UPDATES

വായിച്ചോ‌

ഇറച്ചി കഴിക്കരുത്, സെക്‌സിലേര്‍പ്പെടരുത്: ഗര്‍ഭിണികള്‍ക്ക് മോദി സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍

‘മദര്‍ ആന്‍ഡ് ചൈല്‍ഡ് കെയര്‍’ എന്ന ബുക്ക്‌ലെറ്റിലാണ് നിര്‍ദ്ദേശങ്ങള്‍. ആയുഷ് സഹമന്ത്രി ശ്രീപദ് നായികാണ് ബുക്ക്‌ലെറ്റ് പുറത്തിറക്കിയത്.

ഇറച്ചി കഴിക്കരുത്, ലൈംഗിക ബന്ധത്തിലേര്‍പ്പെടരുത്, മോശം കൂട്ടുകെട്ടുകള്‍ ഒഴിവാക്കുക, ആത്മീയ ചിന്തകളില്‍ മുഴുകുക, മുറിയില്‍ ഭംഗിയുള്ള ചിത്രങ്ങള്‍ തൂക്കുക – ആരോഗ്യമുള്ള കുട്ടി ജനിക്കാന്‍ വേണ്ടിയെന്ന് പറഞ്ഞുള്ള ഇത്തരം നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ചിരിക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ ആയുഷ് മന്ത്രാലയമാണ്. ‘മദര്‍ ആന്‍ഡ് ചൈല്‍ഡ് കെയര്‍’ എന്ന ബുക്ക്‌ലെറ്റിലാണ് നിര്‍ദ്ദേശങ്ങള്‍. ആയുഷ് സഹമന്ത്രി ശ്രീപദ് നായികാണ് ബുക്ക്‌ലെറ്റ് പുറത്തിറക്കിയത്.

സെക്‌സിനുള്ള ആഗ്രഹം ഒഴിവാക്കണം, മുറിയില്‍ ഭംഗിയുള്ള ചിത്രങ്ങള്‍ തൂക്കിയിട്ടാല്‍ അത് ജനിക്കാന്‍ പോകുന്ന കുട്ടിക്ക് ഗുണം ചെയ്യും തുടങ്ങിയ കാര്യങ്ങളും ബുക്ക് ലെറ്റില്‍ പറയുന്നു. ഗുജറാത്തിലെ ജാം നഗര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസിന്റെ ഗര്‍ഭ് വിജ്ഞാന്‍ അനുസന്ധന്‍ കേന്ദ്ര, ആരോഗ്യമുള്ള കുട്ടികളുടെ ജനനത്തിന് വേണ്ടി മുന്നോട്ട് വച്ചിരുന്ന നിര്‍ദ്ദേശങ്ങള്‍ വലിയ വിവാദമായിരുന്നു. തൊലിവെളുപ്പും ബുദ്ധിയും ആരോഗ്യവും ഉയരവുമുള്ള കുട്ടികളെ ഗര്‍ഭം ധരിക്കാന്‍ ജ്യോതിഷ വിധി പ്രകാരമുള്ള പ്രത്യേക സമയങ്ങളില്‍ സെക്‌സില്‍ ഏര്‍പ്പെടണം എന്നായിരുന്നു. ആര്‍എസ്എസ് സംഘടനയുടെ നിര്‍ദ്ദേശം.

ഗര്‍ഭിണികള്‍ മാംസം കഴിക്കുകയോ സെക്‌സിലേര്‍പ്പെടുകയോ ചെയ്യരുതെന്ന നിര്‍ദ്ദേശം ശുദ്ധ അസംബന്ധമാണെന്ന് ഡോക്ടര്‍മാര്‍ റയുന്നു. പ്രോട്ടീന്റെ കുറവ് മൂലമുണ്ടാകുന്ന പോഷകാഹാര പ്രശ്‌നങ്ങളും അനീമിയയുമെല്ലാം ഗര്‍ഭിണികളെ ബാധിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളാണ്. ശരീരത്തില്‍ പ്രോട്ടീനും ഇരുമ്പ് സത്തും ഉറപ്പാക്കുന്നതിന് ഏറ്റവും നല്ല മാര്‍ഗം മാംസ ഭക്ഷണം കഴിക്കുന്നതാണെന്ന് പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ.മാളവിക സഭര്‍വാള്‍ പറയുന്നു. ഗര്‍ഭകാലത്ത് സെക്‌സിന് നിയന്ത്രണം വേണമെന്നല്ലാതെ തീരെ ഒഴിവാക്കേണ്ട കാര്യമില്ല. ഗര്‍ഭപാത്രത്തിനകത്തുള്ള ഭ്രൂണം അംമ്‌നിയോട്ടിക് ഫ്‌ളൂയിഡിനാല്‍ സംരക്ഷിതമാണ്. ഗര്‍ഭാവസ്ഥ സങ്കീര്‍ണമല്ലെങ്കില്‍ സെക്‌സില്‍ ഏര്‍പ്പെടാം.

വായനയ്ക്ക്: https://goo.gl/BAkCl6

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍