UPDATES

ട്രെന്‍ഡിങ്ങ്

മാര്‍പ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കാത്ത കേന്ദ്രനിലപാട് വേദനിപ്പിക്കുന്നതെന്ന് കത്തോലിക്ക ബിഷപ്പ്

രാജ്യത്തെ ജനസംഖ്യയില്‍ മൂന്നാമത് നില്‍ക്കുന്ന കത്തോലിക്ക ജനവിഭാഗത്തിനോടാണ് ഈ അധിക്ഷേപമെന്നതും ശ്രദ്ധേയമാണ്. ഈ അവഹേളനത്തില്‍ വലിയ പ്രതിഷേധമുണ്ടെന്ന്‌ കത്തോലിക്ക ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) സെക്രട്ടറി ജനറല്‍ ബിഷപ്പ് തിയോഡര്‍ മസ്‌ക്രനാസ്

ഇന്ത്യയിലേക്ക് മാര്‍പ്പാപ്പയ്ക്ക് ക്ഷണമില്ല. മാര്‍പ്പയായി ചുമതലയേറ്റ ശേഷം ആദ്യമായി ഏഷ്യ സന്ദര്‍ശിക്കുന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു എന്നാണ് ആരോപണം. ഇന്ന് മുതല്‍ ഈ മാസം മുപ്പതുവരെ മ്യാന്‍മര്‍ സന്ദര്‍ശിക്കുന്ന മാര്‍പ്പാപ്പ, ഡിസംബര്‍ രണ്ടുവരെ ബംഗ്ലാദേശിലും പര്യടനം നടത്തുന്നുണ്ട്. മാര്‍പ്പാപ്പയുടെ ഏഷ്യന്‍ സന്ദര്‍ശന വിവരം കഴിഞ്ഞ ഓഗസ്റ്റില്‍ തന്നെ വത്തിക്കാന്‍ വെളിപ്പെടുത്തിയതായിരുന്ന. ആ സമയത്ത് തന്നെ ഇന്ത്യയിലെ കത്തോലിക്ക സമൂഹം മാര്‍പ്പാപ്പയെ രാജ്യത്തേക്ക് ക്ഷണിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നതുമാണ്. എന്നാല്‍ ഔദ്ധ്യോഗിക ക്ഷണം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല.

രാജ്യത്തെ ജനസംഖ്യയില്‍ മൂന്നാമത് നില്‍ക്കുന്ന കത്തോലിക്ക ജനവിഭാഗത്തിനോടാണ് ഈ അധിക്ഷേപമെന്നതും ശ്രദ്ധേയമാണ്. ഈ അവഹേളനത്തില്‍ വലിയ പ്രതിഷേധമുണ്ടെ് കത്തോലിക്ക ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) സെക്രട്ടറി ജനറല്‍ ബിഷപ്പ് തിയോഡര്‍ മസ്‌ക്രനാസ് പറയുന്നത്. രാജ്യത്തിന് തന്നെ അഭിമാനമായേക്കാമിയിരുന്ന ഒരു സന്ദര്‍ശനത്തിനാണ് കേന്ദ്ര സര്‍ക്കാര്‍ തടസം നിന്നെതന്നും ചൂണ്ടിക്കാണിക്കുന്നു. സമീപത്തുള്ള രണ്ട് ചെറു രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന മാര്‍പ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കാതിരുന്നത് എല്ലാ ഇന്ത്യക്കാര്‍ക്കും അപമാനമാണെും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയില്‍ ജനിച്ച പുരോഹിതനായ ജോസ്ഫ് വ്യാസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുതിന് 2015 ജനുവരിയില്‍ അന്നത്തെ മാര്‍പ്പാപ്പ ഫ്രാന്‍സിസ് ശ്രീലങ്ക സന്ദര്‍ശിച്ചതിന് ശേഷം ആദ്യമായാണ് മാര്‍പ്പാപ്പയുടെ ഏഷ്യ സന്ദര്‍ശനം ഉണ്ടാകുന്നത്. മാത്രമല്ല, ഇന്ത്യ സന്ദര്‍ശിക്കാനുള്ള ആഗ്രഹം 2016 ല്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിന് 2016 സെപ്തംബറില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് റോമിലെത്തിയപ്പോള്‍ മാര്‍പ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചതിന്റെ ഭാഗമായാണ് അദ്ദേഹം ഈ ആഗ്രഹം പ്രകടിപ്പിച്ചത്. വത്തിക്കാന്‍ രാജ്യവുമായി ഇന്ത്യയ്ക്ക് നയതന്ത്രബന്ധങ്ങള്‍ ഉണ്ടെന്നിരിക്കെ ഇന്ത്യന്‍ പ്രസിഡന്റേയും പ്രധാനമന്ത്രിയുടെയും അതിഥിയായി മാര്‍പ്പാപ്പയ്ക്ക് ഇന്ത്യ സന്ദര്‍ശിക്കുന്നതിന് ഔദ്ധ്യോഗിക ക്ഷണം ആവശ്യമാണ്. വിഷയം വിവാദമാക്കേണ്ടതില്ലെന്നാണ് സിബിസിഐയുടെ നിലപാട്. വിവാദത്തിനെ കുറിച്ച് പ്രതികരിക്കാന്‍ വിദേശകാര്യ മന്ത്രാലയം തയ്യാറായിട്ടുമില്ല. എന്നാല്‍, മാര്‍പ്പാപ്പ ഇന്ത്യ സന്ദര്‍ശിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ അറിയിച്ചിരുന്നു എന്നാണ് കേന്ദ്ര വിനോദസഞ്ചാര വകുപ്പ് സഹമന്ത്രി അല്‍ഫോസ് കണ്ണന്താനം പറയുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍