UPDATES

ട്രെന്‍ഡിങ്ങ്

ഗുജറാത്തില്‍ 5.5 ലക്ഷം വോട്ടുകളുമായി ‘നോട്ട’ മൂന്നാം സ്ഥാനത്ത്

മുഖ്യമന്ത്രി വിജയ് രൂപാനി വിജയിച്ച രാജ്‌കോട് വെസ്റ്റ് മണ്ഡലത്തില്‍ NOTA രേഖപ്പെടുത്തിയവര്‍ 3,309 ആണ്. സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജിഗ്‌നേഷ് മേവാനി തന്റെ ആദ്യ തെരഞ്ഞെടുപ്പില്‍ വിജയിച്ച വാദ്ഗാമില്‍ ഇത് 4,255 ആണ്. ഹിമാചല്‍ പ്രദേശില്‍ ഗുജറാത്തിനേക്കാളും കുറവാണ് NOTA ഉപയോഗിച്ചവരുടെ എണ്ണം

”മുകളിലുള്ള ആരെയും വേണ്ട” എന്ന NOTA യ്ക്കു തിങ്കളാഴ്ച്ച ഫലം പ്രഖ്യാപിച്ച ഗുജറാത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ട് ദേശീയ രാഷ്ട്രീയ കക്ഷികളേക്കാള്‍ കൂടുതല്‍ വോട്ട് ലഭിച്ചു. തങ്ങളുടെ മണ്ഡലത്തിലെ ഒരു സ്ഥാനാര്‍ത്ഥിയെയും താല്‍പ്പര്യമില്ല എന്നു കാണിക്കാനുള്ള ചിഹ്നമായ NOTA തെരഞ്ഞെടുത്ത ആളുകളേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ലഭിച്ചത് രണ്ട് പ്രധാന കക്ഷികള്‍ക്കും- ബി ജെ പിയും കോണ്‍ഗ്രസും- പിന്നെ സ്വതന്ത്രന്‍മാര്‍ക്കുമാണ്.

ഗുജറാത്തിലെ 5.52 ലക്ഷം സമ്മതിദായകരാണ് NOTA ഉപയോഗിച്ചത്. മൊത്തം വോട്ടുകളുടെ 1.8%. താരതമ്യം ചെയ്താല്‍ ബഹുജന്‍ സമാജ് പാര്‍ടിക്ക്-ബി എസ് പി- 2.07 ലക്ഷം വോട്ടും നാഷ്ണലീസ്റ്റ് കോണ്‍ഗ്രസ് പാര്‍ടി-എന്‍ സി പിക്ക് 1.85 ലക്ഷം വോട്ടുമാണ് ലഭിച്ചത്.

പോര്‍ബന്ദറിലെ NOTA വോട്ടുകളുടെ വിജയിയുടെ ഭൂരിപക്ഷത്തിനെക്കാള്‍ കൂടുതലാണ്. ഇവിടെ ബി ജെ പിയുടെ ബാബുഭായി ബൊഖാരിയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ചത് 1,855 വോട്ടുകള്‍ക്കാണെങ്കില്‍ ആരും വേണ്ട എന്നു പറഞ്ഞ സമ്മതിദായകരുടെ എണ്ണം 3,433 ആണ്.

മുഖ്യമന്ത്രി വിജയ് രൂപാനി വിജയിച്ച രാജ്‌കോട് വെസ്റ്റ് മണ്ഡലത്തില്‍ NOTA രേഖപ്പെടുത്തിയവര്‍ 3,309 ആണ്. സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജിഗ്‌നേഷ് മേവാനി തന്റെ ആദ്യ തെരഞ്ഞെടുപ്പില്‍ വിജയിച്ച വാദ്ഗാമില്‍ ഇത് 4,255 ആണ്. ഹിമാചല്‍ പ്രദേശില്‍ ഗുജറാത്തിനേക്കാളും കുറവാണ് NOTA ഉപയോഗിച്ചവരുടെ എണ്ണം. ഏറ്റവും ഒടുവിലെ വിവരങള്‍ അനുസരിച്ച് 33,741 വോട്ടുകളാണ്-മൊത്തം വോട്ടുകളുടെ 1%-ത്തില്‍ താഴെ- NOTA ക്കു ലഭിച്ചത്. സംസ്ഥാന നിയമസഭയിലേക്ക് ഒരു സീറ്റില്‍ വിജയിച്ച സി പി ഐ (എം)-നു 1.4% വോട്ട് ലഭിച്ചു, NOTA-യേക്കാള്‍ കൂടുതല്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍