UPDATES

ട്രെന്‍ഡിങ്ങ്

വിഷലിപ്തമായ ഒരു രാഷ്ട്രീയ അജണ്ട കേരളത്തെ ഭിന്നിപ്പിക്കാന്‍ അനുവദിക്കരുത്: എന്‍ റാം വീ ദി പീപ്പിളില്‍

ഇന്ത്യയിലെ ഏറ്റവും സാമൂഹിക പരിഷ്‌കൃതമായ സംസ്ഥാനമാണ് കേരളം

സംഘപരിവാറിന്റെ വിഷലിപ്തമായ രാഷ്ട്രീയ അജണ്ടയ്ക്ക് വേണ്ടത് ജനങ്ങളെ ഭിന്നിപ്പിച്ച് അവരെ ആശയക്കുഴപ്പത്തിലാക്കുക എന്നതാണ് ഇവിടെ സംഭവിച്ചിരിക്കുന്നതെന്ന് ദ ഹിന്ദു ദിനപ്പത്രത്തിന്റെ ഉടമ എന്‍ റാം. തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ഭരണഘടനാ സംരക്ഷണത്തിനായുള്ള ജനകീയ കൂട്ടായ്മയായ വീ ദി പീപ്പിളില്‍ സംസാരിക്കുകയായിരുന്നു റാം. പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങള്‍ താഴെ:

നാമിവിടെ തീര്‍ത്തിരിക്കുന്നത്‌ പ്രതിരോധമാണ് ഇന്ന് നാമിവിടെ തീര്‍ക്കുന്നത്. ഇത് വളരെ ശ്രേഷ്ഠമായ സംഘാടനമായി എനിക്ക് തോന്നുന്നു. വളരെ സംഘടിതവും തുടര്‍ച്ചയായതുമായ ഒരു ചടങ്ങാണ് ഇത്. രണ്ടാമതായി ഞാന്‍ ഇവിടുത്തെ പോലീസ് ഉദ്യോഗസ്ഥരെ പ്രശംസിക്കുന്നു. ഒരിക്കലും പ്രകോപിതനാകാതെ അവര്‍ അവരുടെ ചുമതല നിര്‍വഹിക്കുക മാത്രം ചെയ്തു. നിരവധി പ്രകോപനങ്ങളുണ്ടായിട്ടും അതിനെയെല്ലാം തരണം ചെയ്ത് സുപ്രിംകോടതിയുടെ വിധി നടപ്പാക്കാനാണ് ഇവര്‍ ശ്രമിച്ചത്.

സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ക്ക് നേരെ ആക്രമണങ്ങളുണ്ടാകുകയും സ്വത്തുക്കള്‍ നശിപ്പിക്കപ്പെടുകയും ചെയ്തപ്പോള്‍ ഇവര്‍ സംയമനത്തോടെ തന്നെ അവരെയെല്ലാം സംരക്ഷിച്ചു. ഇത് ലൈംഗിക അതിക്രമമാണോയെന്ന് എനിക്കറിയില്ല. എന്തൊരു ലൈംഗിക അതിക്രമമാണ് ഇത്? സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമല്ലേ ശബരിമലയില്‍ നടന്നത്. സ്ത്രീകള്‍ക്ക് ഒരു ക്ഷേത്രത്തില്‍ പ്രവേശിക്കാനാകില്ലെന്ന് ശഠിക്കുന്നതിനെ അതിനപ്പുറത്തേക്ക് വിളിക്കാനാകില്ലെന്ന് എനിക്ക് തോന്നുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം വളരെ പക്വതയോടെ തന്നെയാണ് പോലീസ് ഇവിടെയും ഇടപെട്ടത്. അത് മാതൃകാപരമാണ്. കാരണം പോലീസിനെ പ്രകോപിപ്പിക്കാനും നിയന്ത്രണം തെറ്റിക്കാനും വളരെ എളുപ്പമാണ്. എന്നാല്‍ കേരളത്തില്‍ അത് സംഭവിച്ചില്ല.

ഇന്ത്യയിലെ ഏറ്റവും സാമൂഹിക പരിഷ്‌കൃതമായ സംസ്ഥാനമാണ് കേരളം. അത് ഇവിടുത്തെ സാമൂഹിക ആചാര്യന്മാരുടെയും ശ്രമങ്ങളുടെ ഫലമാണ്. സാക്ഷരതയിലാണെങ്കിലും സ്ത്രീകളുടെ ആത്മാഭിമാനം സംരക്ഷിക്കുന്ന കാര്യത്തിലാണെങ്കിലും കുറഞ്ഞ മാതൃ-ശിശുമരണത്തിന്റെ കാര്യത്തിലാണെങ്കിലും കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ്.

എന്നാല്‍ കേരളത്തിലെ ജനങ്ങളെ ഒരു വിഷലിപ്തമായ രാഷ്ട്രീയം ഭിന്നിപ്പിച്ചിരിക്കുന്നു. മറ്റ് സംസ്ഥാനങ്ങളിലെ അവസരവാദികള്‍ക്കൊപ്പം ചേര്‍ന്നു ഇവിടെ ഭരണഘടന വിരുദ്ധമായ ഒരു വികാരം ഉയര്‍ന്നു വരാന്‍ കാരണം അതാണ്. ഈ അവസരവാദികള്‍ കേരളത്തില്‍ ചുവടുറപ്പിക്കുന്നത് ആശാവഹമല്ല.

ഭരണഘടനയുടെ സംരക്ഷണം ജനങ്ങള്‍ ഏറ്റെടുക്കുന്ന ഈ മുന്നേറ്റം ഇന്ത്യ മുഴുവന്‍ ഏറ്റെടുക്കണം. നമ്മുടെ അയല്‍രാജ്യങ്ങള്‍ക്കെല്ലാം ചില മതങ്ങള്‍ക്ക് പ്രത്യേക സ്ഥാനമുണ്ട്. ശ്രീലങ്കയില്‍ ബുദ്ധിസം പോലെ. എന്നാല്‍ ഇവിടെ അതില്ലെന്നാണ് ഭരണഘടന ഉറപ്പുനല്‍കിയിരിക്കുന്നത്. നമ്മുടെ ഭരണഘടന ഉറപ്പ് നല്‍കുന്ന മതേതരത്വം അതിന്റെ ആമുഖത്തില്‍ തന്നെ വ്യക്തമാണ്. വി ദി പീപ്പിള്‍ മുന്നേറ്റത്തിന് ഭരണഘടനയെ സംരക്ഷിക്കാന്‍ സാധിക്കുമെന്ന് ഉറപ്പാണ്. കേരളത്തിന് പക്വമതിയായ ഒരു നേതാവുണ്ട്. അതിനാല്‍ ഈ മുന്നേറ്റത്തിനും വിജയിക്കാനാകുമെന്നാണ് എന്റെ പ്രതീക്ഷ. ഈ ചടങ്ങില്‍ എനിക്ക് പങ്കെടുക്കാനായതില്‍ സന്തോഷമുണ്ട്.

“ഗാന്ധിയെ കൊന്ന ഒരു പാരമ്പര്യത്തിന് സുനില്‍ പി ഇളയിടത്തെ ഇല്ലാതാക്കാന്‍ ഒരു പ്രയാസവുമുണ്ടാകില്ല; ഇതുകൊണ്ടൊന്നും ഭയപ്പെടില്ല”-അഭിമുഖം

‘ഇവനെ കണ്ടാല്‍ കല്ലെറിഞ്ഞ് കൊന്നേക്കണം’: സുനില്‍ പി ഇളയിടത്തിന് വധഭീഷണി

വി ദി പീപ്പിള്‍ അഥവ ജനാധിപത്യത്തിന്റെ ആഘോഷം; തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ചു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍