UPDATES

സിനിമാ വാര്‍ത്തകള്‍

“എന്നെ ആരും ചോദ്യം ചെയ്തിട്ടില്ല, അപവാദ പ്രചാരണവും സ്ത്രീപീഡനം പോലെ”: മൈഥിലി

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് എറണാകുളം തമ്മനത്ത് ഒരു നടിയുടെ ഫ്‌ളാറ്റില്‍ പൊലീസ് റെയ്ഡ് നടത്തിയെന്നും നടിയെ ചോദ്യം ചെയ്‌തെന്നും ഉള്ള വാര്‍ത്തകള്‍ വന്നിരുന്നു.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തന്നെ ആരും ചോദ്യം ചെയ്തിട്ടില്ലെന്ന് നടി മൈഥിലി. മീഡിയ വണ്ണിനോടാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. സത്രീയെ ശാരീരികമായി പീഡിപ്പിക്കുന്ന പോലെ തന്നെയാണ് അപവാദ പ്രചാരണവും. ഓരോ ദിവസവും ഇതിന് ഇരയായിക്കൊണ്ടിരിക്കുകയാണെന്നും മൈഥിലി പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് എറണാകുളം തമ്മനത്ത് ഒരു നടിയുടെ ഫ്‌ളാറ്റില്‍ പൊലീസ് റെയ്ഡ് നടത്തിയെന്നും നടിയെ ചോദ്യം ചെയ്‌തെന്നും ഉള്ള വാര്‍ത്തകള്‍ വന്നിരുന്നു. ഈ നടി മൈഥിലിയാണെന്ന് ചില ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി നടി രംഗത്തെത്തിയിരിക്കുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍