UPDATES

ട്രെന്‍ഡിങ്ങ്

ക്ഷമിക്കണം, പ്രധാനമന്ത്രിക്ക് നല്‍കാന്‍ മുറി ഒഴിവില്ലെന്ന് മൈസൂറിലെ ഹോട്ടല്‍

ചരിത്രപ്രസിദ്ധമായ ലളിത മഹല്‍ പാലസ്‌ ഹോട്ടലില്‍ ആണ് പ്രധാനമന്ത്രിക്ക് താമസസൗകര്യമൊരുക്കാന്‍ തീരുമാനിച്ചത്

മൈസൂരിലെ ചരിത്രപ്രസിദ്ധമായ ഹോട്ടലാണ് ലളിത മഹല്‍ പാലസ്. ഈ ഹോട്ടല്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചിരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സംഘത്തിനും മുറി നല്‍കാന്‍ കഴിയാതെ വന്നതിന്റെ പേരിലാണ്. ഒരു കല്യാണ പാര്‍ട്ടി ഹോട്ടല്‍ മുറികളെല്ലാം മുന്‍കൂര്‍ ബുക്ക് ചെയ്തതോടെയാണ് പ്രധാനമന്ത്രിക്ക് മുറി നല്‍കാന്‍ കഴിയാതെ വന്നത്.

ഞായറാഴ്ച രാത്രിയാണ് പ്രധാനമന്ത്രി, ഹസന്‍ ജില്ലയിലെ ശ്രാവണബലഗോളയിലെ ജൈന ക്ഷേത്രത്തില്‍ സന്ദര്‍ശനത്തോടനുബന്ധിച്ച് മൈസൂരില്‍ എത്തുന്നത്. രാത്രിയില്‍ പ്രധാനമന്ത്രിയുടെ താമസസൗകര്യം ലളിത മഹല്‍ ഹോട്ടലില്‍ ഒരുക്കാമെന്ന തീരുമാനത്തില്‍ ഉദ്യോഗസ്ഥര്‍ ഹോട്ടല്‍ അധികൃതരെ സമീപിച്ചു. എന്നാല്‍ പ്രധാനമന്ത്രിയുടേത് അപ്രതീക്ഷിത സന്ദര്‍ശനമായിരുന്നതിനാല്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലായിരുന്നുവെന്നാണ് ഹോട്ടല്‍ അധികൃതര്‍ പറഞ്ഞത്. കല്യാണപാര്‍ട്ടി ഭൂരിഭാഗം മുറികളും ബുക്ക് ചെയ്തിരുന്നു. മൂന്നു മുറികളാണ് ബാക്കി ഉണ്ടായിരുന്നത്. അത് പ്രധാനമന്ത്രിക്കും സംഘത്തിനും മതിയാകുമായിരുന്നില്ല. സുരക്ഷസൗകര്യമൊരുക്കലും വലിയ പ്രശ്‌നമാകും; ഹോട്ടല്‍ ജനറല്‍ മാനേജര്‍ ജോസഫ് മത്യാസ് പിടിഐയോട് പറഞ്ഞു. ലളിത മഹലില്‍ മുറി കിട്ടാത്തതിനെ തുടര്‍ന്ന് ഹോട്ടല്‍ റാഡിസന്‍ ബ്ലൂവിലാണ് മോദിക്ക് താമസസൗകര്യം ഒരുക്കിയത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍