UPDATES

ട്രെന്‍ഡിങ്ങ്

മൈനര്‍ രവിയാകരുത്; മേജര്‍ രവിയുടെ കലാപാഹ്വാനത്തിന് ഞെരളത്ത് ഹരിഗോവിന്ദന്റെ മറുപടി

മേജര്‍ രവി തീര്‍ച്ചയായും ജയമോഹന്‍ എഴുതിയ നൂറ് സിംഹാസനങ്ങള്‍ വായിക്കണമെന്നും ജയമോഹന്റെ ഉപദേശം

ഹിന്ദുക്കള്‍ ഉണരാന്‍ ആഹ്വാനം ചെയ്ത സിനിമ സംവിധായകന്‍ മേജര്‍ രവിയ്ക്ക് മറുപടിയുമായി പ്രമുഖ സോപാന സംഗീതജ്ഞന്‍ ഞെരളത്ത് ഹരിഗോവിന്ദന്‍. മേജര്‍ രവി തീര്‍ച്ചയായും ജയമോഹന്‍ എഴുതിയ നൂറ് സിംഹാസനങ്ങള്‍ വായിക്കണമെന്നാണ് ജയമോഹന്റെ ഉപദേശം. ഫേസ്ബുക്ക് ലൈവിലൂടെ ഹരിഗോവിന്ദന്‍ മേജര്‍ രവിയെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ്.

പ്രശസ്ത തമിഴ് മലയാളം എഴുത്തുകാരനായ നൂറു സിംഹാസനങ്ങള്‍ പറയുന്നത് കേരളത്തില്‍ നിലനിന്നിരുന്ന ക്രൂരമായ ജാതി വിവേചനത്തെക്കുറിച്ചാണ്. യഥാര്‍ത്ഥ സംഭവത്തെ അധികരിച്ചെഴുതിയ നോവലില്‍ നായാടി സമുദായത്തില്‍ നിന്നും ഐഎഎസുകാരനായി തീര്‍ന്നിട്ടും ജാതിവിവേചനത്തിന്റെ ഇരയാകേണ്ടി വന്ന കടുത്ത ജീവിത ദുരന്തങ്ങളാണ് ഇതില്‍ വിശദീകരിക്കുന്നത്. ഹിന്ദുവിന് വിവേചനങ്ങള്‍ നേരിടേണ്ടി വന്നത് ക്രിസ്ത്യാനിയില്‍ നിന്നോ മുസ്ലിമില്‍ നിന്നോ അല്ലെന്നും ഹിന്ദുവില്‍ നിന്നു തന്നെയാണെന്നും ഉദാഹരണങ്ങള്‍ സഹിതം ഹരിഗോവിന്ദന്‍ പറയുന്നു. കാര്യങ്ങള്‍ അറിയാതെ സമൂഹത്തില്‍ ധ്രുവീകരണമുണ്ടാക്കുന്ന മൈനര്‍ രവിയാകരുതെന്നും ഹരിഗോവിന്ദന്‍ മേജര്‍ രവിയോട് പറയുന്നു.

‘ഹിന്ദുവിനെ ഉണര്‍ത്താന്‍’ മേജര്‍ വെടിവയ്പ്: വര്‍ഗീയ പ്രചാരണവും കലാപാഹ്വാനവുമായി മേജര്‍ രവി

ഹിന്ദുക്കള്‍ ഉണര്‍ന്നില്ലെങ്കില്‍ ക്ഷേത്രം മാത്രമല്ല അവരുടെ വീടുകളും നാളെ സര്‍ക്കാര്‍ പിടിച്ചെടുക്കുമെന്നായിരുന്നു മേജര്‍ രവിയുടെ ആഹ്വാനം. ഉണരുക, ശക്തികാണിക്കുക എന്നാണ് രവി ഹിന്ദുക്കളോട് ആഹ്വാനം ചെയ്യുന്നത്. ഗുരുവായൂര്‍ പാര്‍ഥസാരഥി ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുത്തതിനെതിരെ മേജര്‍ രവി വാട്‌സ്ആപ്പിലൂടെയാണ് ഈ ആഹ്വാനം നടത്തിയത്. ഇതിനുള്ള മറുപടിയായാണ് ഹരിഗോവിന്ദന്‍ ലൈവിലൂടെ വിമര്‍ശനം നടത്തിയിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍