UPDATES

സിനിമാ വാര്‍ത്തകള്‍

ചാരക്കേസും, കന്യാസ്ത്രീ സമരവും: ദിലീപിനും മോഹൻലാലിനുമെതിരെ സോഷ്യൽ മീഡിയ

ഒരു വലിയ ഇടവേളയ്ക്കു ശേഷം ആണ് ദിലീപ് ഒരു പൊതു വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വരുന്നത്.

കന്യാസ്ത്രീ സമരത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറു ചോദ്യം ഉന്നയിച്ച് വിവാദത്തിലായ നടൻ മോഹൻലാലിനും, ചാര കേസിൽ കുറ്റ വിമുക്തനായ നമ്പി നാരായണൻ നീതിയുടെ മാർഗ ദീപം ആണെന്ന് നവമാധ്യമത്തിൽ കുറിച്ച് നടൻ ദിലീപിനുമെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനവും, ട്രോളും.

മോനേ, നാണമുണ്ടോ ഇതൊക്കെ ചോദിക്കാന്‍. ഇത്രയും വലിയൊരു പ്രോബ്ലം നടക്കുമ്പോള്‍ അത് പൊതുവികാരമാണോ’- എന്നു പറഞ്ഞാണ് മോഹന്‍ലാല്‍ കന്യാസ്ത്രീകളുടെ സമരത്തെ കുറിച്ചുള്ള ചോദ്യത്തിന് മറു ചോദ്യം ഉന്നയിച്ചത്. ” കന്യാസ്ത്രീകൾക്കൊപ്പം നിൽക്കുന്നു ബിഷപ്പിനു വേണ്ടി പ്രാർത്ഥിക്കും” എന്ന് പറഞ്ഞില്ലാലോ എന്നാശ്വസിക്കാം എന്ന് ചിലർ പ്രതികരിച്ചു.

വിശ്വശാന്തി ഫൗണ്ടേഷന്റെ സഹായം ദുരിതബാധിതര്‍ക്ക് നല്‍കുന്ന ചടങ്ങിനിടെ കന്യാസ്ത്രീകളുടെ സമരത്തെപ്പറ്റി ചോദിച്ചപ്പോഴായിരുന്നു മോഹന്‍ലാല്‍ ഈ തരത്തില്‍ പ്രതികരിച്ചത്. ഇതിനെതിരെയാണ് സോഷ്യല്‍ മീഡിയ വിമര്‍ശനമുന്നയിക്കുന്നത്.

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പിനാരായണന് അനുകൂലമായ സുപ്രീം കോടതി വിധിയില്‍ പ്രതികരണവുമായി നടന്‍ ദിലീപ് രംഗത്തെത്തിയതും നവമാധ്യമങ്ങളിൽ ചലനങ്ങൾ സൃഷ്ട്ടിച്ചു. ‘അഭിനന്ദനങ്ങള്‍ നമ്പി സര്‍, നീതി തേടിയുള്ള പോരാട്ടത്തില്‍ അങ്ങ് മാര്‍ഗദീപമായ് പ്രകാശിക്കും.’- ദിലീപ് തന്റെ ഫെയ്സ്ബൂക് കുറിപ്പിൽ പറഞ്ഞു. ഒരു വലിയ ഇടവേളയ്ക്കു ശേഷം ആണ് ദിലീപ് ഒരു പൊതു വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വരുന്നത്.

നമ്പി നാരായണന്റെ ചുവടു പിടിച്ച് ലോകത്തെ സകല ക്രിമിനലുകളും നീതിയെന്നും നിയമമെന്നും പറഞ്ഞ് നെഞ്ചത്തടിക്കുന്ന കാഴ്ചകൾ കാണേണ്ടി വരുന്നതിനപ്പുറം ദുര്യോഗം വേറെ ഉണ്ടാവാനിടയില്ലെന്നു കോളമിസ്റ്റ് ചിന്ത ടി കെ പ്രതികരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍