UPDATES

ട്രെന്‍ഡിങ്ങ്

ശ്രീറാം മദ്യപിച്ചിരുന്നുവെന്ന് വഫ, മദ്യമില്ലെന്ന് രക്തപരിശോധന റിപ്പോര്‍ട്ട്; ഈ വൈരുദ്ധ്യം യാദൃശ്ചികമല്ല

വഫയുടെ രഹസ്യമൊഴിയില്‍ പറയുന്നത് ശ്രീറാം മദ്യച്ചിരുന്നുവെന്നും മദ്യത്തിന്റെ ഗന്ധം ശ്വാസത്തില്‍ ഉണ്ടായിരുന്നുവെന്നുമാണ്

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ മരണത്തിന് കാരണമായ അപകടം ഉണ്ടാക്കുമ്പോള്‍ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നില്ലെന്നു രക്തര പരിശോധന റിപ്പോര്‍ട്ട്. അപകടമുണ്ടാക്കിയ വാഹനത്തില്‍ ശ്രീറാമിന് ഒപ്പമുണ്ടായിരുന്ന വഫ പറയുന്നത് ശ്രീറാം മദ്യപിച്ചാണ് വണ്ടിയോടിച്ചിരുന്നതെന്ന്! ഐഎഎസ് ഉദ്യോഗസ്ഥന്‍ പ്രതിയായ കേസ് അട്ടിമറിക്കപ്പെടുമെന്നുള്ള സംശയങ്ങള്‍ ബലപ്പെടുത്തുന്ന വൈരുദ്ധ്യമാണ് സംഭവിച്ചിരിക്കുന്നത്. വഫയുടെ രഹസ്യമൊഴിയില്‍ പറയുന്നത് ശ്രീറാം മദ്യച്ചിരുന്നുവെന്നും മദ്യത്തിന്റെ ഗന്ധം ശ്വാസത്തില്‍ ഉണ്ടായിരുന്നുവെന്നുമാണ്. ശ്രീറാം ആവശ്യപ്പെട്ടതനുസരിച്ചാണ് താന്‍ കാറുമായി ചെന്നതെന്നും കവടിയാറിലുള്ള കഫേ കോഫിഡേയ്ക്ക് സമീപം വച്ചാണ് ശ്രീറാം തനിക്ക് വണ്ടിയോടിക്കണമെന്നു പറയുന്നതെന്നും വഫ രഹസ്യമൊഴിയില്‍ പറയുന്നുണ്ട്. അമിതവേഗതയിലായിരുന്നു ശ്രീറാം വാഹനം ഓടിച്ചത്. പതുക്കെ പോകാന്‍ പലപ്രാവിശ്യം പറഞ്ഞെങ്കിലും ശ്രീറാം വകവച്ചില്ലെന്നും വഫ പറയുന്നു.

ബഷീര്‍ ബൈക്കില്‍ പതുക്കെയായിരുന്നു സഞ്ചരിച്ചിരുന്നതെന്നും അമിത വേഗതയില്‍ വന്ന തങ്ങളുടെ വാഹനം ബഷീറിന്റെ ബൈക്കില്‍ ഇടിക്കുകയായിരുന്നുവെന്നും വഫയുടെ മൊഴിയിലുണ്ട്. കാര്‍ വളയ്ക്കാന്‍ ശ്രീറാം ശ്രമിച്ചുവെങ്കിലും അതിനുള്ളില്‍ ബഷീറിന്റെ ബൈക്കില്‍ ഇടിക്കുകയായിരുന്നുവെന്നാണ് വഫയുടെ മൊഴിയില്‍ പറയുന്നത്. ബൈക്കും കാറും കൂടി മതിലില്‍ ഇടിക്കുകയാണ് ഉണ്ടായത്. ബൈക്കുകാരനെ രക്ഷിക്കാന്‍ വേണ്ടി ശ്രീറാമും താനും പുറത്തിറങ്ങി. കാറിന്റെ ഡോര്‍ തുറക്കാന്‍ ബുദ്ധിമുട്ടി. ശ്രീറാം ബഷീറിനെ പൊക്കിയെടുത്തു റോഡില്‍ കൊണ്ടുവന്നു കിടത്തി. എന്നാല്‍ അതുവഴി പോയ ആരും തിരിഞ്ഞു നോക്കിയില്ലെന്നും കേസില്‍ കൂട്ടു പ്രതിയായ വഫ മൊഴി നല്‍കുന്നു.

സംഭവത്തിലെ പ്രധാന ദൃക്‌സാക്ഷിയായ ആള്‍കൂടിയാണ് കേസില്‍ കൂട്ടിപ്രതിയാക്കിയിരിക്കുന്ന വഫ. ഇവര്‍ നല്‍കിയ രഹസ്യമൊഴിയില്‍ തന്നെയാണ് ശ്രീറാം അപകടം ഉണ്ടാക്കിയത് മദ്യലഹരിയില്‍ അമിതവേഗതിയില്‍ വാഹനം ഓടിച്ചാണെന്ന്. മറ്റ് രണ്ട് സാക്ഷികളും ശ്രീറാം അപകട സമമയത്ത് മദ്യപിച്ചിരുന്നതായി മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ അപകടം ഉണ്ടാകുമ്പോള്‍ ശ്രീറാം ആയിരുന്നോ വാഹനം ഓടിച്ചതെന്ന് തെളിയിക്കാന്‍ ഈ സാക്ഷികള്‍ക്ക് കഴിയാതെ വരും. വഫയെ പൊലീസ് കൂട്ടുപ്രതിയാക്കിയിരിക്കുന്നതിനാല്‍ ഇവരെ സാക്ഷിയാക്കി വിസ്തരിക്കില്ലെങ്കിലും മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യ മൊഴി ഒരുപക്ഷേ നിര്‍ണായകമായേക്കാം. എന്നാല്‍ വഫയുടെ മൊഴി എത്രത്തോളം ശ്രീറാമിന് എതിരേ നിലനില്‍ക്കുമെന്നതില്‍ സംശയം ഉണ്ട്.

അതേസമയം സമയം വൈകി രക്തം പരിശോധിക്കാന്‍ എടുത്തതു തന്നെയാണ് ശ്രീറാമിന് അനുകൂലമായൊരു റിപ്പോര്‍ട്ട് വരാന്‍ കാരണം. രക്ത പരിശോധനയ്ക്ക് കൊടുത്ത തിരുവനന്തപുരം കെമിക്കല്‍ ലാബില്‍ നിന്നും ഇക്കാര്യം പൊലീസിനോട് ആദ്യം തന്നെ ചൂണ്ടിക്കാണിച്ചിരുന്നുവെന്നും വിവരമുണ്ട്. അപകടം ഉണ്ടായി പത്തു മണിക്കൂര്‍ കഴിഞ്ഞാണ് ശ്രീറാമിന്റെ രക്തം പരിശോധനയ്ക്ക് എടുക്കുന്നത്. ഇത്രയം സമയം കൊണ്ട് രക്തത്തില്‍ നിന്നും മദ്യത്തിന്റെ സാന്നിധ്യം ഇല്ലാതാകും. ഇന്നയളവില്‍ മദ്യം രക്തത്തില്‍ കണ്ടെത്തിയാലാണ് കേസിന് ബലം കിട്ടുക. സുപ്രീം കോടതി ഉത്തരവില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതുമാണ്. ഇവിടെ മദ്യത്തിന്റെ സാന്നിധ്യം തന്നെ ശ്രീറാമിന്റെ രക്തത്തില്‍ ഇല്ലെന്നു റിപ്പോര്‍ട്ട് വന്നു കഴിഞ്ഞു. ആ സ്ഥിതിക്ക് കോടതയില്‍ കേസ് കൂടുതല്‍ ദുര്‍ബലപ്പെടും.

ശ്രീറാം വിസമ്മതിച്ചതിനാല്‍ പ്രതിയെ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്കായി കൊണ്ടുചെന്ന സമയത്ത് തന്നെ രക്തപരിശോധനയ്ക്ക് സാധിച്ചിരുന്നില്ലെന്നു ഡോക്ടറുടെ റിപ്പോര്‍ട്ട് ഉണ്ട്. പിന്നീട് വലിയ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായ ശേഷമാണ് പൊലീസ് ശ്രീറാമിന്റെ രക്തം പരിശോധിക്കുന്നത്. അപ്പോഴേക്കും അപകടം നടന്ന് പത്തു മണിക്കൂറോളം പിന്നിട്ടിരുന്നു. ഈ സമയത്ത് നടത്തിയ പരിശോധനയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. പൊലീസിന്റെ സഹായത്തോടെ പ്രതി നടത്തിയ ഗൂഢാലോചനയാണ് തനിക്ക് അനുകൂലമാംവിധം രക്തപരിശോധന റിപ്പോര്‍ട്ട് വരാന്‍ കാരണമെന്നാണ് ആക്ഷേപം. പ്രതിയെ കസ്റ്റഡിയില്‍ എടുത്ത ഉടന്‍ തന്നെ രക്തപരിശോധന പൊലീസ് നടത്തേണ്ടതായിരുന്നു. അതിനുള്ള റിക്വസ്റ്റ് മെഡിക്കല്‍ ഓഫിസര്‍ക്ക് നല്‍കുന്നതാണ് പതിവ്. എന്നാല്‍, ശ്രീറാമിന്റെ കാര്യത്തില്‍ അങ്ങനെയൊരു നടപടി ഉണ്ടായില്ല

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍