ടെത്തിയതായാണ് അറിയുന്നത്. പതിനായിരത്തോളം നിക്ഷേപകരില്‍ നിന്ന് 600 കോടിയിലേറെ രൂപയുടെ തട്ടിപ്പാണ് നടന്നത്. പൊതുമേഖലാ സ്ഥാപനമായ കിറ്റ്‌സിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്ന ഹരികൃഷ്ണനെ ശിവകുമാര്‍ മന്ത്രിയായതിന് പിന്നാലെ എന്‍ആര്‍എച്ച്എമ്മിന്റെ തലപ്പത്ത് നിയമിച്ചത് ഏറെ വിവാദമായിരുന്നു.

നിര്‍മല്‍ ചിട്ടി തട്ടിപ്പ് കേസില്‍ നിര്‍മലന്‍ മുങ്ങുന്നത് വരെ കേരളത്തിലും തമിഴ്‌നാട്ടിലും സഹായിയായി ഹരികൃഷ്ണന്‍ കൂടെയുണ്ടായിരുന്നു. അതിന് മുമ്പും ശേഷവും നിര്‍മലന്റെ വസ്തുവകകളും നിക്ഷേപങ്ങളും ബിനാമി പേരിലേക്ക് മാറ്റിയതുള്‍പ്പെടെയുള്ള കാര്യങ്ങളെല്ലാം ഹരികൃഷ്ണന്‍ മുന്‍കൈയെടുത്താണെന്നും പോലീസ് കണ്ടെത്തി. നിര്‍മലന് മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതിന് കോടതിയിലും മറ്റ് കാര്യങ്ങള്‍ക്ക് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെയും എത്തിയത് ഹരികൃഷ്ണന്‍ ആണ്.

ശിവകുമാറിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനാണ് പേഴ്‌സണല്‍ സ്റ്റാഫ് അംഗം കൂടിയായിരുന്ന വാസുദേവന്‍. ഇയാള്‍ ഇപ്പോഴും തമിഴ്‌നാട് പോലീസിന്റെ കസ്റ്റഡിയിലാണ്.

തോമസ് ചാണ്ടിയും സുരേഷ് ഗോപിയും ജനങ്ങളെ കൊള്ളയടിക്കുന്ന ചില നിര്‍മ്മലന്‍മാരും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍