UPDATES

ട്രെന്‍ഡിങ്ങ്

ശ്രീദേവി മരിച്ചപ്പോള്‍ കൂടുതല്‍ കരഞ്ഞത് ഉത്തരേന്ത്യക്കാര്‍; തെക്കേയിന്ത്യക്ക് നികുതി വിഹിതം കുറയാന്‍ കാരണം പറഞ്ഞ് ബിജെപി വക്താവ്

കേന്ദ്ര സര്‍ക്കാര്‍ നികുതി വിഹിതം വിതരണം ചെയ്തതില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ അവഗണിച്ചതിനെതിരേ സംസ്ഥാന മുഖ്യമന്ത്രിമാര്‍ അടക്കം രംഗത്തു വന്നിരിക്കുകയാണ്

പതിനഞ്ചാം ധനകാര്യ കമ്മിഷന്‍ ശിപാര്‍ശയില്‍ കേന്ദ്ര നികുതി വിഹിത വിതരണത്തില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളേക്കാള്‍ കൂടുതല്‍ തുക അനുവദിച്ചത് വടക്ക്-തെക്ക് സംസ്ഥാനങ്ങള്‍ക്കിടയില്‍ ഒരു പോര് രൂപപ്പെടുത്തിയിട്ടുണ്ട്. ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ തങ്ങളെ മനഃപൂര്‍വം തഴഞ്ഞെന്നാണ് തെക്കേയിന്ത്യന്‍ സംസ്ഥാനങ്ങള്‍ ആരോപിക്കുന്നത്. എന്നാല്‍ വാദപ്രദിവാദത്തിനിടയില്‍ എന്തുകൊണ്ട് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ കൂടുതല്‍ മെച്ചമാണെന്ന് കാണിക്കാന്‍ അമ്പരിപ്പിക്കുന്നൊരു വാദം ഉയര്‍ത്തിയിരിക്കുകയാണ് ബിജെപി നേതാവും പാര്‍ട്ടി വക്താവുമായ നരേന്ദ്ര തനേജ. സിഎന്‍എന്‍ ന്യൂസ് 18 ചാനലിന്റെ പ്രൈം ടൈം ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു തനേജയുടെ വാദം.

വടക്ക്-തെക്ക് സംസ്ഥാനങ്ങള്‍ക്കിടയില്‍ ഉണ്ടായിരിക്കുന്ന കലഹം എങ്ങനെ കാണുന്നുവെന്ന് ചോദിച്ചപ്പോള്‍ ബിജെപി നേതാവ് തിരിച്ചു പറയുന്ന കാര്യങ്ങള്‍ ഇതാണ്; അടുത്തസമയത്ത് നടി ശ്രീദേവി മരിച്ചപ്പോള്‍ ദക്ഷിണേന്ത്യയെക്കാള്‍ കൂടുതല്‍ കണ്ണീരൊഴുക്കിയത് ഉത്തരേന്ത്യക്കാരായിരുന്നില്ലേ. ശ്രീദേവി ദക്ഷിണേന്ത്യക്കാരി ആയിരുന്നുവെന്ന് അപ്പോള്‍ ഏതെങ്കിലും ഉത്തരേന്ത്യക്കാരന്‍ ചിന്തിച്ചോ? ഇന്ത്യക്കാര്‍ അങ്ങനെയൊന്നും ചിന്തിക്കില്ല.

തനേജയുടെ ഈ കണ്ടുപിടുത്തത്തില്‍ ഉടന്‍ തന്നെ അവതാരകന്‍ ഇടപ്പെട്ടു. സംസ്ഥാനങ്ങള്‍ക്ക് പണം നല്‍കുന്നതില്‍ ശ്രീദേവി മരിച്ചതും ഉത്തരേന്ത്യക്കാര്‍ ദക്ഷിണേന്ത്യക്കാരെക്കാള്‍ കൂടുതല്‍ കരഞ്ഞതുമൊക്കെ ഘടകമാകുന്നതെങ്ങനെയെന്ന് അവതാരകന്‍ നരേന്ദ്ര തനേജയോട് തിരിച്ചു ചോദിച്ചു. എന്നാല്‍ പണമല്ല ഇന്ത്യയുടെ ഐക്യത്തിന്റെ പ്രധാനഘടകം എന്ന നിലപാടിലേക്ക് പോവുകയായിരുന്നു തനേജ.

കേന്ദ്രസര്‍ക്കാര്‍ നികുതിവിഹിതം വിതരണം ചെയ്തതില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കുണ്ടായ തിരിച്ചടിയുമായി ബന്ധപ്പെട്ടായിരുന്നു ചാനല്‍ ചര്‍ച്ച. ബിജെപിയുടെ നരേന്ദ്ര തനേജയെ കൂടാതെ കോണ്‍ഗ്രസ് വക്താവ് സഞ്ജയ് ഝാ, ദി ന്യൂസ് മിനിട്ട് കോണ്‍ട്രിബ്യൂട്ടര്‍ താര കൃഷ്ണസ്വാമി, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ആര്‍ കെ രാധാകൃഷ്ണന്‍ എന്നിവരും പങ്കെടുത്തിരുന്നു. സാക്ക ജേക്കബ് ആയിരുന്നു ചര്‍ച്ച നയിച്ചിരുന്നത്.

നരേന്ദ്ര തനേജയുടെ വാദം സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനത്തിന് കാരണമായിരിക്കുകയാണ്. ട്വിറ്ററില്‍ നിരവധി പേരാണ് തനേജയെ പരിഹസിച്ചും വിമര്‍ശിച്ചും ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇപ്പോള്‍ പരിഹസിച്ചു തള്ളുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍