UPDATES

ട്രെന്‍ഡിങ്ങ്

കൊച്ചി മറൈന്‍ ഡ്രൈവിലെ സദാചാര ഗുണ്ടകളെ പിന്തുണച്ചില്ല: ശിവസേനയില്‍ കൂട്ടരാജി

മറൈന്‍ ഡ്രൈവില്‍ ഒരുമിച്ചിരുന്ന കമിതാക്കള്‍ക്ക് നേരെ ചൂരല്‍പ്രയോഗം നടത്തിയത് ഉള്‍പ്പെടെ വന്‍വിവാദമായിരുന്നു

എറണാകുളം മറൈന്‍ ഡ്രൈവില്‍ സദാചാര ഗുണ്ടായിസം നടത്തിയ കേസില്‍ ജയില്‍വാസം അനുഭവിച്ചവരെ പാര്‍ട്ടി നേതൃത്വം സംരക്ഷിക്കാത്തതില്‍ പ്രതിഷേധിച്ച് ശിവസേനയില്‍ കൂട്ടരാജി. പാര്‍ട്ടിയുടെ സംസ്ഥാന രാഷ്ട്രീയ കാര്യസമിതി ചെയര്‍മാനും സംസ്ഥാന ഉന്നതാധികാര സമിതി അംഗവുമായ ടിആര്‍ ദേവനും അനുയായികളുമാണ് രാജിവച്ചത്.

മറൈന്‍ ഡ്രൈവില്‍ ഒരുമിച്ചിരുന്ന കമിതാക്കള്‍ക്ക് നേരെ ചൂരല്‍പ്രയോഗം നടത്തിയത് ഉള്‍പ്പെടെ വന്‍വിവാദമായിരുന്നു. പാര്‍ട്ടി സംസ്ഥാന സമിതിയുടെ തീരുമാന പ്രകാരമാണ് മറൈന്‍ഡ്രൈവില്‍ ‘പെണ്‍കുട്ടികളെ സംരക്ഷിക്കുക’ എന്ന മുദ്രാവാക്യത്തോടെ ഈ ഇത് സംഘടിപ്പിച്ചത്. ശിവസേന നടത്തുന്ന സദാചാര ഗുണ്ടായിസത്തിനെതിരെ നിരവധി പേര്‍ അന്നുതന്നെ രംഗത്തെത്തുകയും ചെയ്തു. പ്രതിഷേധം ശക്തമായതോടെയാണ് ചാനല്‍ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ശിവസേന പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത്.

എന്നാല്‍ തങ്ങള്‍ക്ക് വേണ്ടി വാദിക്കാന്‍ കുടുംബാംഗങ്ങള്‍ അല്ലാതെ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നിന്നും ആരും വന്നില്ലെന്നാണ് രാജിവച്ചവര്‍ പറയുന്നത്. എറണാകുളത്ത് പാര്‍ട്ടി ഏറ്റെടുത്ത് നടപ്പാക്കുന്ന ഭവനനിര്‍മ്മാണ പദ്ധതിയുമായി സംസ്ഥാന നേതൃത്വം സഹകരിക്കുന്നില്ലെന്ന പരാതിയും രാജിവച്ചവര്‍ ഉന്നയിക്കുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍