UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒരു മതിലും വടയമ്പാടി ഭജന മഠത്തിൽ അനുവദിക്കില്ല; ജാതിമതില്‍ എന്ന പ്രയോഗം തെറ്റ്: എറണാകുളം ജില്ലാ കളക്ടർ

നാളെ നടക്കുന്ന ദളിത് പ്രക്ഷോഭത്തിന് അനുമതിയില്ല

ഒരു മതിലും വടയമ്പാടി ഭജന മഠത്തിൽ അനുവദിക്കില്ലെന്ന് എറണാകുളം ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫറുള്ള. ആര്‍ക്കും സഞ്ചാര സ്വാതന്ത്ര്യം തടയാനാകില്ല. മൈതാനത്തില്‍ ഒരു നിർമ്മാണ പ്രവർത്തനവും അനുവദിക്കില്ല. മൈതാനത്ത് പൊതുപരിപാടികൾ നടക്കുന്നന്നതിന് മുൻപ് ജില്ലാ ഭരണകൂടത്തിന്റെ അനുമതി വാങ്ങണം എന്നും കളക്ടര്‍ പറഞ്ഞു.

അതേസമയം മൈതാനത്തിന്റെ പട്ടയവുമായി ബന്ധപ്പെട്ട് കോടതി നിര്‍ദ്ദേശ പ്രകാരം തീരുമാനമെടുക്കും എന്നാണ് കളക്ടര്‍ പറഞ്ഞത്. ക്ഷേത്രത്തിനായി നിർമ്മിച്ച കവാടവും, സമരപന്തലും പൊളിച്ചുമാറ്റും. എന്നാല്‍ സ്ഥലത്ത് നിന്ന് ആരെയും ഒഴിപ്പിക്കില്ല എന്നും എല്ലാവരെയും തുല്യമായി പരിഗണിക്കും എന്നും കളക്ടര്‍ പറഞ്ഞു. ജാതിമതിൽ എന്ന പ്രയോഗം തെറ്റാണ്. പുറത്തു നിന്നുള്ള ഇടപെടൽ സമര സ്ഥലത്ത് അനുവദിക്കില്ല. ജില്ലാ ഭരണകൂടത്തെ അറിയിക്കാത്തതുകൊണ്ട്ന നാളെ നടക്കുന്ന ദളിത് പ്രക്ഷോഭത്തിന് അനുമതി നല്‍കിയിട്ടില്ല എന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.

ജനുവരി ഇരുപത്തിയൊന്നാം തീയതി വടയമ്പാടിയില്‍ ജാതി മതിലിനെതിരെ സമരം ചെയ്യുന്ന ദളിത് ഭൂ അവകാശ മുന്നണിയുടെ സമരപ്പന്തല്‍ പോലീസ് പൊളിച്ചുകളയുകയും സമരക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ രണ്ട് മാധ്യമ പ്രവര്‍ത്തകരെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പോലീസ് പിടിച്ചുകൊണ്ടുപോയത് വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. പോലീസ് പൊളിച്ചുകളഞ്ഞ സമരപ്പന്തലിന്റെ സ്ഥാനത്ത് പുതിയ ക്ഷേത്ര കമാനം ഉയര്‍ത്തിയതും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ല എന്ന തീരുമാനങ്ങള്‍ക്ക് വിരുദ്ധമായിട്ടായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍