UPDATES

ട്രെന്‍ഡിങ്ങ്

കെഎസ് ആർടിസി; പുതിയ ജീവനക്കാർക്ക് ഉടൻ സ്ഥിര നിയമനമില്ലെന്ന് ടോമിൻ തച്ചങ്കരി

തൊളിലാളികൾ നിസ്സകരിച്ചിട്ടില്ല. ആത്തരം ആരോപണങ്ങള്‍ തെറ്റാണ്. ക്രമീകരണങ്ങളിൽ പുർണമായും ജീവനക്കാർ പങ്കാളികളായിരുന്നു.

എം പാനൽ ജീവനക്കാരെ കോടതി ഉത്തരവ് പ്രകാരം കൂട്ടമായി പിരിച്ച് വിട്ടത് കെഎസ് ആർടിസിയെ പ്രതിസന്ധിയിലാക്കിയെന്ന് എംഡി ടോമിൻ തച്ചങ്കരി. നിരവധി ട്രിപ്പുകള്‍ റദ്ദാക്കേണ്ടിവന്നു. എന്നാൽ ആളില്ലാത്ത ട്രിപ്പുകൾ വെട്ടിക്കുറച്ചും, ക്രമീകരിച്ചും നടത്തിയ നിയന്ത്രണങ്ങൾ ഫലപ്രഥമായി. ഇതിനിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കെഎസ്ആർടിസിക്ക് വലിയ നഷ്ടമുണ്ടായില്ലെന്നം, മറിച്ച് ചെറിയ ലാഭമാണ് ഉണ്ടായതെന്നും തച്ചങ്കരി പറയുന്നു.

തൊളിലാളികൾ നിസ്സകരിച്ചിട്ടില്ല. ആത്തരം ആരോപണങ്ങള്‍ തെറ്റാണ്. ക്രമീകരണങ്ങളിൽ പുർണമായും ജീവനക്കാർ പങ്കാളികളായിരുന്നു. ക്രമീകരങ്ങള്‍ക്ക് ശേഷം തിങ്കളാഴ്ച 7.5 കോടിയുടെ വരുമാനമാണ് ഉണ്ടായത്. മുൻ ദിവസങ്ങളിലും സമാനമായ വരുമാനമാണ് ഉണ്ടായത്. എന്നാൽ കഴിഞ്ഞ ദിവസം ഉപയോഗിച്ച ഡീസലിൽ 17 ലക്ഷം രൂപയുടെ കുറവ് ഉണ്ടായിട്ടുണ്ട്. ഇതുകൂടി പരിശോധിച്ചാൽ ലാഭമാണ് കെഎസ്ആർടിസിക്ക് ഉണ്ടായിട്ടുള്ളതെന്നും തച്ചങ്കരി പറയുന്നു.

അതേസമയം, പിഎസിസി ലിസ്റ്റിൽ നിന്നും നിയമിക്കുന്നവരെ ഉടൻ സ്ഥിരം ജീവനക്കാരാക്കില്ലെന്നും എംഡി വ്യക്തമാക്കി. നിലവിൽ എംപാനൽ ജീവനക്കാർക്ക് നൽകിയിരുന്ന വേതനം മാത്രമായിരിക്കും അനുവദിക്കുക. ഒരു വർഷത്തെ പ്രവർത്തനം വിലയിരുത്തിയ ശേഷമായിരിക്കും നിയമനമെന്നും തച്ചങ്കരി വ്യക്തമാക്കി. പിഎസ് സി പറയുന്ന ശമ്പളം ഇപ്പോൾ നൽകാനാവില്ലെന്നും തച്ചങ്കരി പറയുന്നു.

ഉദ്യോഗാർത്ഥികളോട് നാളെ ആസ്ഥാനത്ത് എത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. പരിശോധനകൾ പൂർത്തിയാക്കിയ ശേഷം ഇവരെ ഡിപ്പോകളിലേക്ക് നിയോഗിക്കും. അവിടെ രണ്ട് ദിവസത്തെ ഒാറിയന്റേഷൻ ക്ലാസ് നൽകും. ഇതിന് ശേഷം നിലവിലെ കണ്ടക്ടർമാർക്കൊപ്പം പരിശീലനത്തിന് ശേഷം മാത്രമായിരിക്കും സ്വതന്ത്രചുമതല നൽകുക.  ടിക്കറ്റിങ്ങ് സംവിധാത്തെ കുറിച്ചുള്ള ക്ലാസുകളും നല്‍കും.

സിറ്റി റുട്ടുകൾ ഉൾപ്പെടെ ഉള്ളവയിലായിരിക്കും പുതിയ ജിവനക്കാർക്ക് നിയമനം നൽകുക. ഇവരുടെ റൂട്ടുകളിൽ ഇൻസ്പെ്ക്ടർമാരെ നിയോഗിച്ച് അവശ്യമായ നിർദേശം നൽകുമെന്നും തച്ചങ്കരി വാർത്താസമ്മേളത്തിൽ വ്യക്തമാക്കി.

കെഎസ്ആർടിസി തളരുന്നു; ഇന്നലെ മാത്രം മുടങ്ങിയത് 1,763 സർവീസുകൾ; നിയമനം ലഭിച്ചവർ 20 ന് ഹാജരാവണം

Explainer: എം-പാനൽ ജീവനക്കാരുടെ വിഷയം; ഹൈക്കോടതി ചൂരലെടുത്തത് എന്തുകൊണ്ട്? കെഎസ്ആർടിസി പ്രതിസന്ധി രൂക്ഷമാകുമോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍